ഡെറിക് എബ്രഹാം 19 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 160

“ഓഹ്….പിന്നേ…

എന്നെ കൂട്ടാണ്ട് നിങ്ങൾ പോയതെന്നെ…. അതൊന്ന് കാണണമല്ലോ….”

“ആദി കൂട്ടിയില്ലെങ്കിലും ഞങ്ങൾ കൂട്ടും ചേച്ചീ…”

അത് പറഞ്ഞും കൊണ്ട് അവളെയവർ ചേർത്ത് പിടിച്ചു…

വൈകുന്നേരമാകുമ്പോഴേക്കും കുട്ടികളെയും കൂട്ടി ആദിയും ചാന്ദ്നിയും വീട്ടിൽ നിന്നിറങ്ങി…

കൂടെ ചാന്ദ്നിയും കൂടിയുള്ളതിനാൽ കുട്ടികൾക്കത് സ്വപ്നതുല്യമായ യാത്രയായിരുന്നു…അവർ അങ്ങേയറ്റം സന്തോഷത്തിലായിരുന്നു യാത്രയിൽ മുഴുവൻ…..

എല്ലാവരും നേരെ പോയത് അടുത്തുള്ള ഷോപ്പിങ് മാളിലെ തിയേറ്ററിലേക്കായിരുന്നു….

സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചിരുന്നു സിനിമ കണ്ടു…

അതിന് ശേഷം കുട്ടികൾക്ക് ഐസ്ക്രീം കഴിക്കണമെന്നുള്ള ആഗ്രഹത്താൽ ആ മാളിൽ തന്നെയുള്ള ഫുഡ്‌ കോർട്ടിലേക്ക് അവർ നടന്നു….

ഐസ്ക്രീം ഓർഡർ ചെയ്തതിന് ശേഷം അവർ അവിടെയുള്ള ഒരു ടേബിളിൽ ഇരിപ്പുറപ്പിച്ചു..

ഓരോ നിമിഷങ്ങളിലും ആദി ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…

“ആദീ….

താങ്ക്സ് ആദീ….

എത്ര വർഷമായിയെന്നറിയോ ഞങ്ങളിങ്ങനെ സന്തോഷിച്ചിട്ട്….? “

“താങ്ക്സ് ഒക്കെ ആ ഉണ്ടക്കണ്ണിക്ക് കൊടുക്ക്… എനിക്കൊന്നും വേണ്ട…..”

ആ സമയത്ത് ചാന്ദ്നി ആദിയെ തന്നെ കണ്ണുരുട്ടി നോക്കുകയായിരുന്നു…

സിനിമ കാണുമ്പോഴും ,അവിടുന്ന് ഇറങ്ങുമ്പോഴും നിക്കപ്പൊറുതിയില്ലാതെ അവൻ ചുറ്റുപാടും നിരീക്ഷിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു….സിനിമ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും വരാത്തത് കണ്ടപ്പോൾ അവൾക്ക് ശരിക്കും ദേഷ്യം വന്നു….

“താനെന്താടോ ഈ ചെയ്യുന്നെ…?

സന്തോഷിക്കേണ്ട സമയവും എന്തു ടെൻഷനാടോ തനിക്ക്….

ദേ… നോക്കിയേ….

ഇപ്പോൾ സിനിമയ്ക്ക് പോയി വന്നു…

എന്തെങ്കിലും സംഭവിച്ചോ…

കുട്ടികളൊക്കെ എത്ര സന്തോഷത്തിലാണെന്ന് നീ കാണുന്നുണ്ടല്ലോ…

താൻ ഇവിടെയിരിക്കാൻ പോകുന്നതിന്റെ തൊട്ട് മുമ്പ് പോലും അവിടെയിരിക്കുന്ന രണ്ടാളുകളെ തുറിച്ചു നോക്കുന്നത് കണ്ടല്ലോ…

ഫാമിലിയെ കാണുമ്പോൾ ആളുകൾ നോക്കുന്നതൊക്കെ സാധാരണയാണ് ആദീ….എല്ലാം നിന്റെ പോലീസ് കണ്ണുകളിൽ കാണല്ല…

നമ്മൾ നേരെ വീട്ടിലേക്കല്ലേ പോകുന്നത്..

