അത് കൊണ്ട് തന്നെ , അതിനെ കുറിച്ചുള്ള സംസാരം വേണ്ടാ…
നിനക്കിപ്പോൾ മടിയിൽ കിടക്കുകയല്ലേ വേണ്ടത്…”
അതും പറഞ്ഞു കൊണ്ടവൻ മറ്റുള്ളവരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് അവളെ മടിയിൽ കിടത്തി..
“ആദീ…..”
“എന്താടോ… പറ…”
“ഒരു ആഗ്രഹം കൂടി സാധിപ്പിച്ചു തരോ നീയെനിക്ക്..? ”
“നീയൊന്ന് അനങ്ങാതിരിക്ക് ചാന്ദൂ… അധികം സംസാരിക്കല്ല…വേദനയും കടിച്ചു പിടിച്ചുള്ള നിന്റെയീ നെടുവീർപ്പിട്ടുള്ള സംസാരം കണ്ടോണ്ടിരിക്കാൻ ആവുന്നില്ലെനിക്ക്…”
“പ്ലീസ് ടാ…ഇനി ചിലപ്പോൾ….”
വീണ്ടും ചാന്ദ്നിയുടെ വായിൽ നിന്ന് ആ വാക്കുകൾ വരുന്നത് കണ്ടപ്പോൾ അവൻ ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി… പക്ഷേ എന്നത്തേയും പോലെ ശകാരിക്കാൻ അവന് പറ്റുന്നുണ്ടായിരുന്നില്ല…..
“ആദീ…”
“പറ….”
“എനിക്കറിയാം…നിനക്കെന്നെ ഇഷ്ടമാണെന്ന്..
പക്ഷേ, അത് നിന്റെ മൊഴിയാൽ കേൾക്കാൻ എത്ര നാളായി ആഗ്രഹിക്കുന്നു…അതിന്നെനിക്ക് സാധിപ്പിച്ചു തരോ നീ….?
നിനക്കെന്നെ ഇഷ്ടമായിരുന്നില്ലേടാ…? ”
“ഇഷ്ടമൊന്നുമല്ലെടീ..
ഇഷ്ടം എന്ന വാക്കിലൊന്നും നിൽക്കില്ല…
നീ എന്റെ ജീവനാടീ പെണ്ണേ…
നീയെന്ന് പറഞ്ഞാൽ എനിക്ക് ഭ്രാന്താണ്…”
എന്നും പറഞ്ഞു കൊണ്ട് അവനവളെ നെഞ്ചോട് ചേർത്തു…ആദിയിൽ നിന്നും കേട്ട മനോഹരമായ വാക്കുകളാൽ അവൾ പുഞ്ചിരിച്ചു..പതിയെ പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു….
“ചാന്ദ്നീ…..ടീ… കണ്ണ് തുറക്ക്….ചാന്ദൂ…പ്ലീസ്…”
അവിടെയുണ്ടായ പ്രണയാർദ്ധമായ രംഗങ്ങളൊക്കെ കണ്ണു നിറഞ്ഞും കൊണ്ട് കണ്ടു നിൽക്കുകയായിരുന്നു അജിത്തും സേവിയറും നേഴ്സും…
നേഴ്സ് പതിയെ ആദിയുടെ തോളിൽ തട്ടി…
“സാർ…. ഇനി ബുദ്ധിമുട്ടിക്കേണ്ട…. അവൾ മയങ്ങിക്കോട്ടെ…”
മിഴികളുമടഞ്ഞു കിടക്കുന്ന ചാന്ദ്നിയേയും നോക്കി അവൻ കണ്ണീർ പൊഴിച്ചു….
രക്തം ഒരുപാട് പോയത് കൊണ്ട് , അവളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു…. ആംബുലൻസ് കുതിച്ചു പാഞ്ഞു….
ആദിയുടേയും കുട്ടികളുടേയും കൂടെ മറ്റുള്ളവരും ചാന്ദ്നിക്ക് വേണ്ടി ദൈവത്തോട് കേണപേക്ഷിച്ചു… അതിനിടയിൽ ആദി അവന്റെ തലയിലെ വേദനയൊക്കെ മറന്ന് പോയിരുന്നു… അതിനേക്കാൾ ഇരട്ടി വേദനയായിരുന്നു തന്റെ മടിയിൽ കിടക്കുന്ന ചാന്ദ്നിയെ നോക്കി നിൽക്കുമ്പോൾ…
അധികം വൈകാതെ അവർ ഹോസ്പിറ്റലിൽ എത്തി…. ചാന്ദ്നിയെ പെട്ടെന്ന് തന്നെ , ഐസിയുവിലേക്ക് കയറ്റിയതിന് ശേഷം ആദിയെയും വേറൊരു റൂമിലേക്ക് കൊണ്ട് പോയി….
കീർത്തിയും ജൂഹിയും അവന്റെ കൂടെ തന്നെയുണ്ടായിരുന്നു…അപ്പോഴും അവരുടെ കരച്ചിൽ ശമിച്ചിട്ടുണ്ടായിരുന്നില്ല…
ആദിയുടെ പരിക്ക് സാരമായിരുന്നില്ല… തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ അടി കൊണ്ടതിനാൽ ബോധക്ഷയം വന്നതായിരുന്നു…നല്ല വേദനയുമുണ്ടായിരുന്നു…. ആദിയെ പരിശോധിച്ച ഡോക്ടർ വിശ്രമം പറഞ്ഞുവെങ്കിലും അതൊന്നും വക വെക്കാതെ അവൻ ഐസിയുവിന്റെ മുന്നിലേക്ക് പോയി…
ഒരു സീരിയൽ കണ്ട ഫീൽ
Thank u♥
Thank u
Thank u♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Thank u♥
ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️
അതേ ♥
സ്നേഹം ♥
സ്നേഹം ♥
??
സ്നേഹം ♥
??????????????????????????????????????
സ്നേഹം ♥
???
താങ്ക്സ് ♥