ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

“തലയുടെ ഓളം മൊത്തം തെറ്റിയിട്ട് കാണുന്നത് കൊണ്ട് ചോദിച്ചതാ…”

“പോടാ…സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാണ്…”

“ഹാ…വളരെ സീരിയസ് ആയിട്ടുള്ളത് തന്നെയാണല്ലോ പറഞ്ഞു കൊണ്ടിരിക്കുന്നത്….
സ്റ്റീഫൻ നിനക്ക് പറ്റിയ സാധനമാണ്…
നിനക്ക് വേണ്ടി നമുക്കൊന്ന് അന്വേഷിച്ചാലോ…
എന്ത് കൊണ്ടും നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണെടീ…
തീർച്ചയായും പത്തിൽ പത്ത് പൊരുത്തവും കാണും..
ഞാൻ അച്ഛനോടും അമ്മയോടും പറയാം..”

“പോടാ പട്ടീ…”

അവളുടെ ദേഷ്യം കണ്ടിട്ട് അവൻ പൊട്ടിച്ചിരിച്ചു…. അവന്റെ ചിരി കേട്ടിട്ട് മാമിയും അവളുടെ അമ്മയും എന്ത്‌ പറ്റിയെന്ന് ചോദിച്ചെങ്കിലും സമയമാകുമ്പോൾ അത് പറയാമെന്നു പറഞ്ഞു കൊണ്ട് അവൻ കണ്ണിറുക്കി കാണിച്ചു…
അത് കേട്ട ചാന്ദ്നി അവനെ പിച്ചി..

“ആവൂ…പിച്ചല്ലെടീ കുന്തമേ… വേദനയെടുക്കുന്നു…..”

“ഹാ….അങ്ങട് സഹിച്ചോ…”

“അതൊക്കെ പോട്ടെ… നിനക്കെന്താ ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം…
സ്റ്റീഫൻ നല്ല പിള്ളയാണെന്ന്…”

“ഇല്ല.. ഞാൻ പറയുന്നില്ല…
എന്റെ മൂഡ് മുഴുവൻ കളഞ്ഞു കുളിച്ചു…”

“സോറി…നീ പറയെടീ പൊന്നേ…”

അല്പം പിണക്കം കാണിച്ചെങ്കിലും അവൾ പറഞ്ഞു തുടങ്ങി…

“അവൻ കാരണമല്ലേ എനിക്കീ ഭാഗ്യമൊക്കെ വന്നു ചേർന്നത് ആദീ… ”

“ഭാഗ്യമോ….?
ഇങ്ങനെ കിടക്കുന്നതാണോ മാഡം പറഞ്ഞ ഭാഗ്യം…? ”

“നീയൊന്ന് ചിന്തിച്ചു നോക്കിയേ..
വർഷങ്ങളായി കാണാതിരുന്ന നിന്നെ എന്റെ മുന്നിൽ കൊണ്ട് വന്നത് സ്റ്റീഫനല്ലേ…
ഞാനാഗ്രഹിച്ച വാക്കുകൾ നിന്റെ മൊഴികളിൽ നിന്നുതിർന്നു വീണത് അയാൾ കാരണമാണ്…
നിന്റെ മടിയിൽ ഒന്ന് തല ചായ്ക്കാൻ സാധിച്ചതും , ഒരുപാട് ചുംബനങ്ങൾ ഏറ്റുവാങ്ങി നിർവൃതിയടഞ്ഞതും സ്റ്റീഫൻ ഒരേയൊരാൾ കാരണമല്ലേ…
ഈ ദിവസങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും നീയെന്റെ കൂടെയുണ്ടായി….

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.