ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിൽ നിന്നെ കാണാൻ പോലും കിട്ടുമായിരുന്നോ എനിക്ക്..
നിന്നെ കല്യാണം കഴിച്ചാൽ പോലും കിട്ടാത്ത സൗഭാഗ്യങ്ങളാണ് അയാളെനിക്ക് കൊണ്ടുത്തന്നത്…അപ്പോൾ അയാളെ ഞാൻ പൂവിട്ടു പൂജിക്കുകയല്ലേ വേണ്ടത്…”

അവൾ സ്വപ്നം പൂവണിഞ്ഞത് പോലെ ഓരോന്നും നുള്ളിപ്പെറുക്കി പറയുന്നത് കണ്ടപ്പോൾ ആദിക്ക് ശരിക്കും ദേഷ്യമാണ് വന്നത്….

“എന്താടാ… ഞാൻ പറഞ്ഞത് സത്യമല്ലേ….?
ഇത്ര വർഷം നീയില്ലാതെ ഓരോ ദിനവും ഞാൻ കരഞ്ഞു തീർത്തത് നീ കണ്ടിട്ടുണ്ടോ….?
ചുറ്റും എല്ലാവരുമുണ്ടായിട്ടും നീ ഒരാൾ കാരണം ഞാൻ ഒറ്റപ്പെട്ടു പോയത് നീ അറിഞ്ഞിട്ടുണ്ടോ…? ”

“എന്നെ കൊണ്ട് അധികം പറയിപ്പിക്കേണ്ട നീ….
മിണ്ടാതിരുന്നോ…
ഞാനെന്തെങ്കിലും പറയാൻ തുടങ്ങിയാൽ കൂടിപ്പോകും…”

“ഇത്രമാത്രം ചൂടാവാൻ ഞാനെന്താ പറഞ്ഞത്..? ”

“നിനക്ക് കുത്തേൽക്കുമ്പോൾ അത് കണ്ടു നിന്ന എന്റെ അവസ്ഥ എന്തായിരുന്നുവെന്ന് അറിഞ്ഞിരുന്നോ നീ…?
കുത്തേറ്റ് വീഴുമ്പോൾ നിസ്സഹായാവസ്ഥയിൽ ഞാൻ അനുഭവിച്ച വേദന എന്താണെന്ന് അറിയാമായിരുന്നോ നിനക്ക്…?
ചോരയിൽ കുളിച്ചു കിടന്നപ്പോഴും , ശ്വാസം കിട്ടാതിരുന്നപ്പോഴും അതൊന്നും വക വെക്കാതെ എന്നോട് നീ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ , അത് കണ്ടു നിൽക്കുന്നതിനേക്കാൾ നല്ലത് ദൈവം എന്നെ തിരിച്ചു വിളിക്കലായിരുന്നു എന്നെനിക്ക് തോന്നിയത് നീ അറിഞ്ഞിരുന്നോ…?
ഹോസ്പിറ്റലിൽ എത്തിയിട്ട് വേദന സഹിക്കാനാവാതെ ജീവന് വേണ്ടി പിടയുമ്പോൾ അറ്റു പോകുന്നത് എന്റെ ജീവനായിരുന്നു…
ഓരോ നിമിഷവും നിന്റെ വേദനയേക്കാൾ നൂറിരട്ടി വേദന എന്റെ നെഞ്ചിൽ തറച്ചു കയറുകയായിരുന്നു…
ഇതൊന്നും താൻ അറിഞ്ഞില്ലല്ലോ..
അറിയേണ്ട കാര്യമില്ലല്ലോ…
ഇങ്ങനെ കൊണ കൊണാന്ന് പറഞ്ഞാൽ തീരുമല്ലോ എല്ലാം…”

ഇതൊക്കെ കേട്ട് ചാന്ദ്നി ശരിക്കും ത്രില്ലടിച്ചത് പോലെ നിന്നു…

“ടാ…നിനക്ക് ഇങ്ങനെയൊക്കെ ഫീൽ ചെയ്തു എന്നറിയുമ്പോൾ എനിക്കെത്ര സന്തോഷമാണെന്ന് അറിയോ…
ത്രില്ലടിച്ചു ശ്വാസം കിട്ടാതെയായി എനിക്ക്..
സത്യം പറഞ്ഞാൽ അതിനും കാരണം അയാളല്ലേ…? ”

ഇത് കേട്ടപ്പോൾ അവൾക്ക് കൊടുക്കുന്നുണ്ടായ കഞ്ഞി അവിടെ വെച്ചു കൊണ്ട് , അവൻ ദേഷ്യത്തോടെ എണീറ്റു..കസേരയും പിറകിലേക്ക് വലിച്ചിട്ടത്തിന് ശേഷം അവനവിടെ നിന്ന് തിരിഞ്ഞു നടന്നു..

“ആദീ… നിൽക്ക്…”

“ഒന്ന് പോടീ…
ഇത് കള്ളും കഞ്ചാവുമൊന്നുമല്ല..
ഏതോ പ്രത്യേക ഇനമാണ്…

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.