ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

“ഞങ്ങൾ എന്ത് വന്നാലും പോകില്ല… പറഞ്ഞയക്കാൻ ആരും നോക്കേണ്ട ”

ആദി അവരെ ചേർത്ത് പിടിച്ചും കൊണ്ട് ഉമ്മറത്തിരുന്നു…അപ്പോഴേക്കും സീതാന്റിയും അവരുടെ കൂടെ ചേർന്നു.

“ടോ…. ഞാനും ആദ്യം അങ്കിളിനോട് അങ്ങനെയാണ് പറഞ്ഞത്….
അല്ലെങ്കിൽ തന്നെ , നിങ്ങളില്ലാതെ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ…?

“എന്നിട്ട് അങ്കിൾ പറഞ്ഞല്ലോ ആദി സമ്മതിച്ചെന്ന്…..
അങ്കിൾ പറഞ്ഞതിനേക്കാൾ സങ്കടമായാത് ആദി സമ്മതിച്ചെന്നറിഞ്ഞപ്പോഴാണ്…”

“അത് അങ്കിൾ നിങ്ങളോട് കള്ളം പറഞ്ഞതാണ്… ഞാൻ സമ്മതിച്ചിട്ടൊന്നുമില്ല….
പക്ഷേ, ഒന്ന് ചിന്തിച്ചു നോക്കുമ്പോൾ അങ്കിൾ പറയുന്നതാണ് ശരി…
നിങ്ങൾക്ക് സ്കൂളിൽ പോകേണ്ടേ…. പഠിച്ചു നല്ല നിലയിൽ എത്തേണ്ടേ….
അമ്മയോട് പറയാറുള്ളത് പോലെ ജൂഹിയ്ക്ക് കളക്ടറും കീർത്തിയ്ക്ക് ടീച്ചറും ആകേണ്ടതല്ലേ….
ഇവിടെ നിന്നാൽ പഠിത്തമൊക്കെ വഷളാകും….
പിന്നേ, നാട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലത് മാമിയുടെ കൂടെയല്ലേ….അവിടെ മാമിയുണ്ട്, മീരേച്ചി, പ്രിയേച്ചി, എല്ലാവരുമുണ്ടല്ലോ…
പിന്നെ..ദാ… ആന്റിയും വരുമല്ലോ…എന്ത് കൊണ്ടും നിങ്ങൾക്ക് നല്ലത് അവിടെയാണ്… ”

“ആരുണ്ടെങ്കിലും അവിടെ ആദിയില്ലല്ലോ….
ആദിക്ക് പകരമാകുമോ അവരൊക്കെ….
ആദിയുണ്ടെങ്കിൽ മാത്രമാണ് അവിടെ ഞങ്ങൾക്ക് സന്തോഷമുള്ളത്…അല്ലെങ്കിൽ ഞങ്ങൾക്കത് മരണവീടാണ്…
വേറെയാര് ഉണ്ടായിട്ടും കാര്യമില്ല… ”

“ശരിയാവണം…
എനിക്കും നിങ്ങൾക്കും ഒരു പോലെ ശരിയാകണം…
നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി, അച്ഛന് വേണ്ടി…
അവരോരുത്തർക്കും വേണ്ടി…
അത് കൊണ്ട് നിങ്ങൾ മറുത്തൊന്നും പറയേണ്ട….നാളെ നിങ്ങൾ പോകണം..
നിങ്ങളൊന്നു വിളിച്ചാൽ ആദി അവിടെ പറന്നെത്തില്ലേ..”

പല രീതിയിൽ പറഞ്ഞു നോക്കിയിട്ടും അവർ അനുസരിച്ചില്ലെങ്കിലും ഏത് വിധേനയും അവരെ സമ്മതിപ്പിക്കണമെന്ന് അവന് നിർബന്ധമായിരുന്നു…
അവന്റെയും ആന്റിയുടെയും ശ്രമം അവസാനം ഫലം കണ്ടു…. മനസ്സില്ലാ മനസ്സോടെ കുട്ടികൾ സമ്മതിച്ചു…. അവരുടെ ആദിക്ക് വേണ്ടി….

പിറ്റേന്ന് രാവിലെ തന്നെ അവർ ചെന്നൈയിലേക്ക് യാത്രയായി….രണ്ട് കൂട്ടർക്കും സഹിക്കാൻ പറ്റുന്നതിലുമേറെ വേദനയായിരുന്നു ആ വിടപറയൽ…
ആദി വിഷമങ്ങളൊക്കെ മറച്ചു വെച്ച് കൊണ്ട് സന്തോഷത്തോടെ അവരെ യാത്രയാക്കാൻ ശ്രമിച്ചെങ്കിലും കണ്ണുനീരിനെ പിടിച്ചു നിർത്താൻ അവനായില്ല….കുട്ടികളും ഒരുപാട് നേരം പൊട്ടിക്കരഞ്ഞു…..
അവരുടെ ഭാവി എന്നൊരു കാരണം കൊണ്ട് മാത്രം സഹിക്കാൻ പറ്റാത്ത വേദനയിലും അവനവരെ യാത്രയാക്കി…

അന്ന് രാത്രി അവനുറങ്ങാൻ സാധിച്ചില്ല….ചെന്നൈയിൽ എത്തിയിട്ടും കരച്ചിൽ നിർത്താത്ത കുട്ടികളെ സമാധാനിപ്പിച്ചു നിർത്തിയെങ്കിലും അവന്റെ ഹൃദയത്തിന്റെ മിടിപ്പിനെ തണുപ്പിക്കാനവനായില്ല……
പാതിരാത്രിയിൽ പെരുമഴയത്ത് ഒറ്റപ്പെട്ടു പോയ വെപ്രാളമായിരുന്നു അവന്…..
ശരിക്കും തനിച്ചായത് പോലെ തോന്നി…

