അത് കൊണ്ട് തന്നെ , ഐസ്ക്രീം ടേബിളിൽ വെച്ചു കൊണ്ട് അവനവരെ തേടിയിറങ്ങി….
പക്ഷേ,ആ പ്ലേ ഗ്രൗണ്ടിൽ മുഴുവൻ നോക്കിയിട്ടും അവരെ കണ്ടെത്താനായില്ല….
അവനാകെ പരിഭ്രാന്തനായി….
എന്തു ചെയ്യണം , എവിടെ പോകണമെന്ന് മനസ്സിലാകാതെ തരിച്ചു നിൽക്കുമ്പോഴാണ് , പെട്ടെന്ന് ചാന്ദ്നിയുടെ കോൾ വന്നത്…
“ആദീ… നീ എവിടെയാ…. ഐസ്ക്രീമും ഇവിടെ വെച്ചിട്ട് കറങ്ങാൻ പോയോ…?
വേഗം വാ…ഇത് അലിയാൻ തുടങ്ങി “
അത് കേട്ടപ്പോൾ , പോയ ജീവൻ തിരിച്ചു വന്നത് പോലെ തോന്നിയവന്… സമാധാനത്തോടെ ഫോണും പോക്കറ്റിലിട്ട് കൊണ്ട് അവൻ അവരുടെയടുക്കലേക്ക് നീങ്ങി….
ചുറ്റിലുമുള്ള കുട്ടികൾ കളിക്കുന്നതും ചിരിക്കുന്നതുമൊക്കെ അവന്റെ മുഖത്ത് പുഞ്ചിരി വിടർത്തി…
പെട്ടെന്നാണ് ഇടിമുഴക്കം പോലെ ഒരു വെടിയൊച്ച അവന്റെ കാതുകളിൽ തുളച്ചു കയറിയത്…
പ്രതീക്ഷിക്കാതെ വന്ന ആ ഭയാനകമായ ശബ്ദത്തിൽ അവനാദ്യം പകച്ചു നിന്നു….
ജനങ്ങളൊക്കെ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി..
പെട്ടെന്നാണ് ചാന്ദ്നിയുടെയും കുട്ടികളുടെയും കാര്യം അവന് ഓർമ വന്നത്…
സമയം പാഴാക്കാതെ അവൻ അവിടേക്ക് കുതിച്ചു….
ഓടിപ്പോകുന്ന ആളുകളിൽ തന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ തെളിയുന്നുണ്ടോ എന്നവൻ ചികഞ്ഞു….
അധികം വൈകാതെ തന്നെ , ഇത്തിരി ദൂരെയായി ആ നടുക്കുന്ന രംഗം അവന്റെ കണ്ണുകളിൽ ഉടക്കി…ആ കാഴ്ച കണ്ട് അവന്റെ കാലുകൾ ഇടറി…ദേഹമാസകലം വിയർത്തു തുടങ്ങി….
“വന്നാലും വന്നാലും മിസ്റ്റർ ഡെറിക് എബ്രഹാം IPS…
നീ വരുന്നതും കാത്തിരിക്കുകയായിരുന്നു….
പെട്ടെന്ന് വരാനുള്ള സൈറൺ മുഴങ്ങിയതും കേട്ടു കാണുമല്ലോ.. അല്ലേ….? “
ചാന്ദ്നിയുടെയും കുട്ടികളുടെയും നേരെ തോക്ക് ചൂണ്ടിക്കൊണ്ട് രണ്ട് ഗുണ്ടകൾ നിൽക്കുന്നു….തോക്കിന്റെ മുൾമുനയിൽ നിൽക്കുന്ന അവരെ കണ്ടപ്പോൾ അവനാകെ പരിഭ്രമിച്ചു…
ആജാനബാഹുക്കളായ ആ ഗുണ്ടകളുടെ കഴുത്തിൽ മുഴുവൻ ചങ്ങല പോലെയുള്ള മാലകൾ കോർത്തു വെച്ചിരുന്നു…ശരീരം മുഴുവൻ പച്ച കുത്തിയിട്ടുമുണ്ട്….കാണുമ്പോൾ തന്നെ അറപ്പ് തോന്നിക്കുന്ന വേഷവും പ്രകൃതവും…
അവൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു..
“നിങ്ങൾക്ക് വേണ്ടത്
എന്നെയല്ലേ….?
