ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

“ഡെറിക്… താനെന്താ ഈ പറയുന്നത്…കുട്ടിക്കളിയാണോ ഇതൊക്കെ…
ഇത് പോലെയുള്ള അവസരംഇനി നമുക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ..
തനിക്കെന്താ പറഞ്ഞാൽ മനസ്സിലാവാത്തത്…? ”

“ഹാ….കുറച്ചു കൂടുതൽ മനസ്സിലാക്കിപ്പോയത് കൊണ്ടാണ് ജീവന്റെ ജീവനായ ഒരാൾ കൂടി അകത്ത് കിടക്കുന്നത്…
അഞ്ചാറു കൊല്ലം ഒളിച്ചും പാത്തും ജീവിച്ചിട്ട് എന്തായേ….
ഇങ്ങനെയൊക്കെ സംഭവിക്കരുതെന്ന് കരുതിയിട്ടല്ലേ ചങ്ക് പറിക്കുന്ന വേദനയിലും എല്ലാവരിൽ നിന്നും വിട്ടു നിന്നത്…എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുകയാണെങ്കിൽ പിന്നെന്തിനാണ് എന്റെ ദിവസങ്ങൾ പലയിടത്തുമായി ഞാൻ കളഞ്ഞു കുളിച്ചത്…? ”

“ഡെറിക്..അങ്ങനെ ചിന്തിച്ചാൽ….
പിന്നെന്താ ചെയ്യാൻ പറ്റുക… ഇപ്പോഴത്തെ സാഹചര്യം വേറാരേക്കാളും തനിക്കറിയാവുന്നതല്ലേ..എന്നിട്ട് താൻ തന്നെ ഇങ്ങനെ പറഞ്ഞാൽ എവിടെയാ ശരിയാവാ…? ”

“നിങ്ങളെന്തു പറഞ്ഞാലും എനിക്കിപ്പോൾ ഇവിടുന്ന് വരാൻ നിർവാഹമില്ല…
എന്താണ് വേണ്ടതെന്ന് വെച്ചാൽ നിങ്ങൾ ചെയ്തോ.. സമയമാകുമ്പോൾ ഞാൻ എത്തിയേക്കാം….”

തന്നെ നോക്കിക്കൊണ്ടിരുന്ന അവരുടെ കണ്ണുകൾ , തന്റെ പിന്നിലേക്ക് പോകുന്നത് അപ്പോഴാണവൻ ശ്രദ്ധിച്ചത്….
പതിയെ അവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി…
പിന്നിൽ നിൽക്കുന്നവരെ കണ്ടപ്പോൾ അവൻ ശരിക്കും ഞെട്ടി…

CM ഉം മധുവങ്കിളും നെഞ്ചും വിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നു… പിന്നിൽ ചാന്ദ്നിയുടെ അച്ഛനുമുണ്ട്…
അവർ രണ്ടു പേരും ദേഷ്യത്തോടെയായിരുന്നു ആദിയെ നോക്കിയതെങ്കിലും , തന്റെ മകളിലുള്ള അവന്റെ കരുതൽ കണ്ടിട്ടാകണം , അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…
അവരെ കണ്ടു പകച്ചു നിന്ന അവന് എന്താണ് മിണ്ടേണ്ടത്, എവിടേക്കാ തിരിയേണ്ടത് എന്നൊന്നും മനസ്സിലാകാത്ത അവസ്ഥയായി…
അവനെയും കടന്നും കൊണ്ട് ചാന്ദ്നി കിടക്കുന്ന റൂമിലേക്ക് അവർ മൂവരും നടന്നു…

( തുടരും )

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.