അത് വരെ മനസ്സിലേക്ക് മനപ്പൂർവം കൊണ്ട് വരാത്ത ഒരു മുഖം അവനറിയാതെ തന്നെ അവനിലേക്ക് ഓടി വന്നു..
ചാന്ദ്നി…
ആ സമയത്ത് അവളുടെ സാമിപ്യം അത്യാവശ്യമായി തോന്നി…
ഒരു നിമിഷ നേരത്തേക്കെങ്കിലും അവളോടൊന്ന് സംസാരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു..
പക്ഷേ, അവനവളെ വിളിച്ചില്ല….
തന്റെ ഭാഗത്ത് നിന്ന് ഒരനക്കമുണ്ടായാൽ , പിറ്റേന്ന് തന്നെ അവൾ അവന്റെയടുത്ത് എത്തുമെന്നുള്ള ബോധം അവനുണ്ടായിരുന്നു…
തന്റെ സമാധാനത്തിന് വേണ്ടി അവളുടെ ജീവിതത്തെ നാശത്തിലേക്ക് വലിച്ചിഴക്കലായിപ്പോകുമെന്ന് തോന്നി…
അത് കൊണ്ട് തന്നെ ക്ഷമയുടെ നെല്ലിപ്പട കയറിയിട്ടും അവൻ തളരാതെ പിടിച്ചു നിന്നു…

ആദിയുടെ പിന്നീടുള്ള ദിവസങ്ങളും ശോകമൂകമായിരുന്നു…കുട്ടികളും അവനും സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ കുറച്ചു ദിവസം വേണ്ടി വന്നു….
അതിന് ശേഷം മധുവങ്കിളിന്റെ വീണ്ടുമുള്ള ഇടപെടൽ കൊണ്ട് , ആദി തന്റെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പ്‌ വീണ്ടും തുടങ്ങി…. ഇടയ്ക്കൊന്ന് പതറിയെങ്കിലും , അതൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് എല്ലാറ്റിലും അവൻ ഒന്നാമനായി….
രണ്ട് വർഷം മുഴുവൻ കഠിന പ്രയത്നങ്ങൾ തന്നെയായിരുന്നു….ഒരിടത്തും തളരാതെ ഒരു ക്ഷീണവുമറിയാതെ അവൻ കുതിച്ചു….
ആ കാലയളവിൽ ഹിമാചൽ പ്രദേശിലും പിന്നീട് ഹൈദരാബാദിലുമായി പല രീതിയിലുള്ള ട്രെയിനിങ് ആയിരുന്നു…അതിനിടയിൽ പലപ്പോഴായി ചെന്നൈയിൽ പോയി വന്നെങ്കിലും തന്റെ രഹസ്യങ്ങൾ മീരയോടും മറ്റുള്ളവരോടുമൊന്നും പറയാതിരിക്കാൻ പ്രത്യേകം സൂക്ഷിച്ചു….

രണ്ട് വർഷങ്ങൾക്ക് ശേഷം ആ സുദിനം വരവായി….
ട്രെയിനിങ് ഒക്കെ പൂർത്തിയാക്കി അക്കാദമിയിൽ നിന്നും ബിരുദം നേടുന്ന ആ സുവർണ ദിനം ആഗതമായി..
ആ ധന്യ മുഹൂർത്തത്തിന് സാക്ഷിയാവാൻ മധുവങ്കിളും , സീതാന്റിയും, മാമിയും കുട്ടികളുമായി അവിടെ എത്തിയിരുന്നു….
എല്ലാ രീതിയിലും ആ ചടങ്ങ് വളരെ ആഘോഷത്തോടെയും സന്തോഷത്തോടെയും നടന്നു….
CM ആദിയെ ഫോണിൽ വിളിച്ചു ആശംസകൾ നേരുകയും ചെയ്തു…..
ആദിയിൽ നിന്നും ഡെറിക് എബ്രഹാം IPS ലേക്കുള്ള പരിണാമത്തിനായിരുന്നു ആ വേദി സാക്ഷിയായത്…..

ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിക്കൊണ്ട് എല്ലാവരും തിരിച്ചു ചെന്നൈയിലേക്ക് പുറപ്പെട്ടു…. പക്ഷേ , എല്ലാറ്റിനും ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നുള്ളതിനാൽ മധുവങ്കിൾ അവരുടെ കൂടെ പോയില്ല..അദ്ദേഹം കേരളത്തിലേക്ക് യാത്രയായി…മറ്റുള്ളവർ ചെന്നൈയിലേക്കും….

Updated: July 4, 2021 — 9:53 pm

31 Comments

  1. ഗംഭീരം

  2. Ath kalakki…. ✌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥

  3. Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Yes… Bro….
      എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
      മാറ്റാൻ മറന്നു പോയി..
      Thanks for thw info

  4. ബ്രോ,
    പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
    തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
      അടുത്ത പാർട്ട്‌ നാളെ വരും ♥

  5. കൊള്ളാം നല്ല part ആയിരുന്നു ഇതു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
      അടുത്ത ഭാഗം നാളെ ഉണ്ടാകും ♥

      Thank u

  8. ❤❤❤❤???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. സൂര്യൻ

    വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  10. സൂപ്പർ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  11. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  12. Nannayittund ketto

  13. First seven pages nerathe vannathanallo

    1. വിരഹ കാമുകൻ???

      അത് ശരിയാ ഞാനും ഓർത്തു

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  14. വിരഹ കാമുകൻ???

    First❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

Comments are closed.