ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

“അവനോട് വരാൻ പറ…
ഓപ്പറേഷൻ കഴിഞ്ഞാൽ ഇനി ചേച്ചിയെ കാണാൻ അവന് പറ്റിയില്ലെങ്കിലോ…
അതോ….ചേച്ചിയെ വേണ്ടാതെയായോ ആദിക്ക് , അന്ന് ചെന്നൈയിൽ നിങ്ങളെയും കൂട്ടി പോയത് പോലെ….”

“എന്റെ ചേച്ചീ…
എന്തറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്….?
ചേച്ചി ഇല്ലാത്ത ഓരോ ദിവസവും ആദി എത്രമാത്രം സങ്കടപ്പെട്ടിരുന്നുവെന്ന് ചേച്ചിക്ക് അറിയോ…
അത് ഞങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ….അറിഞ്ഞിട്ടുള്ളൂ…
ഞങ്ങളുടെ മുന്നിൽ ചിരിച്ചു കാണിക്കുമെങ്കിലും ഉള്ളിൽ അങ്ങേയറ്റം നീറ്റലായിരുന്നു…ചേച്ചിയുടെ സാന്നിധ്യം ആദി പലപ്പോഴും ആഗ്രഹിച്ചിട്ടുമുണ്ടായിരുന്നു… വിളിക്കുവാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്.. പക്ഷേ ചേച്ചിയുടെ സുരക്ഷയെ കുറിച്ചോർക്കുമ്പോൾ ആ നീറ്റലൊക്കെ അടിച്ചമർത്തും…
എന്നും ഇങ്ങനെ തന്നെയായിരുന്നു….
ഇപ്പോൾ , ചേച്ചിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഉണ്ടായ സന്തോഷവും ഞങ്ങൾ നേരിട്ട് കണ്ടതാണ്…എത്രയോ കാലമായി ആ മുഖത്ത് കാണാതിരുന്ന ചിരിയും കളിയുമാണ് ചേച്ചി വഴി തിരിച്ചു വന്നത്..
ആ ആദിയാണോ ചേച്ചിയെ വേണ്ടായെന്ന് പറയേണ്ടത്…? ”

അത് കേട്ടപ്പോൾ ചാന്ദ്നിയുടെ കണ്ണ് നിറഞ്ഞു…. സഹിക്കാൻ വയ്യാത്ത ആ വേദനയിലും അവൾ പ്രണയത്തിന്റെ സുഗന്ധമറിഞ്ഞു…മരണക്കിടക്കയിലും അവളിൽ പ്രണയം പൂത്തുലഞ്ഞു…അവിടെ നിന്നെഴുന്നേറ്റ് ആദിയുടെ അടുത്തേക്ക് ഓടിപ്പോകാൻ തോന്നി…

“എനിക്കിപ്പോൾ ആദിയെ കാണണം….”

“ചേച്ചീ…..ആദിക്ക് കാണാൻ…”

“ഒന്നും പറഞ്ഞാൽ പറ്റില്ല… എനിക്കിപ്പോൾ കണ്ടേ പറ്റൂ…”

അവളുടെ വാശി കണ്ടപ്പോൾ കീർത്തിയും ജൂഹിയും വേഗം പുറത്തേക്കോടി ആദിയോട് വിവരം പറഞ്ഞു….ഉടനെ തന്നെ അവൻ ഐസിയുവിലേക്ക് കയറി….
വാതിൽ തുറന്ന് അവളെ തിരഞ്ഞപ്പോഴേക്കും അവൾ പ്രതീക്ഷയോടെ അവനെ നോക്കിയിരിക്കുന്നുണ്ടായിരുന്നു….

“ആദീ….”

അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി….

“നീയെന്താണ് പെണ്ണേ ചെയ്യുന്നത്….?
ഈ സമയത്തും വാശി പിടിക്കുകയാണ്..അല്ലേ ചാന്ദൂ…?
ആ മാസ്ക് മുഖത്ത് വെക്ക്… ശ്വാസം കിട്ടാതെ ബുദ്ധിമുട്ടും…”

“ആദീ…. നിനക്കെന്നെ ശരിക്കും ഇഷ്ടമായിരുന്നു…അല്ലേടാ….?
എന്നെ മിസ്സ്‌ ചെയ്തിരുന്നു… അല്ലേ…?
ഓരോ ദിവസവും എന്നെ ഓർത്തിരുന്നു… അല്ലേ…?
അതൊക്കെ കേട്ടപ്പോൾ എനിക്കെത്ര സന്തോഷമായി എന്നറിയോ…
പറഞ്ഞറിയിക്കാൻ പറ്റില്ല അതൊന്നും….
ചെന്നൈയിൽ പോയപ്പോൾ എനിക്ക് പലപ്പോഴും തോന്നിയിരുന്നു , നിനക്കെന്നോട് സ്നേഹമൊന്നുമില്ലായെന്ന്…
എല്ലാം എന്റെ മാത്രം തോന്നലായിരിക്കുമെന്ന്…
അല്ലെങ്കിൽ , ഒരിക്കൽ പോലും എന്നെ വിളിക്കാതിരിക്കില്ലല്ലോ എന്നൊക്കെ….”

ആദി ഒന്നും മിണ്ടാതെ , പുഞ്ചിരിയോടെ അതൊക്കെ കേട്ട് നിൽക്കുക മാത്രമേ ചെയ്തുള്ളൂ ….

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.