ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

ജോലിയുടെ ഭാഗമായി പലയിടത്തും യാത്ര ചെയ്യേണ്ടി വരും.. ജീവിക്കേണ്ടി വരും.. കുടുംബവുമായിട്ട് അകലം പാലിക്കേണ്ടി വരും….അത് നാടിനെ സേവിക്കാൻ പ്രതിജ്ഞ ചെയ്യുന്ന ഏതൊരു മനുഷ്യന്റെയും ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളാണ്…
അത് കൊണ്ട്, ഇപ്പോഴേ വ്യക്തിപരമായ വികാരങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ ശ്രമിക്കുക… നാളെ നിനക്കത് ഗുണം ചെയ്യും….”

“അങ്കിൾ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്…അതാണ് യാഥാർഥ്യം എന്നുള്ളത് കൊണ്ട് തന്നെയാണ് ഒരു രീതിയിലും എനിക്ക് എതിർക്കാനും പറ്റാത്തത്…പക്ഷേ, എന്ത് ന്യായം പറഞ്ഞാലും എനിക്കവരില്ലാത്ത ഒരു ദിവസം പോലും ആലോചിക്കാൻ പറ്റുന്നില്ല അങ്കിൾ…
എന്റെ ജീവനുകൾ ഓരോരുത്തരും എരിഞ്ഞമർന്നിട്ടും , ഞാൻ ജീവിതം മുന്നോട്ട് കൊണ്ട് പോയത് ജൂഹിയും കീർത്തിയും കൂടെയുള്ളത് കൊണ്ട് മാത്രമാണ്…
എല്ലാ ദുഃഖങ്ങളും മറക്കാൻ ശ്രമിച്ചത് അവരുടെ ചിരി കളികൾ കണ്ടിട്ടാണ്…എന്നിട്ടിപ്പോൾ അവരില്ലാതെ എങ്ങനെയാണ് എനിക്ക് സാധിക്കുക…അങ്കിൾ തന്നെ പറ..”

“സാധിക്കണം….കുടുംബം മുഴുവൻ തകർന്നിട്ടും ധീരതയോടെ പിടിച്ചു നിന്നവനാണ് നീ…അങ്ങനെയുള്ള നിനക്ക് ഈയൊരു കാര്യം ഒരു പ്രശ്നമായി വരരുത്…ഇതും നീ ആത്മ ധൈര്യത്തോടെ നേരിടണം…
നിനക്ക് തോന്നുന്നുണ്ടോ നിന്റെ മുന്നോട്ടുള്ള ലക്ഷ്യങ്ങളിലേക്ക് അടുക്കുമ്പോൾ എന്നും അവരെ ഒന്നിച്ചു കൊണ്ട് പോകാൻ പറ്റുമെന്ന്…
നീയായിട്ട് അപകടം വിളിച്ചു വരുത്തരുത്…
അത്രയേ എനിക്ക് പറയാനുള്ളൂ…
ഇതിലും കൂടുതലായി ഏത് രീതിയിലാണ് നിന്നെ പറഞ്ഞു മനസ്സിലാക്കേണ്ടതെന്ന് എനിക്കറിയില്ല…
ഏതായാലും ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നുണ്ട്….
ഒന്ന് ശരിക്കും ആലോചിട്ട് എന്താണ് വേണ്ടതെന്ന് വെച്ചാൽ അങ്ങനെ ചെയ്തോ… ഇത് പറഞ്ഞും കൊണ്ട് ഞാനിനി നിന്നെ വിളിക്കില്ല…”

ആദിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ മധുവങ്കിൾ ഫോൺ വെച്ചു….
ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ അവനവിടെ നിശ്ചലനായി നിന്നു…
അന്ന് മുഴുവൻ അവൻ ആ ചിന്തയിൽ തന്നെയായിരുന്നു…. ട്രെയിനിങ്ങിൽ ശരിക്കും ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല…. മനസ്സ് വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി…വീണ്ടും തനിക്ക്‌ പലതും നഷ്ടപ്പെടാൻ പോകുന്നത് പോലെ അവന് തോന്നിത്തുടങ്ങി..

വൈകുന്നേരം കുറച്ചു നേരത്തേ തന്നെ വീട്ടിലേക്കിറങ്ങി….ഇതെങ്ങനെ കുട്ടികളോട് അവതരിപ്പിക്കുമെന്നുള്ള ചിന്തയായിരുന്നു വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ…
പോകുന്ന വഴിയേയുള്ള വാഹനങ്ങളുടെ ഓട്ടപ്പാച്ചിലോ ജനങ്ങളുടെ കലപില ബഹളങ്ങളോ അവന് ദർശിക്കാനായില്ല….. അവനതൊന്നുമറിഞ്ഞിരുന്നില്ല…
അവന്റെ ചലനങ്ങളൊക്കെ യാന്ത്രികമായിരുന്നു…

എങ്ങനെയൊക്കെയോ വീടെത്തി…. അവനെ കണ്ടപ്പോൾ തന്നെ ജൂഹിയും കീർത്തിയും ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു…അവരുടെ കണ്ണുകൾ കലങ്ങിയിരുന്നു…. ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് അവരുടെ മുഖത്തിൽ നിന്ന് വായിച്ചെടുക്കാൻ പറ്റുന്നുണ്ട്…അവൻ അവർക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു….

“ആദീ… ഞങ്ങൾ പോവില്ല… ഞങ്ങളെ പറഞ്ഞു വിടരുത്…”

“ഓഹ്… അങ്കിൾ വിളിച്ചോ നിങ്ങളെ ? “

Updated: July 4, 2021 — 9:53 pm

31 Comments

  1. ഗംഭീരം

  2. Ath kalakki…. ✌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥

  3. Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Yes… Bro….
      എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
      മാറ്റാൻ മറന്നു പോയി..
      Thanks for thw info

  4. ബ്രോ,
    പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
    തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
      അടുത്ത പാർട്ട്‌ നാളെ വരും ♥

  5. കൊള്ളാം നല്ല part ആയിരുന്നു ഇതു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
      അടുത്ത ഭാഗം നാളെ ഉണ്ടാകും ♥

      Thank u

  8. ❤❤❤❤???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. സൂര്യൻ

    വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  10. സൂപ്പർ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  11. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  12. Nannayittund ketto

  13. First seven pages nerathe vannathanallo

    1. വിരഹ കാമുകൻ???

      അത് ശരിയാ ഞാനും ഓർത്തു

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  14. വിരഹ കാമുകൻ???

    First❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

Comments are closed.