ഡെറിക് എബ്രഹാം 19 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 160

ആദി പറഞ്ഞത് മനസ്സിലാകാതെ അവർ പരസ്പരം നോക്കി….

“ഒന്ന് പിന്നോട്ടേക്ക് നോക്കിക്കോളൂ…. എല്ലാം താനേ മനസ്സിലാകും….”

പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഗുണ്ടകൾ ഞെട്ടിത്തരിച്ചു നിന്നു…..അവരുടെ നേരെ തോക്ക് ചൂണ്ടി വേറെ രണ്ട് പേർ നിൽക്കുന്നു…

ചാന്ദ്നിക്ക് ആ മുഖങ്ങളെ പരിചിതമായി തോന്നി…പെട്ടെന്ന് തന്നെ അവൾ അവരെ തിരിച്ചറിയുകയും ചെയ്തു….

ഐസ്ക്രീം ഓർഡർ ചെയ്തു വരുമ്പോൾ ആദി തുറിച്ചു നോക്കിയ രണ്ട് പേരായിരുന്നു അത്….

എന്താണവിടെ നടക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഒരു എത്തും പിടിയും കിട്ടാതെയായി…

അവരുടെ രക്ഷയ്‌ക്കെത്തിയ രണ്ട് പേർ അജിത്തും സേവിയറുമായിരുന്നു… ആദിയുടെ നിർദേശപ്രകാരം , വീട്ടിൽ നിന്നിറങ്ങിയത് മുതൽ തന്നെ രണ്ടാളും അവരെ പിന്തുടരുന്നുണ്ടായിരുന്നു…

അവരുടെ തോക്കിൻ മുനയിൽ നിൽക്കുന്ന ഗുണ്ടകളിൽ നിന്ന് ആദി , കുട്ടികളെയും ചാന്ദ്നിയെയും അനായാസം മോചിപ്പിച്ചു തന്റെ കൂടെ നിർത്തി…

പിന്നീട് നേരെ ആ ഗുണ്ടകളിലേക്ക് തിരിഞ്ഞു….

പെട്ടെന്നാണ് എവിടെ നിന്നോ വല്ലാത്തൊരു അലർച്ച കേട്ടത്…കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോൾ , ഒരു കൂട്ടം ആളുകൾ അവരിലേക്ക് ഓടിയടുക്കുന്ന കാഴ്ചയാണ് അവർ കണ്ടത്…ആ രണ്ട് ഗുണ്ടകളുടെ കൂടെയുള്ളവരായിരുന്നു അത്….

അങ്ങനെയൊരു തിരിച്ചടി ആദിയും കൂട്ടരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..

അവൻ ചാന്ദ്നിയോട് , കുട്ടികളെയും കൊണ്ട് മാറി നിൽക്കാൻ പറഞ്ഞു…

ഗുണ്ടകൾ ചീറിപ്പാഞ്ഞു വരുന്നത് നോക്കി നിന്ന അജിത്തിന്റെയും സേവിയറുടെയും ശ്രദ്ധ മാറിപ്പോയി…. അത് മനസ്സിലാക്കിയ ആ രണ്ട് ഗുണ്ടകൾ തക്കം നോക്കി അവരുടെ കൈയിൽ നിന്ന് തോക്ക് പിടിച്ചെടുത്തു കൊണ്ട് ചുറ്റും നിറയൊഴിക്കാൻ തുടങ്ങി…

അപ്പോഴേക്കും ആദി ചാന്ദ്നിയേയും കുട്ടികളെയും കൂട്ടി അവിടുന്ന് മാറി നിന്നിരുന്നു….

ആദിയെയും കുട്ടികളെയും കാണാത്തതിനാൽ , ഗുണ്ടകൾ സേവിയറിനെയും അജിത്തിനെയും ലക്ഷ്യം വെച്ചായിരുന്നു വെടിവെച്ചു കൊണ്ടിരുന്നത്….അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി അവർ പരമാവധി ശ്രമിച്ചു കൊണ്ടേയിരുന്നു….

അതിനിടയിൽ ആദി , നിറയൊഴിക്കുന്ന ഗുണ്ടകളുടെ കണ്മുന്നിൽ പെടാതെ അവരുടെ പിറകിലേക്കെത്തി….

പിന്നിൽ നിന്നും അവരിലേക്ക് ചാടിക്കൊണ്ട് ആഞ്ഞു ചവിട്ടി… ഇടിയുടെ ആഘാതത്തിൽ അവർ മുന്നിലേക്ക് തെറിച്ചു വീണു….കൈയിലുണ്ടായിരുന്ന തോക്കുകൾ എവിടേക്കോ തെറിച്ചു വീണു…

അപ്പോഴേക്കും മറ്റുള്ള ഗുണ്ടകൾ ആദിയെ വളഞ്ഞിരുന്നു..അത് കണ്ട അജിത്തും സേവിയറും തിരിച്ചു വന്നു കൊണ്ട് ആദിയുടെ അരികിൽ നിന്നു….

