കുട്ടികളുടെ നേരെ ഗുണ്ടകളിൽ ഒരുത്തൻ കത്തിയുമേന്തി കുതിച്ചു പോകുന്നു…
അത് കണ്ടപ്പോൾ ആദിയുടെ നിയന്ത്രണമൊക്കെ പോയി….
അവൻ അവരുടെ അടുത്തേക്ക് ഓടിപ്പോകാനൊരുങ്ങിയപ്പോൾ ,അവന്റെ ഇടത് വശത്ത് നിന്നും തലയെ ലക്ഷ്യമാക്കി ഒരു ഹോക്കി സ്റ്റിക്ക് പാഞ്ഞു വന്നു…
ലക്ഷ്യത്തിൽ തന്നെയത് കൊള്ളുകയും ചെയ്തു….
വളരെ ആഴത്തിലുള്ള അടിയായിരുന്നതിനാൽ അവൻ നില തെറ്റി വീണു…..
തനിക്ക് അവരെ രക്ഷിക്കാനാവില്ലെന്ന് ഉറപ്പായ ആദി തന്റെ സുഹൃത്തുക്കളെ അലറി വിളിച്ചു..
“അജീ…..സേവീ….”
ആദിയുടെ നിലവിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് അവരും ആ രംഗം കാണുന്നത്…പക്ഷേ , കുട്ടികളും , കുതിച്ചു പായുന്ന ആ ഗുണ്ടയും അവരിൽ നിന്ന് വളരെ ദൂരെയായിരുന്നു….
അവരും നിസ്സഹായരാണെന്ന് മനസ്സിലാക്കിയ ആദി , പൂർവ്വശക്തി മുഴുവനുമെടുത്ത് അവിടുന്നെണീറ്റു…കാലുകൾക്ക് നില തെറ്റുന്നുണ്ടായിരുന്നുവെങ്കിലും അവനാവുന്ന വേഗതയിൽ കുട്ടികളുടെ അടുത്തേക്ക് ഓടി…
അപ്പോഴേക്കും ആ ഗുണ്ട കുട്ടികളുടെ അരികിലെത്തിയിരുന്നു…ആദിക്ക് തന്റെ ശ്വാസം നിലക്കുന്നത് പോലെ തോന്നി… കണ്മുന്നിൽ നിന്ന് ഒരു ദുരിതം കൂടി ഏറ്റു വാങ്ങാൻ പ്രകൃതി ഒരുങ്ങി നിന്നത് പോലെ അനുഭവപ്പെട്ടു….
ആ ഗുണ്ടയേക്കാൾ വേഗത്തിലെത്താൻ തന്നെക്കൊണ്ടാവില്ല എന്നുറപ്പായെങ്കിലും ആദി കുട്ടികളുടെ അരികിലേക്ക് ശരവേഗത്തിൽ കുതിച്ചു…അപ്പോഴേക്കും ആ ഗുണ്ട കുട്ടികളുടെ മുന്നിലെത്തിയിരുന്നു….
അയാൾ തന്റെ കൈയിലുള്ള കത്തി കുട്ടികൾക്ക് നേരെ ആഞ്ഞു വീശി….
ആദി വീറ് മുഴുവനുമെടുത്ത് അയാൾക്ക് നേരെ ചാടി….പക്ഷേ, ചാടുന്നതിനിടയിൽ അവനെയും ലക്ഷ്യമാക്കി ഒരു വടി പാഞ്ഞു വന്നതവൻ കണ്ടില്ല…വീണ്ടും അതവന്റെ തലയിൽ തന്നെ ആഞ്ഞു പതിച്ചു…
അവൻ അടിതെറ്റി വീണു…..
അപ്പോഴേക്കും ആ ഗുണ്ടയുടെ കത്തി ലക്ഷ്യ സ്ഥാനത്തെത്തിയിരുന്നു…
കുട്ടികളുടെ നിലവിളി ഉയർന്നു….
അടി കൊണ്ട ഭാഗത്തിൽ നിന്നും ഊർന്നിറങ്ങിയ ചോര , കണ്ണിൽ നിന്നും ആദിയുടെ കാഴ്ചയെ മങ്ങിച്ചിരുന്നു…നിരന്തരമായി തലയിൽ കിട്ടിയ അടിയുടെ ആഴത്തിനൊപ്പം കുട്ടികളുടെ നിലവിളിയും കൂടിയായപ്പോൾ ആദിയുടെ ബോധം പാതി മാഞ്ഞു… അവനവിടെ നിലം പതിച്ചു….
bro avarude love success aavanam
നമുക്ക് നോക്കാം ബ്രോ ❤️❤️
താങ്ക്സ് ❤️
വല്ലാത്തൊരു ഭാഗത്തു കൊണ്ട് പോയാണ് ഈ ഭാഗം നിർത്തിയത്.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഉടനെ വരും ബ്രോ…
Thanks for ur support❤️
Chandnikum kuttyolkum kanakkinu cheetha ethavasthelaayalum uncle oo aadiyo aarayaalum paranhirikkanam ellel nhn eni eth vayikkoola sure✌ raksha peduanel
???
നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം…
ആദ്യം രക്ഷപ്പെടുമോ എന്ന് നോക്കാം ??
കാത്തിരിക്കാം ❤️
????
❤️❤️❤️❤️❤️
❤️❤️❤️
❤️❤️❤️
Karyangal ingane oke anenkilum ithil oralude polum jeevan pokaruth kollanda tto pls pls avar ellavarum rekshapedatte aadhi avare upadravichthil revenge edukatte
????
രോദനം ??
ജനിച്ചാൽ എല്ലാവരും മരിക്കില്ലേ ??
നോക്കാന്നേ….
സ്നേഹം ♥
e bhagavum pwolichu
adutha part pettann tharanetto
ഉടനെ വരും ബ്രോ ❤️❤️
താങ്ക്സ് ❤️
വേണ്ട നടേശ കൊല്ലണ്ട
നോക്കാം ഉത്തമാ ?❤️