ഡെറിക് എബ്രഹാം 20
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്
മഴയത്താണോ താനുള്ളത്..
മഴയിൽ നനഞ്ഞു കുളിരുന്നത് പോലെയൊരു അനുഭൂതി…
കണ്ണിലൊക്കെ മഴത്തുള്ളികൾ പതിയുന്നത് പോലെ തോന്നുന്നു..
എന്നാൽ , മഴയുടെ കോരിച്ചൊരിയുന്ന മനോഹരമായ താളമല്ല , ആംബുലസിന്റെ കാഹളം വിളിയും മറ്റു ബഹളങ്ങളുമാണ് കാതിൽ അലയടിക്കുന്നത്…
തലയിലെന്തോ വലിയ ഭാരം കയറ്റി വെച്ചത് പോലെ…
ആരോ പിടിച്ചു വെച്ചിട്ടാണോ ഉള്ളത്…അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്…
“ഡെറിക്…. ആദീ…. ഡെറിക്… ആദീ….”
ആരുടെയൊക്കെയോ ശബ്ദങ്ങൾ തന്നെ തലോടുന്നു….
തല വീണ്ടും പെരുത്തു വരുന്നു… അനക്കാൻ പറ്റുന്നില്ല….താനിതേത് ലോകത്താണ് വന്നു പെട്ടിരിക്കുന്നത്… ഇതാണോ മരണം…ഇങ്ങനെയാണോ മരണാനന്തര ജീവിതം…
മുന്നിൽ മുഴുവൻ ഇരുട്ടാണല്ലോ….ശബ്ദ കോലാഹലങ്ങളല്ലാതെ വേറൊന്നും ദർശിക്കാൻ ആവുന്നില്ല….
താൻ കണ്ണടച്ചിരിക്കുകയാണോ….
ഓഹ്…ഇത് തുറക്കാനും സാധിക്കുന്നില്ലല്ലോ…പശ കൊണ്ടോ മറ്റോ ഒട്ടിച്ചിരിക്കുകയാണോ….
കുറേ നേരത്തെ പരിശ്രമത്തിന് ശേഷം ആദി പതിയെ കണ്ണ് തുറന്നു…
ചുറ്റുപാടും കണ്ണോടിച്ചു നോക്കി…
ഒരുപാട് പേർ അവനെ തന്നെ തുറിച്ചു നോക്കുന്നുണ്ട്…
കീർത്തിയും ജൂഹിയും പിന്നെ, അജിത്തും സേവിയറും അവനരികെ തന്നെയുണ്ട്..
കുട്ടികളൊക്കെ പൊട്ടിക്കരയുകയാണ് , തന്റെ സുഹൃത്തുക്കളുടെ കണ്ണും പൊടിയുന്നുണ്ട്…
പെട്ടെന്നാണ് താൻ എവിടെയാണുള്ളതെന്നും , അവിടെ നടന്ന കാര്യങ്ങളുമൊക്കെ അവന്റെ ഓർമയിലേക്ക് ഓടി വന്നത്…അവൻ ഒരിക്കൽ കൂടി തന്റെ ചുറ്റും നോക്കി…
“അജിത്ത്….ചാന്ദ്നി എവിടെ…? ”
സ്ട്രെച്ചറിൽ രണ്ടു പേർ ഒരാളെ കൊണ്ട് പോകുന്നത് അജിത് അവന് കാണിച്ചു കൊടുത്തു…അത് കണ്ടപ്പോൾ ആദി അവിടേക്ക് പോകുവാനായി തിടുക്കത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ചു… താൻ ശാരീരികമായി തളർന്നിട്ടാണുള്ളതെന്ന കാര്യം അവൻ മറന്നു പോയിരുന്നു…
തലയിൽ കമ്പി കയറിയത് പോലെയുള്ള വേദനയിൽ അവൻ പുളഞ്ഞു…. കാലുകൾ ഇടറി അവൻ നിലത്തേക്ക് തന്നെ വീണു….
“ആദീ…. എഴുന്നേൽക്കാൻ ശ്രമിക്കല്ലേ…താൻ സമാധാനിക്ക്…”
“അജീ…എന്നെ അവളുടെ അടുത്തേക്ക് വേഗം കൊണ്ട് പോ….”
“താനെന്താടോ പറയുന്നത്….?
ആദ്യം അവളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്..?
അവളെ അവർ കൊണ്ട് പോകട്ടെ ഡെറിക്….”
“എനിക്കും കൂടെ പോകണം…”
ഇതൊക്കെ കണ്ട് പരിഭ്രമിച്ചു നിന്ന കീർത്തിയും ജൂഹിയും അവനരികിൽ വന്നിരുന്നു…അവനവരെ ചേർത്തു പിടിച്ചു…
“എന്റെ മക്കൾക്ക് ഒന്നുമായില്ലല്ലോ…? ”
“ആദീ….. ചാന്ദ്നിച്ചേച്ചി…”
ചാന്ദ്നിയെ ചൂണ്ടിക്കൊണ്ട് അവർ പൊട്ടിക്കരഞ്ഞു…..
“നിങ്ങൾ പേടിക്കേണ്ട..ചേച്ചിക്ക് ഒന്നും പറ്റില്ല..
വാ…നമുക്ക് ചേച്ചിയുടെ കൂടെ പോകാം..”
അജിത്തിന്റെയും സേവിയറുടെയും സഹായത്തോടെ അവനവിടുന്ന് എഴുന്നേറ്റു…ചാന്ദ്നിയെ കൊണ്ട് പോകുന്ന വഴിയേ തന്നെ , വളരെ ബുദ്ധിമുട്ടിയാണെങ്കിലും വേഗത്തിൽ നടക്കാൻ ശ്രമിച്ചു…. അജിത്തും സേവിയറും അവനെ താങ്ങിപ്പിടിച്ചു….
ഒരു സീരിയൽ കണ്ട ഫീൽ
Thank u♥
❤✌
Thank u
❣️❣️❣️
Thank u♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Thank u♥
ഈ ഭാഗവും കലക്കി. പതിവിൽ നിന്നും വ്യത്യസ്തമായി ആക്ഷന് പകരം പ്രണയമായിരുന്നു ഈ പാർട്ടിൽ.???♥️
അതേ ♥
സ്നേഹം ♥
❤️❤️❤️
സ്നേഹം ♥
??
സ്നേഹം ♥
??????????????????????????????????????
സ്നേഹം ♥
???
താങ്ക്സ് ♥