അത് കൊണ്ട് തന്നെ അവൻ തന്റെ നിരാശകളൊക്കെ മാറ്റി വെച്ചു കൊണ്ട് എല്ലാ കാര്യത്തിനും സജീവമായി നിന്നു….
ചാന്ദ്നിക്ക് വേണ്ട മരുന്നുകളൊക്കെ ആവശ്യാർത്ഥം എത്തിച്ചു കൊടുത്തും മറ്റും അവൻ ഐസിയുവിന്റെ മുന്നിൽ തന്നെ ഏത് സമയത്തും ഹാജറായിരുന്നു..
മാമിയും , ചാന്ദ്നിയുടെ അമ്മയും കൂടി അവനോട് പല തവണ വീട്ടിലേക്ക് പോകാൻ പറഞ്ഞിരുന്നുവെങ്കിലും അവനതിനൊന്നും ചെവി കൊടുത്തില്ല..
ചാന്ദ്നിയെ കാണാൻ സമ്മതമില്ലായിരുന്നുവെങ്കിലും , ദൂരെ നിന്നും ഗ്ലാസ്സിനുള്ളിലൂടെ അവനവളെ കണ്ടു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…
ഡോക്ടർ പറഞ്ഞിരുന്ന 48 മണിക്കൂർ കഴിഞ്ഞിട്ടും ചാന്ദ്നിയുടെ നിലയിൽ ഒരു മാറ്റവും കാണുന്നുണ്ടായിരുന്നില്ല…തന്റെ പ്രതീക്ഷകൾ അസ്തമിച്ചു പോകുന്നത് പോലെ ആദിക്ക് തോന്നി.. എങ്കിലും അവളെയൊരിക്കലും വിധിക്ക് വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയം അവനുണ്ടായിരുന്നു..
മാമിയും സീതാന്റിയും കുട്ടികളുമെല്ലാം ഓരോ നിമിഷവും ചാന്ദ്നിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു..അവളെ തിരിച്ചു കിട്ടാൻ വേണ്ടി മാമി , അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കയറിയിറങ്ങി നേർച്ചയും വഴിപാടും നടത്തി…
ആദിയുടെ അസാന്നിധ്യം അജിത്തിനെയും സേവിയറേയും ഒഫീഷ്യൽ കാര്യങ്ങളിൽ ശരിക്കും ബാധിച്ചു…
രണ്ടു പേരും അത്രയും കഴിവുള്ളവരായിരുന്നുവെങ്കിലും , കടത്തുകാരനില്ലാതെ തോണി തുഴയാൻ അവർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല…
കുറച്ചു ദിവസം ആദിയെ എല്ലാറ്റിൽ നിന്നും മാറ്റി നിർത്താൻ മധുവങ്കിൾ പറഞ്ഞിരുന്നുവെങ്കിലും , അവർക്ക് ഏൽക്കാൻ പറ്റുന്നതിലും അധികമായിരുന്നു ആ ഭാരം…
അത് മനസ്സിലാക്കിയ മധുവങ്കിൾ , പലതവണ അവനോട് ജോലിയിലേക്ക് തിരിച്ചു കയറാൻ പറഞ്ഞുവെങ്കിലും ചാന്ദ്നി കണ്ണ് തുറക്കാതെ ഒരു പൊടിക്ക് അനങ്ങില്ല എന്ന വാശിയിൽ തന്നെയായിരുന്നു അവൻ….
