ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

നടക്കുന്ന വഴിയേ അവൻ ചുറ്റുപാടും നോക്കി….
പലയിടത്തും ചോരപ്പാടുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു….ചാന്ദ്നി കുത്തേറ്റ് കിടന്ന സ്ഥലത്ത് അപ്പോഴും ചോര തളം കെട്ടി നിൽക്കുന്നുണ്ട്…അത് കണ്ടപ്പോൾ അവന് സഹിക്കാനായില്ല…. ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൻ ആംബുലൻസിലേക്ക് വേഗത്തിൽ നടന്നടുത്തു..

~~~~~~~~~

ഗുണ്ടകൾ ചാന്ദ്നിയെ കുത്തി വീഴ്ത്തിയപ്പോഴേക്കും അജിത്തും സേവിയറും അവരുടെ അടുത്തെത്തിയിരുന്നു…
അവർ രണ്ടു പേരും ചേർന്നായിരുന്നു കുട്ടികളെ അവിടുന്ന് രക്ഷിച്ചത്…
ഗുണ്ടകളുടെ കൈയിൽ നിന്നും തെറിച്ചു വീണിട്ടുണ്ടായിരുന്ന തോക്ക് അവർക്ക് കിട്ടിയിട്ടുമുണ്ടായിരുന്നു…അതോട് കൂടി അവർ ഗുണ്ടകൾക്ക് നേരെ നിറയൊഴിച്ചു….അധികം വൈകാതെ തന്നെ ചാന്ദ്നിയെ കുത്തിയവൻ കൊല്ലപ്പെടുകയും,രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു…മറ്റുള്ളവർ വെടിയുണ്ടകളുടെ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഓടി മറഞ്ഞു…

~~~~~~~~~~

ശാരീരിക അസ്വസ്ഥതകൾ മറന്നും കൊണ്ട് , ആദി തിടുക്കത്തിൽ ആംബുലൻസിലേക്ക് കയറി…..ആംബുലൻസ് ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് കുതിച്ചു…
ആദി തിടുക്കത്തിൽ ചാന്ദ്നിയുടെ അരികിലേക്ക് നടന്നടുത്തു…
അവൾ ബോധരഹിതയായിരുന്നു…

“ചാന്ദൂ…..
ടീ…. ചാന്ദൂ…
നോക്കിയേ…നിന്റെ ആദിയാണ് വിളിക്കുന്നത്…
ചാന്ദൂ….
ഒന്ന് കണ്ണ് തുറന്നു നോക്കെടീ….”

തെല്ലൊരനക്കം പോലും കാണാത്തതിനാൽ അവൻ പൊട്ടിക്കരഞ്ഞു പോയി….ഇതൊക്കെ കണ്ടു കൊണ്ട് അവന്റെ അടുക്കൽ നിന്ന് കീർത്തിയും ജൂഹിയും കരയുന്നുണ്ടായിരുന്നു..
അത് കണ്ടപ്പോൾ അവൻ കണ്ണുകൾ തുടച്ചു കൊണ്ട് വീണ്ടും ചാന്ദ്നിയോട് ചേർന്നിരുന്നു….

“ചാന്ദൂ…. കുട്ടികൾ കരയുന്നത് കണ്ടില്ലേ… നീ ഇങ്ങനെ അവരെ വിഷമിപ്പിക്കല്ലേ….
അവരെ ഒരിക്കലും വിഷമിപ്പിക്കരുതെന്ന് നീ തന്നെയല്ലേടീ എന്നോട് പറഞ്ഞിട്ടുള്ളത്…
എന്നിട്ടിപ്പോൾ നീ തന്നെയാണല്ലോ അവരെ കരയിപ്പിക്കുന്നത്…
ചാന്ദൂ…. പ്ലീസ്… കണ്ണ് തുറക്ക്..”

“ചേച്ചീ..ചേച്ചീ..കണ്ണ് തുറക്ക്….”

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.