ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206

അവന്റെ സ്വാന്തനസ്പർശനം കിട്ടിയപ്പോൾ അവൾക്ക് തെല്ലൊരാശ്വാസം കിട്ടി…
എന്നും അവളുടെ വേദനയ്ക്കൊരു മറുമരുന്നായിരുന്ന ആദി , അവിടെയും അവൾക്കൊരു തുണയാകുകയായിരുന്നു….
അവളെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു…

“ആദീ….”

“ചാന്ദൂ…പേടിക്കേണ്ടാട്ടോ…ഇപ്പോൾ ഹോസ്പിറ്റൽ എത്തും…”

“എല്ല് നുറുങ്ങുന്നത് പോലെ വേദനിക്കുന്നു ആദീ ”

“അതൊക്കെ ഹോസ്പിറ്റൽ എത്തിയാൽ പോകും..സമാധാനത്തോടെ നിൽക്കൂട്ടോ…
എന്റെ പെണ്ണിനൊരു പ്രശ്നവുണ്ടാവില്ല….”

“നീ കൂടെയുണ്ടാകുമ്പോൾ എനിക്ക് പേടിയൊന്നുമില്ലടോ….ഈ നിമിഷം മരണപ്പെട്ടു പോയാലും ഞാൻ സന്തോഷവതിയായിരിക്കും….”

“ഒന്ന് മിണ്ടാതിരുന്നേ നീ…. ഇപ്പോൾ എന്തിനാ മരണത്തെ കുറിച്ചൊക്കെ ചിന്തിക്കുന്നേ…?
അതിന് മാത്രം ഒന്നും ഉണ്ടായില്ലല്ലോ…”

“ആദീ…
ഞാൻ കാരണമല്ലേ ഇതൊക്കെ നടന്നത്…
എനിക്ക് പകരം എന്റെ കുട്ടികളായിരുന്നുവെങ്കിൽ….
ആലോചിക്കാൻ കൂടി വയ്യാ…
അങ്ങനെയായിരുന്നുവെങ്കിൽ ഈ ഞാനും പിന്നെയീ ഭൂഗോളത്തിൽ ബാക്കിയാവില്ലായിരുന്നു….”

“അതിന് നീ നിന്റെ ജീവൻ പണയം വെക്കണമായിരുന്നോടീ…? ”

അകത്തു നിന്ന് വരുന്ന വേദന പരമാവധി മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് അവൾ തുടർന്നു…

“നിന്റെ കൂടെ ജീവിക്കാൻ പറ്റിയില്ലെങ്കിലും നിനക്ക് വേണ്ടി മരിക്കാനെങ്കിലും പറ്റുമല്ലോടാ എനിക്ക്….
എനിക്കത് മതി….
ഈ കാണുന്നതൊന്നുമല്ല…
നീയും ഈ മക്കളുമാണെടാ എന്റെ ജീവൻ…
അതെന്നെ ഒരിക്കലും വിട്ടു പോകില്ല..
ഞാനീ ലോകത്തിൽ നിന്ന് വിട പറഞ്ഞാൽ പോലും…”

അത് കേട്ട് സഹിച്ചിരിക്കാൻ ആദിക്കായില്ല…അവനവളെ മാറോടു ചേർത്ത് , കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു….സമനില തെറ്റിയത് പോലെയുള്ള അവന്റെ കരച്ചിൽ കണ്ടപ്പോൾ എല്ലാവരും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു….പക്ഷേ , സാധിച്ചില്ല…
ചാന്ദ്നി ,അവനോട് അത്ര നേരവും സംസാരിച്ചത് അവളെ കാർന്നു തിന്നുന്ന വേദന പിടിച്ചു വെച്ചും കൊണ്ടായിരുന്നു… വാക്കുകൾക്കിടയിൽ നിന്നും ആ നീറ്റൽ അവളറിയാതെ പുറത്ത് വരുന്നുണ്ടായിരുന്നു…
ഇതൊന്നും കണ്ട് നിൽക്കാനുള്ള ശേഷി അവനുണ്ടായിരുന്നില്ല….
വീണ്ടും , തന്റെ ജീവിതം ദുരിതത്തിലേക്ക് തള്ളി വിടുന്ന ദൈവത്തെ ഒരു നിമിഷത്തേക്കെങ്കിലും അവൻ വെറുത്തു പോയി…

“ആദീ…എന്നെയൊന്ന് മടിയിൽ കിടത്താൻ പറ്റുമോ…? ”

“ഈ അവസ്ഥയിൽ എങ്ങനെയാടീ…? ”

“പ്ലീസ്.. പറ്റില്ലാന്ന് പറയല്ലേ ആദീ….
ഇനി ചിലപ്പോൾ അതിനൊന്നും പറ്റിയില്ലെങ്കിലോ…
എന്റെ അവസാനത്തെ ആഗ്രഹമായെങ്കിലും കരുതി ചെയ്തു താടോ…..നിന്റെ മടിയിൽ കിടന്നു മരിക്കണമെനിക്ക്…ഒരുമിച്ച് ജീവിക്കാനല്ലേ നിന്റെ സമ്മതം വേണ്ടത്…മരിക്കാൻ വേണ്ടല്ലോ….”

“നീയെന്താണ് ചാന്ദ്നീ വീണ്ടും വീണ്ടും മരണത്തെ വരവേൽക്കാൻ നിൽക്കുന്നത് പോലെ സംസാരിക്കുന്നത് ? ”

“മരണം നിന്റെയോ എന്റെയോ കൈയിൽ അല്ലല്ലോ ആദീ….എപ്പോൾ വേണമെങ്കിലും നമ്മളെ തേടി വരുമല്ലോ…”

“അതാണ്… മരണം എന്റെയും നിന്റെയും കൈയിൽ അല്ലാ…

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.