ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

നിന്നെയും കാത്ത് പുറത്ത് സന്തോഷകരമായ ഒരു ജീവിതമുണ്ട്…
ആ പുതിയ ജീവിതത്തിലേക്ക് , നിന്റെ കൂടെ കാലെടുത്തു വെക്കാൻ കാത്തു നിൽക്കുന്ന ഒരു കുടുംബവുമുണ്ട്…
അവരെ നീയായിട്ട് നിരാശപ്പെടുത്തില്ല എന്നൊരു വിശ്വാസം കൈമുതലായി വേണം…
നീ പെട്ടെന്ന് തിരിച്ചു വാ പെണ്ണേ….
ഇനിയങ്ങോട്ട് മരണം വരെ കൊതി തീരാതെ സ്നേഹിക്കണം എനിക്ക് നിന്നെ…
ഞാനായിട്ട് നഷ്ടപ്പെടുത്തിയ നമ്മുടെ ജീവിതം പതിന്മടങ്ങ് ഭംഗിയോട് കൂടി ആരംഭിക്കണം…
അതിനായി ഞാൻ നിന്നോട് ചോദിക്കുന്നത് , നിന്റെ ജീവനാണ്..
വൈകാതെ വന്നേക്കണം..ഒരു വാതിലിനിപ്പുറത്ത് നിന്നെയും കാത്ത് ഞാനുണ്ടാകും….”

ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…അവന്റെ വാക്കുകളിൽ മയങ്ങി , അവളും ആ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയിരുന്നു… അധികം വൈകാതെ തന്നെ , കൂടെയുള്ള നേഴ്സുമാർ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്നു കൊണ്ട് സ്‌ട്രെച്ചർ അകത്തേക്ക് കയറ്റാൻ തുടങ്ങി…കോർത്തിണക്കിയിട്ടുണ്ടായിരുന്ന അവരുടെ കൈകൾ പതിയെ അയഞ്ഞു തുടങ്ങി… പിരിയുകയാണെങ്കിലും , അതൊരു പുത്തൻ തിരിച്ചു വരവിനു വേണ്ടിയാകുമെന്നുള്ള പ്രതീക്ഷയിൽ അവരുടെ കണ്ണുകൾ തമ്മിൽ യാത്ര പറഞ്ഞു….
അവരുടെ കാഴ്ചയെ മറച്ചു കൊണ്ടു വാതിൽ പതിയെ അടഞ്ഞു…

ചാന്ദ്നിയെ അകത്തേക്ക് കയറ്റിയതിന് ശേഷം അവിടെയാകെ മൂകതയായിരുന്നു…
എല്ലാവരും ഓരോ മൂലയിൽ പോയി ചിന്താമൂകരായി ഇരുന്നു..
ഷോപ്പിങ് മാളിൽ നിന്നുണ്ടായതൊക്കെ ആലോചിച്ച് , അതിന്റെ ഞെട്ടൽ മാറാതെ തരിച്ചിരിക്കുകയായിരുന്നു ആദി….
ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ എല്ലാ വെപ്രാളത്തോടേയും കൂടി മണിക്കൂറുകൾ അവരെല്ലാം തള്ളി നീക്കി…
പച്ചയുടുപ്പ് ധരിച്ച ഡോക്ടേഴ്സും നേഴ്സുമാരും തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു….
CM ന്റെ നിർദേശപ്രകാരം പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടർമാർ ഓപ്പറേഷന്‌ സന്നിതരായിരുന്നു….
അതിനിടയിൽ രക്തത്തിന്റെ ആവശ്യം വന്നപ്പോൾ ഒരേ ഗ്രൂപ്പ് ആയതിനാൽ ആദി തന്നെ ദാതാവായി….

മണിക്കൂറുകൾ നീണ്ട ഓപ്പറേഷൻ , ഒടുവിൽ പൂർത്തിയായി….
തിയേറ്ററിൽ നിന്ന് ആരെങ്കിലും പുറത്തിറങ്ങാനായി എല്ലാവരും കാത്തിരിപ്പ് തുടങ്ങി…
എന്നാൽ ആദി , ഇരുന്നിടത്ത് നിന്ന് എണീറ്റിട്ട് പോലുമില്ലായിരുന്നു….
ഓപ്പറേഷൻ കഴിഞ്ഞത് അവനറിഞ്ഞിട്ടുണ്ടായിരുന്നില്ല…
അല്പനേരത്തിന് ശേഷം ഡോക്ടർമാരൊക്കെ പുറത്തേയ്ക്കിറങ്ങാൻ തുടങ്ങി..അവരെ കണ്ടപ്പോൾ തന്നെ എല്ലാവരും ഇരുന്നിടത്ത് നിന്ന് എണീറ്റും കൊണ്ട് , അവരുടെ അടുത്തേക്ക് ചെന്നു…
ഏതോ ലോകത്തിലായിരുന്ന ആദിയെ , തോളത്ത് തട്ടി മാമി വിളിച്ചു കൊണ്ടു പോയി….അപ്പോഴാണവൻ ഓപ്പറേഷൻ കഴിഞ്ഞത് തന്നെ അറിഞ്ഞത്…
അവനും എല്ലാവരുടെയും കൂടെ ഡോക്ടേഴ്സിന്റെ അടുത്തെത്തി…
അവരിൽ പ്രധാനിയായ ഒരു ഡോക്ടർ മധുവങ്കിളിന്റെ അടുത്തേക്ക് വന്നു….

“സാർ…. ഞങ്ങൾക്കാവുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്തിട്ടുണ്ട്….
24 മണിക്കൂർ ഒബ്സെർവേഷനിലാണ്..
അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനൊക്കുകയുള്ളൂ….
മുകളിലുള്ള കാരുണ്യവാനോട് കേണപേക്ഷിക്കാം…
അത് മാത്രമേ ഇനി നമുക്ക് ചെയ്യാനുള്ളൂ…”

Updated: September 6, 2021 — 3:05 pm

18 Comments

  1. ഒരു സീരിയൽ കണ്ട ഫീൽ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. പാവം പൂജാരി

    ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതേ ♥
      സ്നേഹം ♥

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  6. വിശ്വനാഥ്

    ??????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

Comments are closed.