ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

ആദി യൂണിഫോം അണിഞ്ഞു കൊണ്ട് താഴേക്കിറങ്ങി… അവനെയും കാത്ത് മാമിയും ആന്റിയും കുട്ടികളും നിൽക്കുന്നുണ്ടായിരുന്നു… അവരുടെ മുഖത്തെ പ്രസന്നതയിൽ നിന്ന് തന്നെ മനസ്സിന്നുള്ളിൽ സന്തോഷത്തിന്റെ കിരണങ്ങൾ അണ പൊട്ടിയൊഴുകുന്നുണ്ടെന്ന് അവന് മനസ്സിലായി…

ആദിയുടെ വരവ് കണ്ടപ്പോൾ തന്നെ മാമിയുടെയും ആന്റിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..ആദി അവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി… കീർത്തിയും ജൂഹിയും ഓടി വന്നു അവന്റെ കവിളത്ത് ഉമ്മ കൊടുത്തു….
എല്ലാവരോടും യാത്ര പറഞ്ഞും കൊണ്ട് ആദി കുട്ടികളെയും കൂട്ടി അവിടുന്ന് ഇറങ്ങി…അവരെ സ്ക്കൂളിൽ കൊണ്ടു വിട്ടതിന് ശേഷം നേരെ ഹെഡ് ഓഫീസിലേക്ക് പുറപ്പെട്ടു….

കുറച്ചു സമയത്തിനുള്ളിൽ തന്നെ ഹെഡ് ഓഫീസ് എത്തിച്ചേർന്നു…നേരെ കമ്മീഷണർ ഓഫീസ് ലക്ഷ്യമാക്കി നടന്നു….ജയന്ത് മുരളി ( കമ്മീഷണർ ) എന്ന ബോർഡ് കണ്ടപ്പോൾ അവൻ നിന്നു….പതുക്കെ പാതി തുറന്നു കിടക്കുന്ന വാതിലിൽ മുട്ടി…

“എക്സ്ക്യൂസ്‌മീ സാർ…”

“ഹാ….ഡെറിക്… വരൂ..വരൂ….”

അവൻ വാതിലും തുറന്നു അകത്തേക്ക് പ്രവേശിച്ചു… അവന്റെ പോലീസ് ജീവിതത്തിലെ ആദ്യത്തെ സല്യൂട്ടും കമ്മീഷണർക്ക് കൊടുത്തു..

“ഗുഡ് മോർണിംഗ് സാർ ”

“ഗുഡ് മോർണിംഗ് അസിസ്റ്റന്റ് കമ്മീഷണർ ഡെറിക് എബ്രഹാം IPS…”

“സാറിന് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായല്ലോ….അതെങ്ങനെ….”

“എന്റെ മധുവിന്റെ പ്രിയപ്പെട്ടവനെ ഞാനറിയില്ല എന്ന് പറയുന്നതല്ലേ ശരിക്കും നാണക്കേട്….”

“ഓഹ്… അങ്കിളിനെ അറിയോ….? ”

“അറിയോന്നോ…ഇതെന്ത് ചോദ്യമാണ്….ബാംഗ്ലൂരിൽ ഞങ്ങൾ മൂന്ന് വർഷം ഒരേ റൂമിലുണ്ടായിരുന്നു….ഡിഗ്രിക്ക് പഠിക്കുമ്പോൾ…. പിന്നീട് ഞാൻ IPS ലേക്കും അവൻ രാഷ്ട്രീയത്തിലേക്കും പോയി ”

“ഇതൊന്നും എന്നോട് അങ്കിൾ പറഞ്ഞില്ലല്ലോ….”

“ഹഹഹ….അങ്ങനെ എല്ലാം തുറന്നു പറഞ്ഞാൽ ത്രില്ല് പോകില്ലേ…”

ഡെറിക്കും ആ ചിരിയിൽ ഒപ്പം കൂടി…

” നീ വന്ന കാലിൽ നിൽക്കല്ലടോ…..ഇരിക്ക്…”

അവൻ മടിച്ചു കൊണ്ടാണെങ്കിലും കമ്മീഷണറുടെ മുന്നിലിരുന്നു…

Updated: July 4, 2021 — 9:53 pm

31 Comments

  1. ഗംഭീരം

  2. Ath kalakki…. ✌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥

  3. Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Yes… Bro….
      എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
      മാറ്റാൻ മറന്നു പോയി..
      Thanks for thw info

  4. ബ്രോ,
    പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
    തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
      അടുത്ത പാർട്ട്‌ നാളെ വരും ♥

  5. കൊള്ളാം നല്ല part ആയിരുന്നു ഇതു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
      അടുത്ത ഭാഗം നാളെ ഉണ്ടാകും ♥

      Thank u

  8. ❤❤❤❤???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. സൂര്യൻ

    വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  10. സൂപ്പർ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  11. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  12. Nannayittund ketto

  13. First seven pages nerathe vannathanallo

    1. വിരഹ കാമുകൻ???

      അത് ശരിയാ ഞാനും ഓർത്തു

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  14. വിരഹ കാമുകൻ???

    First❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

Comments are closed.