കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ജീപ്പിൽ നിന്നും ഡെറിക് പുറത്തേക്കിറങ്ങി…. ആദ്യം അവന്റെ തവിട്ട് ഷൂവണിഞ്ഞ കാൽപാദങ്ങളാണ് പുറത്തേക്ക് കണ്ടത്…അധികം വൈകാതെ തുറന്നു വെച്ച വാതിൽ പിന്നിലേക്ക് വലിച്ചടച്ചും കൊണ്ട് അവൻ തന്റെ വിശ്വരൂപം വെളിവാക്കി….
കാക്കിയണിഞ്ഞും കൊണ്ട് തോളുകളിൽ നക്ഷത്രവും, IPS ലോഗോയും, കോളറയുടെ രണ്ടറ്റത്ത് ബാഡ്ജും, രാജകീയമായി അലങ്കരിച്ചത് പോലെയുള്ള തൊപ്പിയും,തവിട്ട് നിറത്തിലുള്ള ബെൽറ്റുമണിഞ്ഞു നിൽക്കുന്ന കട്ടിമീശയുള്ള ചെറുപ്പക്കാരനെ അവർ അതിശയത്തോടെ നോക്കി..തൊപ്പിയിലും ബെൽറ്റിലും ഐപിഎസ് ലോഗോ ആലേഖനം ചെയ്തു വെച്ചിട്ടുമുണ്ട്…കൂളിംഗ് ഗ്ലാസും അണിഞ്ഞിട്ടുണ്ടായ ആ സുമുഖനായ ചെറുപ്പക്കാരൻ ഒറ്റ നോട്ടത്തിൽ ഡെറിക്കാണെന്ന് പരിചയമുള്ളവർക്ക് പോലും മനസ്സിലാകില്ലായിരുന്നു…
കുറേ നേരം മീരയും പ്രിയയും അവനെ തന്നെ നോക്കി നിന്നു….ജീപ്പിൽ നിന്നുമിറങ്ങിയ ഡെറിക് മുന്നോട്ട് വരുന്തോറും ഞെട്ടിക്കുന്ന ആ സത്യം അവർ മനസ്സിലാക്കുകയായിരുന്നു…. തങ്ങളിത് വരെ കണ്ടതിൽ നിന്നും , രൂപത്തിലും ഭാവത്തിലും പാടേ മാറിയിരിക്കുന്ന അയാൾ ഡെറിക്കെന്ന തങ്ങളുടെ ആദിയാണെന്ന് പതിയെ പതിയെ അവർ തിരിച്ചറിയുകയായിരുന്നു….പുറത്തേക്കിറങ്ങിയ ആളെ മനസ്സിലായപ്പോൾ മീരയുടെയും പ്രിയയുടെയും കണ്ണ് പുറത്തേക്ക് തള്ളിപ്പോയി…തങ്ങളുടെ മിഴികളെ പോലും വിശ്വാസമില്ലാതെയായിത്തോന്നി അവർക്ക്…നിഗൂഢതകൾ പലതും അവനിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെങ്കിലും ഒരു പോലീസ് വേഷത്തിൽ അവനെ കാണേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയിരുന്നില്ല….
ആദിയെ കണ്ടപ്പോൾ തന്നെ കുട്ടികൾ അവനരികിലേക്ക് ഓടിപ്പോയി….
കുട്ടികളുടെ കൈയും പിടിച്ചു അവൻ അകത്തേക്ക് കയറാൻ തുടങ്ങി….തന്റെ മുന്നിൽ അന്തം വിട്ടു നിൽക്കുന്ന മീരയെ നോക്കി ഒന്ന് പരിഹാസ രൂപേണ ചിരിച്ചു കൊണ്ട് , അവളെയും കടന്ന് ,അവൻ നേരെ മാമിയുടെ അടുത്തേക്ക് പോയി….മാമിയുടെ കാൽ തൊട്ട് വന്ദിക്കാൻ പോയ അവനെ സ്നേഹത്തോടെ അവർ തടഞ്ഞു.. അവന്റെ കവിളുകൾ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ കൊടുത്തു..സീതാന്റിയുടെ പക്കൽ നിന്നും കിട്ടി, സ്നേഹം കൊണ്ട് പൊതിഞ്ഞ മനോഹരമായ ഒരുമ്മ…….
“എങ്ങനെയുണ്ടായിരുന്നു മോനേ ആദ്യ ദിനം ? ”
“നന്നായിരുന്നു ആന്റീ..കൂടെയുള്ളവരും നല്ല സപ്പോർട്ടാണ്…ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്…. ഇങ്ങനെ എന്റെ കൂടെ സഹായത്തിന് മൂന്ന് പേർ ഉണ്ടാകുമെന്നൊന്നും ഞാൻ കരുതിയില്ല ”
“അങ്കിൾ പറഞ്ഞിരുന്നു…. അവർ നിനക്ക് യോജിച്ചവർ തന്നെയായിരിക്കുമെന്ന്…. അവരെ കണ്ടെത്താൻ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം….”
“എനിക്ക് അവരുടെ കരുതലും സഹകരണവും കണ്ടപ്പോഴേ തോന്നിയിരുന്നു ആന്റീ…അങ്കിളാണ് അതിന്റെ പിന്നിലെന്ന് ”
അങ്ങനെ പല കാര്യങ്ങളും സംസാരിച്ചു കൊണ്ട് മാമിയും ആന്റിയും ആദിയുടെ കൂടെ ഉമ്മറത്തിരുന്നു…
മാമി പ്രിയയോട് ആദിക്ക് ചായയെടുക്കാൻ പറഞ്ഞു….അവൾ അകത്തേക്ക് പോയി..
എന്നാൽ , അപ്പോഴും മീര ആദിയെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു…. അവരോടുള്ള സംസാരത്തിനിടയിലും തന്നെ ചുറ്റിത്തിരിഞ്ഞു നിൽക്കുന്ന മീരയുടെ പെരുമാറ്റം കണ്ടപ്പോൾ ആദിക്ക് പെരുത്ത് വന്നു…
“നീ എന്തോന്നാടീ ഈ ചെയ്യുന്നത്… എന്താ നിന്റെ പ്രശ്നം ? “
ഗംഭീരം
Ath kalakki…. ✌
താങ്ക്സ് ഡിയർ ♥
Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.
Yes… Bro….
എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
മാറ്റാൻ മറന്നു പോയി..
Thanks for thw info
ബ്രോ,
പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ജ്വാല…
നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
അടുത്ത പാർട്ട് നാളെ വരും ♥
കൊള്ളാം നല്ല part ആയിരുന്നു ഇതു
താങ്ക്സ് ഡിയർ ❤️
❤️❤️❤️❤️❤️
❤️❤️❤️
മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….
അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ബ്രോ…
അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
അടുത്ത ഭാഗം നാളെ ഉണ്ടാകും ♥
Thank u
❤❤❤❤???
താങ്ക്സ് ♥
??
താങ്ക്സ് ♥
??
♥♥♥♥
വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
സൂപ്പർ♥️♥️♥️♥️
Thank u♥
???
♥♥♥
Nannayittund ketto
First seven pages nerathe vannathanallo
അത് ശരിയാ ഞാനും ഓർത്തു
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
First❤❤❤
♥♥♥