ഡെറിക് എബ്രഹാം 19 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 160

“അതിന് ഞാൻ കൂടി സമ്മതിക്കേണ്ടേ…

എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാനെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ..?

പിന്നെങ്ങനെയാണ് ഞാൻ നിന്റേതാണെന്നൊക്കെ ഒരു അവകാശം വെച്ചൊക്കെ പറയുന്നത്..? “

അത് കേട്ടപ്പോൾ അവളവന്റെ ചുമലിൽ നിന്ന് എണീറ്റ് കൊണ്ട് അവനെയൊന്നു തറപ്പിച്ചു നോക്കി…അവൻ പറയുന്നത് തമാശയാണോ, അതോ കാര്യമായിട്ടാണോ എന്നവൾക്ക് പിടികിട്ടുന്നുണ്ടായിരുന്നില്ല…

” അപ്പോൾ ഇത്രയും കാലം നിനക്കെന്നോട് സ്നേഹമല്ലാതെ പിന്നെന്തായിരുന്നു….? “

“അയ്യോ..ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത് ഉണ്ടക്കണ്ണീ….

സ്നേഹമൊക്കെ ഉണ്ട്‌… എനിക്ക് മാത്രമല്ല….എല്ലാവർക്കും നിന്നെ അത്രയും ഇഷ്ടമാണ്…എന്റെ ചേച്ചിയുടെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിയോട് ഞങ്ങൾക്ക് സ്നേഹമില്ലാതിരിക്കോ…

പക്ഷേ, അതൊരിക്കലും നീ ഉദ്ദേശിക്കുന്നത് പോലെയുള്ള ഇഷ്ടമല്ല..

ഞാനെപ്പോഴെങ്കിലും തന്നോട് പറഞ്ഞിട്ടുണ്ടോ എനിക്കിഷ്ടമാണെന്ന്…?

ഉണ്ടോ…?

ഇല്ലല്ലോ…?

പിന്നെ നീ തന്നെ എല്ലാം തീരുമാനിക്കുകയാണോ….? “

ആദി പറയുന്നത് സത്യമാണോ കള്ളമാണോ എന്നൊന്നും മനസ്സിലാകുന്നില്ലായിരുന്നുവെങ്കിലും അവന്റെ വാക്കുകൾ അവളെ വളരെ ആഴത്തിൽ വേദനിപ്പിച്ചു..കലങ്ങിയ കണ്ണുകളിൽ നിന്നും അശ്രുക്കൾ പൊടിയാൻ തുടങ്ങി….

എന്നാലും അവനിൽ നിന്നുമത് മറച്ചു വെക്കുവാനും അവൾ ശ്രമിച്ചു…

“അയ്യേ…. ഈ പെണ്ണ് കരഞ്ഞോ….?

ഇത് പോലെയുള്ള ചെറിയ കാര്യങ്ങൾക്ക് കരയുവാൻ നീ കുഞ്ഞാണോടീ ഉണ്ടക്കണ്ണീ…? “

“ആദീ….. എനിക്കൊരു കാര്യം അറിയണം….

നിന്റെ വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും പല തവണ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്… എന്നാലും , എനിക്കറിയണം…

നീ എന്നെ സ്നേഹിക്കുന്നുണ്ടോ…? “

“ഞാൻ പറഞ്ഞില്ലേ ചാന്ദൂ…എല്ലാവർക്കും നിന്നെ…”

“മതി… തമാശ മതി….

എല്ലാവരുടെയും കാര്യമല്ല… നിന്റെ കാര്യമാണ് ചോദിച്ചത്… ഒഴിഞ്ഞു മാറാൻ നിൽക്കേണ്ട…

ജീവിതത്തിലെന്നും നീയുണ്ടാകണമെനിക്ക്….അത് നിനക്ക് പറ്റോ…?

അത് പറ….”

ഗൗരവം നിറഞ്ഞ ആ വാക്കുകളിൽ നിന്നു തന്നെ , അവളുടെ സ്നേഹത്തിന്റെ ആഴം എത്രമാത്രമുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു…

ഇമകളണയാതെ അവനവളുടെ കണ്ണുകളിൽ നോക്കിയിരുന്നു….

അവളുടെ മനോഹരമായ നയനങ്ങളിലും അവനോടുള്ള പ്രണയത്തിന്റെ തീവ്രത ആളിക്കത്തുന്നുണ്ടായിരുന്നു….

വാക്കുകൾക്ക് അവധിയും പറഞ്ഞു കൊണ്ടവർ കണ്ണും കണ്ണും നോക്കിയിരുന്നു…..

“ചേച്ചീ….”

ആ വിളിയാണ് അവരെ പ്രണയാർദ്ദമായ നിമിഷങ്ങളിൽ നിന്നും ഉണർത്തിയത്…

രണ്ടു പേരും തിരിഞ്ഞു നോക്കി….

കീർത്തിയും ജൂഹിയും ചാന്ദ്നിയെ അവരുടെ കൂടെ പോകുവാൻ വേണ്ടിയാണ് വിളിക്കുന്നത്…

“ടോ…നീ ഏതായാലും കുട്ടികളുടെ അടുത്തേക്ക് ചെല്ല്…

ഞാൻ ഐസ്ക്രീം വാങ്ങി വരാം….”

“ആദീ… ഞാൻ ചോദിച്ചതിന്റെ മറുപടി….? “

“അതിലെന്താണ് മറുപടി പറയാനുള്ളത് ? “

എന്നും പറഞ്ഞു കൊണ്ടവൻ ഐസ്ക്രീം വാങ്ങാനായി നടന്നു…അവൻ പറഞ്ഞതിന്റെ പൊരുളും ആലോചിച്ചു കൊണ്ട് അവൾ കുട്ടികളുടെ അടുത്തേക്കും നീങ്ങി…

അധികം വൈകാതെ തന്നെ ആദി ഐസ്ക്രീമുമായി അവരുടെ അരികിലേക്ക് നീങ്ങി…എന്നാൽ കണ്ണെത്തും ദൂരത്തൊന്നും അവരെ കണ്ടില്ല..

Updated: September 1, 2021 — 10:45 pm

16 Comments

  1. bro avarude love success aavanam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് നോക്കാം ബ്രോ ❤️❤️
      താങ്ക്സ് ❤️

  2. പാവം പൂജാരി

    വല്ലാത്തൊരു ഭാഗത്തു കൊണ്ട് പോയാണ് ഈ ഭാഗം നിർത്തിയത്.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ…
      Thanks for ur support❤️

  3. Chandnikum kuttyolkum kanakkinu cheetha ethavasthelaayalum uncle oo aadiyo aarayaalum paranhirikkanam ellel nhn eni eth vayikkoola sure✌ raksha peduanel

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???
      നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം…
      ആദ്യം രക്ഷപ്പെടുമോ എന്ന് നോക്കാം ??

      കാത്തിരിക്കാം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  4. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. Karyangal ingane oke anenkilum ithil oralude polum jeevan pokaruth kollanda tto pls pls avar ellavarum rekshapedatte aadhi avare upadravichthil revenge edukatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????
      രോദനം ??
      ജനിച്ചാൽ എല്ലാവരും മരിക്കില്ലേ ??

      നോക്കാന്നേ….
      സ്നേഹം ♥

  6. e bhagavum pwolichu
    adutha part pettann tharanetto

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ❤️❤️
      താങ്ക്സ് ❤️

  7. വേണ്ട നടേശ കൊല്ലണ്ട

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നോക്കാം ഉത്തമാ ?❤️

Comments are closed.