ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

അവർ മൂവരും കിണഞ്ഞു ശ്രമിച്ചിട്ടും അവൾക്ക് യാതൊരു മാറ്റവും കണ്ടില്ല…

“നീ കണ്ണ് തുറക്കില്ല അല്ലേ…?
അന്ന് നിന്നെ ഒറ്റപ്പെടുത്തിയതിന് നീ പകരം വീട്ടുകയാണല്ലേ ചാന്ദൂ….
എന്നാലും ഇതിത്തിരി കടുപ്പമായിപ്പോയി ട്ടോ…ഇങ്ങനെയൊന്നും വേണ്ടായിരുന്നു…
ഈ രീതിയിൽ നിന്നെ കാണാൻ തീരെ പറ്റുന്നില്ല ടീ…..
എണീക്ക് ചാന്ദൂ… പ്ലീസ്….
ഇനി ഞാൻ നിന്നെയൊരിക്കലും സങ്കടപ്പെടുത്തില്ല…
നീയാണേ സത്യം….
ചാന്ദൂ… പ്ലീസ്… എഴുന്നേൽക്ക്….”

ഒരു രീതിയിലും അവൾ പ്രതികരിക്കാതിരുന്നപ്പോൾ പരിസരം മറന്ന് ആദി പൊട്ടിക്കരഞ്ഞു….
കുട്ടികൾക്കും കരച്ചിൽ പിടിച്ചു നിർത്താൻ പറ്റിയില്ല… അവർ ചാന്ദ്നിയുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് അവളെയും വിളിച്ചു കൊണ്ട് കരഞ്ഞിരുന്നു….
പലതും ഏറ്റു പറഞ്ഞു കൊണ്ട് ആദിയും കുട്ടികളും കരയുന്ന കാഴ്ച , കണ്ടു നിന്നവരുടെയൊക്കെ കരളലിയിപ്പിച്ചു….
കൂടെയുണ്ടായിരുന്ന അജിത്തും സേവിയറും , പിന്നെ നേഴ്‌സും കൂടി അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അസാധ്യമായിരുന്നു അവർക്കത്….

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ആദി തലയുയർത്തി , അവളുടെ മുഖത്ത് നോക്കിയിരുന്നു…
പെട്ടെന്നാണ് അവളുടെ കണ്ണുകൾ അനങ്ങുന്നത് ആദി ശ്രദ്ധിച്ചത്…
താൻ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്ന് മനസ്സിലാകാതെ കണ്ണ് തുടച്ചും കൊണ്ട് ഒരിക്കൽ കൂടി അവളിലേക്ക് കണ്ണുകളെ ചലിപ്പിച്ചു…
അവളിൽ നിന്നും കണ്ണുനീർ കവിളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…അത് കണ്ടതോട് കൂടി ആദിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിഞ്ഞു…
അവളുടെ കവിളിൽ തലോടിക്കൊണ്ട് കണ്ണുനീർ തുടച്ചു….

“ചാന്ദൂ……
ആദിയാണ്…കണ്ണ് തുറക്ക്….”

തുറക്കാനായി വെമ്പൽ കൊണ്ട് നിന്നിരുന്ന കണ്ണുകൾ ആദിയുടെ ശബ്ദം കേട്ടതെന്ന പോലെ മെല്ലെ തുറന്നു…
കണ്ടു നിന്നവരുടെയൊക്കെ മുഖത്ത് പുഞ്ചിരി വിടർന്നു…
കണ്ണ് തുറന്നു കൊണ്ടവൾ ആദിയെ തന്നെ നോക്കി നിന്നു….

“ചാന്ദൂ..എന്താ ഇങ്ങനെ നോക്കുന്നേ…
ദാ.. നോക്ക്യേ…എല്ലാവരുമുണ്ടിവിടെ….”

ആരെയോ തേടി അവളുടെ കണ്ണുകൾ നാനാഭാഗത്തേക്കും ചലിച്ചു… കീർത്തിയേയും ജൂഹിയേയും കണ്ടപ്പോൾ ആശ്വാസത്താൽ നെടുവീർപ്പിട്ടു…
അതിന് ശേഷം ആദിയെ നോക്കി ചിരിക്കാൻ പോയ അവളുടെ ഭാവം പെട്ടെന്ന് മാറി…ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കടിച്ചു കീറുന്നത് പോലെയുള്ള വേദന വന്നു…വേദന സഹിക്ക വയ്യാതെ അവൾ കരയാൻ തുടങ്ങി..അവളുടെ നിലവിളിയും പിടച്ചിലും കണ്ട് ആദ്യമൊന്ന് തരിച്ചു പോയെങ്കിലും , പിന്നീട് ആദി അവളെ വാരിപ്പുണർന്നു….

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.