ഇനിയെങ്കിലും ശ്വാസം വിടെടോ….”

അവനവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു…

അവരുടെ സംസാരങ്ങളൊന്നും കീർത്തിയും ജൂഹിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല… അവർ ഒരുപാട് കാലത്തിന് ശേഷം ആദിയുടെ കൂടെ പുറത്തിറങ്ങിയതിന്റെ ത്രില്ലിൽ ചുറ്റുപാടും നടക്കുന്നതൊക്കെ വീക്ഷിക്കുകയായിരുന്നു…..അപ്പോഴാണ് അവിടെയൊരു പ്ലേ ഗ്രൗണ്ട് അവർ കണ്ടത്…

“ആദീ…. ഞങ്ങളവിടെ പോയി കളിക്കട്ടെ…”

“വേണ്ടാ….”

“നിങ്ങള് പോയി കളിച്ചോ കുട്യോളെ..

നിങ്ങളുടെ ആദിക്ക് വട്ടാണ്….അത് കാര്യമാക്കേണ്ട…

നിങ്ങൾ നടന്നോ…

പിന്നാലെ ചേച്ചിയും വരാം….”

ആദിയുടെ വാക്കുകളെ മറച്ചും കൊണ്ട് ചാന്ദ്നി കുട്ടികളെ കളിക്കാൻ പറഞ്ഞയച്ചു….

തന്നെ തുറിച്ചു നോക്കുന്നുണ്ടായ ആദിയുടെ കൈ , കള്ളച്ചിരിയോട് കൂടി ചേർത്തു പിടിച്ചും കൊണ്ട് അവളവന്റെ ചുമലിൽ ചാഞ്ഞിരുന്നു..

“ടീ…. മാറി ഇരിക്ക്…

ആരെങ്കിലും കാണും…”

“കണ്ടാലെന്താ… നീ എന്റേതല്ലേ… “

“ആഹാ…അതാര് പറഞ്ഞു..? “

“ആരും പറയുകയൊന്നും വേണ്ട…. നീ എന്റേത് തന്നെയാണ്…”

“അതൊക്കെ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ…? “

“ഹാ….മതി…ഇനിയങ്ങോട്ട് അങ്ങനെ തന്നെയാണ്….”

Updated: September 1, 2021 — 10:45 pm

16 Comments

  1. bro avarude love success aavanam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് നോക്കാം ബ്രോ ❤️❤️
      താങ്ക്സ് ❤️

  2. പാവം പൂജാരി

    വല്ലാത്തൊരു ഭാഗത്തു കൊണ്ട് പോയാണ് ഈ ഭാഗം നിർത്തിയത്.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ…
      Thanks for ur support❤️

  3. Chandnikum kuttyolkum kanakkinu cheetha ethavasthelaayalum uncle oo aadiyo aarayaalum paranhirikkanam ellel nhn eni eth vayikkoola sure✌ raksha peduanel

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???
      നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം…
      ആദ്യം രക്ഷപ്പെടുമോ എന്ന് നോക്കാം ??

      കാത്തിരിക്കാം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  4. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. Karyangal ingane oke anenkilum ithil oralude polum jeevan pokaruth kollanda tto pls pls avar ellavarum rekshapedatte aadhi avare upadravichthil revenge edukatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????
      രോദനം ??
      ജനിച്ചാൽ എല്ലാവരും മരിക്കില്ലേ ??

      നോക്കാന്നേ….
      സ്നേഹം ♥

  6. e bhagavum pwolichu
    adutha part pettann tharanetto

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ❤️❤️
      താങ്ക്സ് ❤️

  7. വേണ്ട നടേശ കൊല്ലണ്ട

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നോക്കാം ഉത്തമാ ?❤️

Comments are closed.