സന്ധ്യയായപ്പോഴേക്കും ആദിയും മറ്റുള്ളവരും ചെന്നൈയിലെ വീട്ടിലെത്തിച്ചേർന്നു…
മാമിയുടെ വീട്ടിൽ വേറെയാരുമില്ലായിരുന്നു…. മീരയും പ്രിയയുമൊക്കെ അവധിയായതിനാൽ നാട്ടിലേക്ക് പോയി….അത് കൊണ്ട് തന്നെ ചടങ്ങിന് വരുമ്പോൾ കള്ളം പറയേണ്ട ആവശ്യം മാമിക്ക് വന്നില്ല…
ആദി വീട്ടിലേക്ക് വരുന്നതൊന്നും അവരോട് മാമി പറഞ്ഞിരുന്നില്ല…പറഞ്ഞാൽ അവർ ഈ സമയത്ത് നാട്ടിലേക്ക് പോകില്ലായിരുന്നു….
കാരണം , ആദിയുണ്ടാകുമ്പോഴൊക്കെ ആ വീട് ആഘോഷങ്ങളുടെ കൊടുമുടി കീഴടക്കാറുണ്ടായിരുന്നു… ചിരിയും കളിയുമായി ഓരോ നിമിഷങ്ങളും അത്രമേൽ മനോഹരമായിരുന്നു….
അതിനിടയിലും മീര തന്റെ സിഐഡി പണി ഒരു വഴിക്കേ കൊണ്ട് പോകുന്നുമുണ്ടായിരുന്നു….
എങ്കിലും വിട്ടു കൊടുക്കാൻ ആദിയും കുട്ടികളും തയ്യാറായിരുന്നില്ല….
ആദിയുടെ ട്രെയിനിങ് സമയത്തുള്ള ലുക്ക് കണ്ടിട്ട് പട്ടാളത്തിലാണോ എന്ന് അവൾ തമാശയായി ചോദിച്ചിരുന്നു…. താൻ ജോലിയെടുക്കുന്ന ഓഫീസിൽ കുറച്ചു പട്ടാള ചിട്ട പോലെ തന്നെയാണെന്നുള്ള മറുപടി കൊണ്ട് ആ സംശയം ആദി നിലക്ക് നിർത്തിയിരുന്നു…
ആദിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ പോകാനുള്ളത് കൊണ്ട് തന്നെ , മീരയും പ്രിയയുമൊക്കെ നാട്ടിലേക്ക് പോയത് മാമിയ്ക്ക് അനുഗ്രഹമായി….അവർ കുട്ടികളെയും നാട്ടിലേക്ക് കൊണ്ട് പോകുവാൻ ശ്രമിച്ചിരുന്നെങ്കിലും മാമിയും ആന്റിയും സമ്മതിച്ചില്ല…
വീട്ടിലെത്തിയതിന് ശേഷം , ഒരാഴ്ച കൊണ്ട് തന്നെ ആദിക്ക് പോസ്റ്റിങ് ലെറ്റർ വന്നു….പ്രതീക്ഷിച്ചത് പോലെ തന്നെ ചെന്നൈ സിറ്റിയിൽ അസിസ്റ്റന്റ് കമ്മീഷണർ ആയിട്ടാണ് ജോയിൻ ചെയ്യേണ്ടത്…. ചെന്നൈയിൽ തന്നെയായിരിക്കും പോസ്റ്റിങ് എന്ന് മധുവങ്കിൾ ആദ്യമേ സൂചന നൽകിയിട്ടുണ്ടായിരുന്നു….
രസകരമായ വേറൊരു കാര്യമെന്തെന്ന് വെച്ചാൽ മീരയും പ്രിയയുമൊക്കെ തിരിച്ചു വരുന്നതും ആദി ജോയിൻ ചെയ്യുന്നതും ഒരേ ദിവസമാണ്….
അത് കൊണ്ട് തന്നെ അവർക്കതൊരു സർപ്രൈസ് ആകുമെന്നവൻ കരുതി….
അങ്ങനെ ജോയിൻ ചെയ്യേണ്ട ദിവസം എത്തിക്കഴിഞ്ഞു….
ഇന്ന് മുതൽ ആദി ചെന്നൈ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഡെറിക് എബ്രഹാം IPS ആവുകയാണ്….
രാവിലെ ഒമ്പത് മണിക്ക് തന്നെ സ്റ്റേഷനിൽ നിന്ന് വണ്ടി വന്നു..
കുളിയും കഴിഞ്ഞു വന്നതിന് ശേഷം തന്റെ ബെഡിൽ കിടക്കുന്ന യൂണിഫോം കണ്ടപ്പോൾ അവന്റെ മനസ്സിൽ നിർവൃതിയോട് കൂടെ ഇച്ചിരി നൊമ്പരവും കയറി വന്നു…ഒരു നാളെങ്കിലും താനിതണിഞ്ഞു കാണണമെന്ന് ,തന്നേക്കാൾ തന്റെ പ്രിയപ്പെട്ടവർ ആഗ്രഹിച്ചിരുന്നതാണ്…കൂടെയില്ലെങ്കിലും മുകളിലിരുന്നു അവർ ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാകുമെന്ന വിശ്വാസം അവന് ഊർജം നൽകി…
അവൻ പതിയെ യൂണിഫോം എടുത്തണിഞ്ഞു…. അതിന് ശേഷം കുറേ സമയം കണ്ണാടിയിൽ തന്നെ നോക്കിയിരുന്നും കൊണ്ട് അവന്റെ ചിന്തകളെ പഴയ ഓർമകളിലേക്ക് കൊണ്ട് പോയി…
വണ്ടി വന്നിട്ട് കുറച്ചു സമയമായി എന്നും പറഞ്ഞു കൊണ്ട് സീതാന്റിയുടെ കടന്നു വരവ് അവനെ ചിന്തകളിൽ നിന്നുമുണർത്തി…
ഗംഭീരം
Ath kalakki…. ✌
താങ്ക്സ് ഡിയർ ♥
Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.
Yes… Bro….
എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
മാറ്റാൻ മറന്നു പോയി..
Thanks for thw info
ബ്രോ,
പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ജ്വാല…
നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
അടുത്ത പാർട്ട് നാളെ വരും ♥
കൊള്ളാം നല്ല part ആയിരുന്നു ഇതു
താങ്ക്സ് ഡിയർ ❤️
❤️❤️❤️❤️❤️
❤️❤️❤️
മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….
അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ബ്രോ…
അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
അടുത്ത ഭാഗം നാളെ ഉണ്ടാകും ♥
Thank u
❤❤❤❤???
താങ്ക്സ് ♥
??
താങ്ക്സ് ♥
??
♥♥♥♥
വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
സൂപ്പർ♥️♥️♥️♥️
Thank u♥
???
♥♥♥
Nannayittund ketto
First seven pages nerathe vannathanallo
അത് ശരിയാ ഞാനും ഓർത്തു
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
First❤❤❤
♥♥♥