അവരെ വിട്ടേക്കൂ..
കണക്കുകൾ നമുക്ക് തമ്മിലാകാം….”
“നിന്റെ കണക്കും ലോകവും എല്ലാം ഇവരല്ലേ ഡെറിക്….
ഇത്ര നല്ല തുറുപ്പുചീട്ടുകൾ കൈയിലുള്ളപ്പോൾ പിന്നെ നിന്നെയെന്തിന്….? “
അവൻ വീണ്ടും മെല്ലെ അവർക്കരികിലേക്ക് നീങ്ങി….
“നീ എവിടേക്കാണ് കേറി വരുന്നത് ഡെറിക്….?
ഇവരുടെ ജീവന് ഇത്തിരി പോലും നീ വില കൊടുക്കുന്നില്ലേ…? “
ഗുണ്ടകൾ ഒന്നൂടെ തോക്ക് അവരുടെ തലയിലേക്ക് ചേർത്തു വെച്ചു…കീർത്തിയുടെയും ജൂഹിയുടെയും പെരുമാറ്റമാണ് ആദിയെ അത്ഭുതപ്പെടുത്തിയത്… ചാന്ദ്നി പേടിച്ചു വിറക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു ആക്ഷൻ ഫിലിം കാണുന്ന ഭാവമല്ലാതെ , ഒരു തരി പോലും പേടി അവരുടെ മുഖത്ത് കാണുന്നുണ്ടായിരുന്നില്ല…. എത്ര ധൈര്യമുള്ള കുട്ടികളാണെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിൽ വിറങ്ങലിച്ചു പോകും…. പക്ഷെ, അതവരിൽ തെല്ലും ഉണ്ടായിരുന്നില്ല…
ആദിയുടെ മേൽ അവർ അർപ്പിച്ച വിശ്വാസമായിരുന്നു അവരുടെ മുഖത്ത് നിഴലിച്ചത്..
ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും കുട്ടികളുടെ ആത്മവിശ്വാസം അവന് ധൈര്യം പകർന്നു…
“അപ്പോൾ നമുക്ക് ആ കർമ്മത്തിലേക്ക് കടക്കാം…അല്ലേ ഡെറിക്…
ഇവരോട് നിനക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോളൂ…”
എന്ത് ചെയ്യണമെന്നറിയാതെ അവരെ തുറിച്ചു നോക്കിയിരുന്ന ആദിയുടെ മുഖത്ത് , പെട്ടെന്ന് പരിഹാസം കലർന്ന ചിരി വിടർന്നു….
“എനിക്ക് പറയാനുള്ളത് അവരോടല്ല…
നിന്നോടൊക്കെയാണ്…
അവസാനമായി ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേഗം പറഞ്ഞേക്ക്….വൈകിക്കേണ്ട…”
bro avarude love success aavanam
നമുക്ക് നോക്കാം ബ്രോ ❤️❤️
താങ്ക്സ് ❤️
വല്ലാത്തൊരു ഭാഗത്തു കൊണ്ട് പോയാണ് ഈ ഭാഗം നിർത്തിയത്.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഉടനെ വരും ബ്രോ…
Thanks for ur support❤️
Chandnikum kuttyolkum kanakkinu cheetha ethavasthelaayalum uncle oo aadiyo aarayaalum paranhirikkanam ellel nhn eni eth vayikkoola sure✌ raksha peduanel
???
നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം…
ആദ്യം രക്ഷപ്പെടുമോ എന്ന് നോക്കാം ??
കാത്തിരിക്കാം ❤️
????
❤️❤️❤️❤️❤️
❤️❤️❤️
❤️❤️❤️
Karyangal ingane oke anenkilum ithil oralude polum jeevan pokaruth kollanda tto pls pls avar ellavarum rekshapedatte aadhi avare upadravichthil revenge edukatte
????
രോദനം ??
ജനിച്ചാൽ എല്ലാവരും മരിക്കില്ലേ ??
നോക്കാന്നേ….
സ്നേഹം ♥
e bhagavum pwolichu
adutha part pettann tharanetto
ഉടനെ വരും ബ്രോ ❤️❤️
താങ്ക്സ് ❤️
വേണ്ട നടേശ കൊല്ലണ്ട
നോക്കാം ഉത്തമാ ?❤️