ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

അവൻ ഐസിയുവിന്റെ മുന്നിലേക്ക് എത്തിയപ്പോൾ അവിടെ എല്ലാവരുമുണ്ടായിരുന്നു….
ചാന്ദ്നിയുടെ മാതാപിതാക്കളും സീതാന്റിയും മാമിയുമൊക്കെ അവിടെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു….വേച്ച് വേച്ചു വരുന്ന ആദിയെ കണ്ടപ്പോൾ എല്ലാവരും അവന്റെയടുത്തേക്ക് ഓടിച്ചെന്നു…മാമിയും ആന്റിയും അവനെ കെട്ടിപ്പിടിച്ചും കൊണ്ട് പൊട്ടിക്കരഞ്ഞു…. അവൻ അവരെയൊക്കെ സമാധാനിപ്പിച്ചു…. അവരുടെ അടുത്തു തന്നെയുണ്ടായിരുന്ന ചാന്ദ്നിയുടെ അമ്മയുടേയും അച്ഛന്റെയും മനസ്സ് , അവനെ കണ്ടപ്പോൾ വിങ്ങിപ്പൊട്ടിയെങ്കിലും , ചാന്ദ്നി തിരിച്ചു വരുമെന്ന വാക്കിനാൽ അവരെയവൻ പറഞ്ഞു ആശ്വസിപ്പിച്ചു….ശേഷം , മെല്ലെ അടുത്തുള്ള ബെഞ്ചിലിരുന്നു..

പിന്നീട് എല്ലാവരും ചാന്ദ്നിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായി…
അപ്പോഴേക്കും മധുവങ്കിളും അവിടെയെത്തി…അദ്ദേഹം ആദിയുടെ അടുത്തിരുന്നു കൊണ്ട് നെറുകയിൽ തലോടി , അവനെ ചേർത്തു പിടിച്ചു.. ഉള്ളിലെ നീറ്റലണയാതെ അവൻ , അദ്ദേഹത്തിന്റെ ചുമലിൽ തല വെച്ചു കിടന്നു…അപ്പോഴും , അവന്റെ കണ്ണിൽ നിന്നും മിഴിനീർ പെയ്തു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു….

കുറച്ചു സമയത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് , ഐസിയുവിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നു…. അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ എല്ലാവരും എഴുന്നേറ്റ് നിന്നു…
മധുവങ്കിളും ചാന്ദ്നിയുടെ അച്ഛനും അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി…
എല്ലാവരും ഡോക്ടറെ തന്നെ നോക്കി നിൽക്കുകയായിരുന്നു…അദ്ദേഹത്തിന്റെ മൊഴികളിൽ നിന്നും ഉതിർന്ന് വീഴുന്ന വാക്കുകൾക്കായി അവർ കാതോർത്തിരുന്നു…
എന്നാൽ , എല്ലാവരുടെയും ആത്മവിശ്വാസം തകർക്കുന്ന വാക്കുകളുമായാണ് അദ്ദേഹം വന്നത്…
ചാന്ദ്നിക്ക് ഉടനെ തന്നെ ഒരു മേജർ ഓപ്പറേഷൻ വേണം…അത് ചെയ്താലും അവൾ തിരിച്ചു വരാനുള്ള സാധ്യത വളരെ കുറവാണ്…ഓപ്പറേഷൻ വളരെ അപകടസാധ്യതയുള്ളതുമാണ്…
പക്ഷേ , ചെയ്തില്ലെങ്കിൽ രക്ഷപ്പെടില്ല എന്നത് തീർച്ചയാണ്…
അതൊക്കെ കേട്ടപ്പോൾ തന്നെ എല്ലാവരും തളർന്നു…ആദിയുടെ അവസ്ഥയായിരുന്നു വളരെ പരിതാപകരം..മറ്റുള്ള ആരേക്കാളും പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു അവനവന്റെ പെണ്ണിനെ…
ഓർക്കാപ്പുറത്ത് ഡോക്ടറുടെ മൊഴികളിൽ നിന്ന് മുത്തിന് പകരം തീക്കുണ്ഡങ്ങൾ പിറവിയെടുത്തപ്പോൾ അവനെല്ലാം കൈവിട്ട് പോകുന്നത് പോലെ തോന്നി..

പ്രത്യാശ മുഴുവൻ നഷ്ടപ്പെട്ടും കൊണ്ട് എല്ലാവരും തകർന്നിരിക്കുമ്പോഴാണ് , ഒരു നേഴ്സ് വന്നിട്ട് ആദിയെ ചാന്ദ്നിക്ക് കാണണമെന്നുള്ള ആഗ്രഹം പറഞ്ഞത്.. പക്ഷേ , അവളെ ആ അവസ്ഥയിൽ കാണുവാൻ അവന് കഴിയുമായിരുന്നില്ല…
അവൻ അകത്തേക്ക് പോകുവാൻ മടിച്ചു നിന്നു….ഇത് കണ്ട കീർത്തിയും ജൂഹിയും മധുവങ്കിളിന്റെയും ചാന്ദ്നിയുടെ അച്ഛന്റെയും അനുവാദത്തോട് കൂടി അകത്തേക്ക് പ്രവേശിച്ചു..

ഐസിയുവിന്റെ കതക് തുറന്നപ്പോൾ തന്നെ , മൂകത നിറഞ്ഞ ആ മുറിയിൽ യന്ത്രങ്ങളുടെ ശബ്ദം മാത്രമാണ് അവരുടെ കാതുകളിലേക്ക് ഒഴുകി വന്നത്….രണ്ട് പേരും ചുറ്റിലേക്കും കണ്ണോടിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു…

“കീർത്തീ…. ജൂഹീ….”

ചാന്ദ്നിയുടെ വിളി കേട്ടപ്പോഴാണ് അവരുണർന്നത്….കുറച്ചു മുന്നിലായി , കർട്ടന്റെ മറകളിൽ നിന്നും വിടവിലൂടെ നോക്കുന്ന ചാന്ദ്നിയെ കണ്ടപ്പോൾ അവർ അവിടേക്ക് നടന്നു…

തിരശീലയുടെ മറകൾ കടന്നു കൊണ്ടവർ ചാന്ദ്നിയുടെ അടുത്തെത്തി…പച്ചയുടുപ്പ് ധരിച്ചും ഓക്സിജൻ മാസ്ക് വെച്ചും കൊണ്ട് , അവശയായി കിടക്കുന്ന അവളെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി…
അകത്തേക്കയക്കുമ്പോൾ , കരയരുതെന്നും ചാന്ദ്നിയെ വിഷമിപ്പിക്കരുതുമെന്നൊക്കെ സീതാന്റിയും മാമിയും അവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു…പക്ഷേ , പ്രിയപ്പെട്ട ചേച്ചിയുടെ അവശനില കണ്ടപ്പോൾ അവർക്കത് സഹിക്കാൻ പറ്റിയില്ല…
അവരെ കണ്ടപ്പോൾ , അവൾ ഓക്സിജൻ മാസ്ക് മാറ്റി…

“അയ്യേ…എന്തിനാ കരയുന്നേ…കരയേണ്ടാ ട്ടോ..
ആദി എവിടെ….? ”

“ആദി വന്നില്ല… ചേച്ചിയെ ഇങ്ങനെ കാണാൻ ആദിക്കാവില്ല..”

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.