ആദിയൊഴികെ മറ്റുള്ളവരൊക്കെ പ്രതീക്ഷ കൈവിട്ടത് പോലെ തന്നെയായിരുന്നു ചാന്ദ്നിയുടെ കാര്യത്തിൽ…
എന്നാൽ, അവളെ പരിശോധിച്ച ഡോക്ടർ , നില മെച്ചപ്പെടുന്നുണ്ടെന്നും കാത്തിരിക്കാമെന്നും പറഞ്ഞത് വീണ്ടുമവനെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചു…
അധികം കാത്തിരിപ്പുകൾക്ക് സമയം കൊടുക്കാതെ ചാന്ദ്നി നാലാം ദിവസം തന്നെ കണ്ണ് തുറന്നു…
ഇത് കണ്ട , ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഓടിപ്പോയി ഡോക്ടറെ വിളിച്ചിട്ട് വന്നു…ഐസിയുവിന്റെ മുന്നിൽ തന്നെ നിന്നിരുന്ന ആദി , ഡോക്ടറും നേഴ്സുമാരും തിടുക്കത്തിൽ ഐസിയുവിലേക്ക് പോകുന്നത് കണ്ടപ്പോൾ പേടിച്ചു പോയി…
തന്റെ പ്രിയപ്പെട്ടവൾക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ഭയം അവനെ തളർത്തി…
അവരുടെ പിന്നാലെ അവനും ഐസിയുവിലേക്ക് കയറി…നേഴ്സുമാർ തടയാൻ ശ്രമിച്ചെങ്കിലും ഡോക്ടർ കടത്തി വിടാൻ പറഞ്ഞു…തിടുക്കത്തിൽ അവളുടെയെടുത്ത് എത്തിയ ആദി കണ്ടത് , തന്നെയും നോക്കി നിൽക്കുന്ന ചാന്ദ്നിയെയാണ്….പ്രതീക്ഷിക്കാതെ ആ മനോഹരമായ കാഴ്ച കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു…. സന്തോഷമെങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ അവനവളുടെ മുന്നിൽ മുട്ടും കുത്തിയിരുന്നു…മുകളിലേക്ക് കൈകളുയർത്തി ദൈവത്തിന് നന്ദി പറഞ്ഞു….
ഇതൊക്കെ കണ്ടു നിന്ന ചാന്ദ്നിയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു…
അത് കണ്ടപ്പോൾ ആദി , കണ്ണുകളും തുടച്ചു കൊണ്ട് അവളുടെ അരികിലേക്ക് നടന്നു…
അപ്പോൾ ഡോക്ടർ അവളുടെ പൾസും മറ്റും ചെക്ക് ചെയ്യുകയായിരുന്നു….
“ചാന്ദ്നീ….ഈ നിൽക്കുന്നത് ആരാണെന്ന് മനസ്സിലായോ ? ”
ആദിയെ കാണിച്ചു കൊണ്ട് ഡോക്ടർ ചാന്ദ്നിയോട് ചോദിച്ചു…അദ്ദേഹമത് പറയുമ്പോൾ അവൾ ആദിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു…ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ അവളവനെ നോക്കി പുഞ്ചിരിച്ചു….അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു….
“ചാന്ദ്നീ… മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ…? ”
ആദിയെ നോക്കിക്കൊണ്ട് തന്നെ അവളെന്തോ ഡോക്ടറോട് പറഞ്ഞു…പക്ഷേ , എന്താണ് പറഞ്ഞതെന്ന് അവർക്ക് മനസ്സിലായില്ല…
” എന്താണ് പറഞ്ഞത് ചാന്ദ്നീ…?
എനിക്ക് മനസ്സിലായില്ല…”
ഡോക്ടർ കുറച്ചു കൂടെ അവളുടെ അരികിലേക്ക് ചേർന്നു നിന്നു കൊണ്ട് കാത് കൂർപ്പിച്ചു നിന്നു..
“എന്റെ ആദിയെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ , അതിനർത്ഥം ഞാൻ മരിച്ചുവെന്നാണ് ഡോക്ടർ ”
ഒരു സീരിയൽ കണ്ട ഫീൽ
Thank u♥
❤✌
Thank u
❣️❣️❣️
Thank u♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Thank u♥
ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️
അതേ ♥
സ്നേഹം ♥
❤️❤️❤️
സ്നേഹം ♥
??
സ്നേഹം ♥
??????????????????????????????????????
സ്നേഹം ♥
???
താങ്ക്സ് ♥