ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

ഇത് കേട്ടയുടനെ മധുവങ്കിൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി…. ആദി കേട്ടിരിക്കില്ല എന്നായിരുന്നു വിശ്വാസമെങ്കിലും , തൊട്ടു പിറകെ അവനുണ്ടായിരുന്നത് അദ്ദേഹം കണ്ടില്ലായിരുന്നു…ഇത് കേട്ട ആദി , വാക്കുകൾ കിട്ടാതെ തന്നെ നോക്കി നിൽക്കുന്ന മധുവങ്കിളിനോട് പുഞ്ചിരിച്ചും കൊണ്ട് മെല്ലെ തിരിഞ്ഞു നടന്നു…
ആദ്യം ഉണ്ടായിടത്ത് തന്നെ അവൻ ഇരിപ്പുറപ്പിച്ചു…അവന്റെ നിസ്സഹായാവസ്ഥ കണ്ട എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…

“ഡോക്ടർ… വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റിയാൽ ? ”

“ഇല്ല സാർ… എവിടെയും കൊണ്ട് പോകേണ്ട ആവശ്യമില്ല….ചാന്ദ്നിക്ക് കിട്ടേണ്ടതിൽ ഏറ്റവും നല്ല ചികിത്സ ഞങ്ങൾ കൊടുത്തു കഴിഞ്ഞു…വേറെ എവിടേക്ക് കൊണ്ടു പോയാലും ഇതിലും കൂടുതലായി ഒന്നും ചെയ്യാനില്ല…
ടെൻഷൻ ആവേണ്ട….നല്ലൊരു വാർത്തയ്ക്ക് വേണ്ടി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം…”

അതും പറഞ്ഞു കൊണ്ട് ഡോക്ടർ അവിടുന്ന് തിരിച്ചു നടന്നു…എല്ലാവരും തരിച്ചു നിന്നിടത്ത് തന്നെയായിരുന്നു…ഓരോരുത്തരും ആദിയെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നുവെങ്കിലും , അവന്റെയടുത്തേക്ക് ചെല്ലാൻ ആർക്കും ശക്തിയുണ്ടായിരുന്നില്ല…
ഒരു ഭാഗത്ത് നിന്ന് ചാന്ദ്നിയുടെ അമ്മയും സീതാന്റിയും കരയുന്നുണ്ടായിരുന്നു…. മാമി അവരെ പരമാവധി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്..

കുറച്ചു നേരം കൂടി കടന്നു പോയതിന് ശേഷം , മധുവങ്കിൾ മെല്ലെ ആദിയുടെ അടുത്തേക്ക് ചെന്നു…

“ടാ…ചാന്ദ്നിയെ രണ്ട് ദിവസത്തേക്ക് കാണാൻ സമ്മതിക്കില്ല..അത് കൊണ്ടു തന്നെ , നീ ഇവിടെ നിൽക്കേണ്ട ആവശ്യമില്ല…ഇവിടെയിപ്പോൾ എല്ലാവരുമുണ്ടല്ലോ…ആവശ്യമുണ്ടാകുമ്പോൾ വരാം..
നീ എന്റെ കൂടെ വീട്ടിലേക്ക് വന്നോളൂ….”

“ഇല്ല അങ്കിൾ… ഞാനിവിടെ തന്നെ നിന്നോളാം…”

“നിനക്ക് പറഞ്ഞത് മനസ്സിലാകില്ലേ….
ഇവിടെ നിന്നിട്ട് കാര്യമില്ല…
ഇതൊരു ഹോസ്പിറ്റൽ ആണ്… ഇവിടെ ഇത്രയുമധികം ആളുകൾ നിൽക്കാൻ പറ്റില്ല..”

“എല്ലാവരും പൊയ്ക്കോട്ടെ അങ്കിൾ….ഞാനിവിടെ അവൾക്കായി കാവലിരുന്നോളാം…”

അവനോട് അധികം സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ മധുവങ്കിൾ അജിത്തിനേയും സേവിയറെയും നോക്കി…

“ഞങ്ങൾ ശ്രദ്ധിച്ചോളാം…
സാർ പോയിക്കോളൂ….”

അതിന് ശേഷം അദ്ദേഹം ചാന്ദ്നിയുടെ അച്ഛനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞു കൊണ്ട് അവിടുന്നിറങ്ങി…. ഹോസ്പിറ്റലിൽ അധികം നിൽക്കാൻ പറ്റാത്തത് കൊണ്ട് തന്നെ പതിയെ മറ്റുള്ളവരും ഇറങ്ങി…സീതാന്റി കുട്ടികളെയും കൂട്ടി വീട്ടിലേക്ക് പോന്നു…. അവർ പോകാൻ വിസമ്മതിച്ചെങ്കിലും ആദിയുടെ വാക്കുകൾ അനുസരിച്ചു കൊണ്ട് അവർക്ക് പോകേണ്ടി വന്നു….
ആദിയുടെ കൂടെ ചാന്ദ്നിയുടെ അമ്മയും അച്ഛനും , പിന്നെ മാമിയും നിന്നു…

ഡോക്ടറുടെ സംസാരത്തിൽ നിന്ന് തന്നെ , പ്രതീക്ഷകളൊക്കെ അസ്‌തമിച്ചെന്ന് എല്ലാവർക്കും തോന്നിയെങ്കിലും , ഇത് വരെ എത്തിച്ച ദൈവം ഇനിയങ്ങോട്ടും തന്നെ കൈവിടില്ല എന്നൊരു പ്രതീക്ഷയുടെ തിരിനാളം ആദിയുടെ ഹൃദയത്തിന്റെ ഒരു കോണിൽ പ്രകാശിച്ചു നിന്നു…

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.