വന്ന ഗുണ്ടകളുടെ അടുക്കൽ തോക്ക് ഇല്ലായിരുന്നുവെങ്കിലും അരിവാളുകളും ഹോക്കി സ്റ്റിക്കുകളുമുണ്ടായിരുന്നു..

രണ്ടും കല്പിച്ചു കൊണ്ട് അവർ മൂന്ന് പേരും ഗുണ്ടകളെ നേരിടാൻ തുടങ്ങി…

ഒരുപാട് പേർ ഉണ്ടായിരുന്നതിനാലും , അവരുടെ കൈയിലൊക്കെ ആയുധങ്ങൾ ഉള്ളതിനാലും , അവരെ നേരിടുമ്പോൾ മൂന്ന് പേർക്കും നല്ല പരിക്കും പറ്റുന്നുണ്ടായിരുന്നു….അരിവാളിനെയും ഹോക്കി സ്റ്റിക്കിനെയും നേരിടാൻ കൈകൾ മാത്രമേ അവർക്ക് ആയുധമായിയുണ്ടായിരുന്നുള്ളൂ…

അവരുടെ ഏറ്റുമുട്ടൽ ദൂരെ നിന്ന് ചാന്ദ്നിയും കുട്ടികളും കാണുന്നുണ്ടായിരുന്നു…. ആദിയുടെ കൈയിൽ നിന്നും തലയിൽ നിന്നും ചോര വാർക്കുന്നത് കണ്ടു നിൽക്കാൻ അവർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല…

അത് കണ്ട് കുട്ടികൾ പൊട്ടിക്കരഞ്ഞു….

ചാന്ദ്നി പരമാവധി സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും എല്ലാം പാഴ്ശ്രമമായിരുന്നു….

പെട്ടെന്ന് , ആദിയുടെ പിറകിലൊരു അടി വീണപ്പോൾ , അത് കണ്ട് സഹിക്കാനാവാതെ കുട്ടികൾ അവനടുക്കലേക്ക് ഓടി….

അവരെ തടയാൻ ചാന്ദ്നി ശ്രമിച്ചെങ്കിലും അവളെ തള്ളി മാറ്റിയിട്ട് , കുട്ടികൾ ആദിയെ ലക്ഷ്യം വെച്ചും കൊണ്ട് ഓടി….

“ആദീ…..”

തന്നെ വിളിച്ച് , അലറിക്കരഞ്ഞും കൊണ്ട് കുട്ടികൾ വരുന്നത് കണ്ടപ്പോൾ , ആദി ശരിക്കും നടുങ്ങി…

അക്രമികളെ നേരിടുന്നുണ്ടായിരുന്ന അവന്റെ ശ്രദ്ധ , കുട്ടികളിലേക്കായപ്പോൾ തലയുടെ പിന്നിൽ സ്റ്റിക്ക് കൊണ്ട് ഉശിരനൊരു അടി കിട്ടി….

അടിച്ചവനെ തള്ളിമാറ്റി , അവൻ കുട്ടികൾ വരുന്നിടത്തേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് ഭീകരമായ കാഴ്ച അവന്റെ കണ്ണുകളിൽ തുളച്ചു കയറിയത്…

Updated: September 1, 2021 — 10:45 pm

16 Comments

  1. bro avarude love success aavanam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് നോക്കാം ബ്രോ ❤️❤️
      താങ്ക്സ് ❤️

  2. പാവം പൂജാരി

    വല്ലാത്തൊരു ഭാഗത്തു കൊണ്ട് പോയാണ് ഈ ഭാഗം നിർത്തിയത്.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ…
      Thanks for ur support❤️

  3. Chandnikum kuttyolkum kanakkinu cheetha ethavasthelaayalum uncle oo aadiyo aarayaalum paranhirikkanam ellel nhn eni eth vayikkoola sure✌ raksha peduanel

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???
      നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം…
      ആദ്യം രക്ഷപ്പെടുമോ എന്ന് നോക്കാം ??

      കാത്തിരിക്കാം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  4. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. Karyangal ingane oke anenkilum ithil oralude polum jeevan pokaruth kollanda tto pls pls avar ellavarum rekshapedatte aadhi avare upadravichthil revenge edukatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????
      രോദനം ??
      ജനിച്ചാൽ എല്ലാവരും മരിക്കില്ലേ ??

      നോക്കാന്നേ….
      സ്നേഹം ♥

  6. e bhagavum pwolichu
    adutha part pettann tharanetto

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ❤️❤️
      താങ്ക്സ് ❤️

  7. വേണ്ട നടേശ കൊല്ലണ്ട

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നോക്കാം ഉത്തമാ ?❤️

Comments are closed.