ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

“അയ്യോ… ഇല്ല…
സ്റ്റീഫനെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ ഞാൻ ഈ കേസ് പഠിച്ചിരുന്നു..”

അച്ഛനെ കുറിച്ചുള്ള ഓർമകളാകാം , തന്റെ മിഴികളിൽ നിന്നുമുതിർന്നു വീഴുന്ന കണ്ണുനീരിന് തടമിടാൻ ഗീതയ്ക്ക് സാധിച്ചില്ല……

“ടോ… താൻ വിഷമിക്കേണ്ടടോ….അവന്റെയൊക്കെ അവസാനം കണ്ടിട്ടേ നമുക്കിനി വിശ്രമമുള്ളൂ…. ”

ഗീത കലങ്ങിയ കണ്ണും തുടച്ചു കൊണ്ട് അവനെ നോക്കി ചിരിച്ചു…..

ആദ്യ ദിനം തന്നെ ഡെറിക്കും മറ്റുള്ളവരും നല്ല സൗഹൃദത്തിലായി… എല്ലാവരും ഒരേ രീതിയിൽ , ഒരേ ദിശയിൽ ചിന്തിക്കുന്നവരാണെന്ന് അവരോരുത്തർക്കും മനസ്സിലായി….
അതവരുടെ ആത്മവിശ്വാസം ഇരട്ടിക്കാനും സഹായകമായി…

ജോയിൻ ചെയ്ത ദിനമായത് കൊണ്ട് തന്നെ ഉച്ചയായപ്പോഴേക്കും ഡെറിക് വീട്ടിലേക്ക് മടങ്ങി…അതിനിടയിൽ ജൂഹിയുടെയും കീർത്തിയുടെയും ഫോണും വന്നിരുന്നു… ഉച്ച വരെ മാത്രമേ ക്ലാസുള്ളൂവെന്ന് പറഞ്ഞത് കൊണ്ട് , പോകുവാൻ അവനും തിടുക്കമായി…അങ്ങനെ മറ്റുള്ളവരോട് യാത്ര പറഞ്ഞും കൊണ്ട് ഡെറിക് വീട്ടിലേക്ക് യാത്ര തിരിച്ചു….

മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു…തന്റെ ലക്ഷ്യത്തിലേക്ക് താൻ അടുത്തടുത്തു വരുന്നുവെന്ന തോന്നൽ അവനെ പതിവിനേക്കാൾ സന്തോഷവാനാക്കി….
അത് കൊണ്ട് തന്നെ വീടെത്തിച്ചേരാൻ അവനും തിടുക്കമായി…
വീടിന്റെ ഗേറ്റ് എത്തിയപ്പോഴേക്കും പുറത്ത് മീരയുടെ കാർ കണ്ടു.. അപ്പോഴാണ് അവർ അന്നാണ് വരുന്നതെന്ന് അവന്റെ ഓർമയിൽ വന്നത് തന്നെ…..
ഏതായാലും അവർക്കിതൊരു സർപ്രൈസ് ആക്കണമെന്ന് മാമിയും കുട്ടികളും പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു…. അങ്ങനെ തന്നെയായിക്കോട്ടെ എന്ന് അവനും കരുതി….

ജീപ്പ് വളരെ വേഗതയിൽ വീടിന്റെ മുന്നിലേക്ക് പാഞ്ഞു വന്നു നിന്നു..മീരയും പ്രിയയും ഉമ്മറപ്പടിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു…
പോലീസ് ജീപ്പ് കണ്ടപ്പോൾ തന്നെ രണ്ട് പേരും പേടിച്ചു പോയി…കുറുക്കനെ കണ്ടു വിറച്ചു നിൽക്കുന്ന കോഴികളെ പോലെ അവർ ഇരുന്നിടത്ത് നിന്നും പിടഞ്ഞെഴുന്നേറ്റു…
പ്രിയ അകത്തേക്ക് ഓടി മാമിയെയും സീതാന്റിയേയും കൂട്ടിയിട്ട് വന്നു…ജൂഹിയും കീർത്തിയുമുണ്ടായിരുന്നു അവരുടെ കൂടെ….പോലീസ് ജീപ്പ് കണ്ടു പേടിച്ചരണ്ട മുഖങ്ങളിൽ നിന്നും വ്യത്യസ്തമായി , പ്രസന്നമായിട്ടുള്ള മുഖവുമായിയായിരുന്നു അവർ നാല് പേരും പുറത്തേക്ക് വന്നത്….
ഉമ്മറത്ത് അംഗങ്ങൾ എല്ലാവരുമായിയെന്ന് മനസ്സിലായപ്പോൾ മെല്ലെ ഡെറിക് ജീപ്പിന്റെ ഡോർ തുറന്നു….
മീരയുടെയും മറ്റുള്ളവരുടെയും നെഞ്ചിൽ നിന്നും പെരുമ്പറ കൊട്ടുന്നത് ഡെറിക്കിന് അവിടെ നിന്ന് കേൾക്കാമായിരുന്നു…. കണ്ണിമ വെട്ടാതെ അവരെല്ലാം ജീപ്പിൽ നിന്ന് പുറത്തിറങ്ങുന്നയാളെ നോക്കി മിഴിച്ചു നിന്നു…

Updated: July 4, 2021 — 9:53 pm

31 Comments

  1. ഗംഭീരം

  2. Ath kalakki…. ✌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥

  3. Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Yes… Bro….
      എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
      മാറ്റാൻ മറന്നു പോയി..
      Thanks for thw info

  4. ബ്രോ,
    പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
    തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
      അടുത്ത പാർട്ട്‌ നാളെ വരും ♥

  5. കൊള്ളാം നല്ല part ആയിരുന്നു ഇതു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
      അടുത്ത ഭാഗം നാളെ ഉണ്ടാകും ♥

      Thank u

  8. ❤❤❤❤???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. സൂര്യൻ

    വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  10. സൂപ്പർ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  11. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  12. Nannayittund ketto

  13. First seven pages nerathe vannathanallo

    1. വിരഹ കാമുകൻ???

      അത് ശരിയാ ഞാനും ഓർത്തു

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  14. വിരഹ കാമുകൻ???

    First❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

Comments are closed.