ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

“ചോര കുറേ പോയിട്ടും പൊട്ടത്തരത്തിനൊന്നും ഒരു കുറവും വന്നിട്ടില്ല… അല്ലേ….? ”

“അതിന് പകരം നിന്റേത് അകത്തെത്തിയില്ലേ മോനേ..
അപ്പോൾ മുന്നത്തേക്കാൾ വീര്യം കൂടും ”

അവൾ കള്ളച്ചിരിയോട് കൂടെ അവനെ നോക്കി…

“അധികം ഡയലോഗ് അടിക്കാതെ വേഗം കഴിക്ക്…
അല്ലെങ്കിൽ ഞാനെന്റെ പാട്ടിന് പോകും…”

“ഇങ്ങനെയൊരു സാധനം…
ഇവനെന്താ ദേവ്യേ ഇങ്ങനെ…? ”

പിറുപിറുത്തും കൊണ്ട് അവൾ അവനിൽ നിന്ന് ഓരോ സ്പൂണും വാങ്ങിക്കഴിച്ചു…അവളുടെ പിണക്കം ശ്രദ്ധിക്കാത്തത് പോലെ , ഉള്ളിൽ ചിരിച്ചും കൊണ്ട് അവനവൾക്ക് കഞ്ഞി കൊടുക്കുന്നത് തുടർന്നു…

“അല്ലെടീ ചാന്ദൂ…
നീയല്ലേ പറഞ്ഞത്… അച്ഛനും അമ്മയും കാനഡയിലാണെന്ന്….? ”

“ഹിഹിഹി..ഞാൻ നിന്റെ വീട്ടിൽ നിൽക്കാൻ വേണ്ടിയിട്ട് തട്ടി വിട്ടതായിരുന്നില്ലേ അതൊക്കെ…”

“വർഷങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ പെണ്ണേ… എന്തെങ്കിലും മാറ്റം വരുത്തിക്കൂടെ നിന്റെ സ്വഭാവത്തിന്…”

അവൻ തലയിൽ കൈയും വെച്ചിരുന്നു പോയി…

“അങ്ങനെ മാറിയാൽ പിന്നെ ഈ ചാന്ദ്നി ഉണ്ടോ മോനേ….
അല്ലെങ്കിലും , ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ നീ എന്നെ അവിടെ നിർത്തുമായിരുന്നോ..?
പറ…”

“നീ കഞ്ഞി കുടിച്ചേ…”

അവൻ മെല്ലെ വിഷയത്തിൽ നിന്നും മാറി…

“ആദീ….ആ സ്റ്റീഫനെ എനിക്ക് നേരിട്ടൊന്ന് കാണണമായിരുന്നു…സത്യം പറഞ്ഞാൽ , അയാളൊരു നല്ല മനുഷ്യനാണ്…”

ഇതിന് ശരിക്കും വട്ടായോ എന്ന രീതിയിൽ അവനവളെ തുറിച്ചു നോക്കി…

” നിനക്ക് കുത്തേറ്റതല്ലാതെ തലക്ക് അടിയും കിട്ടിയിരുന്നോ..? ”

“അതെന്തേ…? “

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.