“സാർ…താങ്കൾക്കെങ്ങനെ മലയാളം ഇത്ര നന്നായി സംസാരിക്കാനറിയാം…. മലയാളികളെ പോലെ തന്നെ സംസാരിക്കുന്നുണ്ടല്ലോ…
അല്ല.. അതിനേക്കാൾ നന്നായിട്ട് തന്നെ…”
“അതെന്ത് വർത്തമാനമാടോ… പാതി പാലക്കാടുകാരനായ എനിക്ക് മലയാളം അറിയാതിരിക്കോ…
അമ്മ പാലക്കാടുകാരി… അച്ഛൻ തഞ്ചാവൂർ…”
“ഓഹ്…. അങ്ങനെയുമുണ്ടല്ലേ…? ”
“അതും നീയറിഞ്ഞില്ല അല്ലേ….? ”
പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ ഡെറിക് പൊട്ടിച്ചിരിച്ചു….അദ്ദേഹവും അവന്റെ കൂടെ കൂടി…
തന്നേക്കാൾ എത്രയോ സീനിയർ ആണെങ്കിലും സ്വന്തം സഹോദരനെ പോലെയുള്ള അദേഹത്തിന്റെ സംസാരം കണ്ടപ്പോൾ ഡെറിക്കിന് ശരിക്കും അത്ഭുതവും സന്തോഷവും ഒരുമിച്ച് വന്നു…
അവർ ഔദ്യോഗികവും അല്ലാത്തതുമായ പല കാര്യങ്ങളും സംസാരിച്ചിരുന്നു…
കുറച്ചു സമയം കമ്മീഷണറുടെ കൂടെ ചെലവഴിച്ചു…പിന്നീട് , അസിസ്റ്റന്റ് കമ്മീഷണർ ആയി ചാർജ്ജെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡെറിക് ഹെഡ് ഓഫീസിൽ നിന്നും കുറച്ചു മാറി നിൽക്കുന്ന ഒരു നാല് നിലയുള്ള കെട്ടിടത്തിലേക്ക് നടന്നു….കൂടെ സഹായത്തിന് വരാൻ പോയ കോൺസ്റ്റബിളിനെ സ്നേഹത്തോടെ നിരസിച്ചു….
നടക്കുന്നതിനിടയിൽ മാമിയെയും ആന്റിയേയും ഫോൺ വിളിച്ചിട്ട് വിശേഷങ്ങൾ പങ്ക് വെക്കുവാനും അവൻ മറന്നില്ല…
തൊട്ടടുത്ത് തന്നെയായതിനാൽ അവൻ കെട്ടിടത്തിൽ പെട്ടെന്ന് തന്നെ എത്തിച്ചേർന്നു…ഒന്നാം നിലയിലുള്ള രണ്ടാമത്തെ മുറിയിലേക്ക് അവൻ കയറിച്ചെന്നു…പാതി അടഞ്ഞു കിടന്നിരുന്ന വാതിൽ അവൻ മെല്ലെ തുറന്നു….അകത്ത് കയറിയ അവൻ തന്റെ മുന്നിലിരിക്കുന്നവരെ കണ്ടു ഞെട്ടി….
CM രാജശേഖറും മധുവങ്കിളുമായിരുന്നു അവിടെ സന്നിധരായിരുന്നത്..മധുവങ്കിൾ ചെന്നൈയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും CM ന്റെ സാന്നിധ്യം ശരിക്കും ഡെറിക്കിനെ ഞെട്ടിച്ചു… കൂടാതെ , ഒരുപാട് കാലത്തിന് ശേഷമാണ് അവൻ CM നെ നേരിട്ട് കാണുന്നതും….
“വരൂ…. വരൂ… ഡെറിക് എബ്രഹാം IPS… ഞങ്ങൾ കാത്തിരിക്കുകയായിരുന്നു….”
ഗംഭീരം
Ath kalakki…. ✌
താങ്ക്സ് ഡിയർ ♥
Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.
Yes… Bro….
എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
മാറ്റാൻ മറന്നു പോയി..
Thanks for thw info
ബ്രോ,
പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ് ജ്വാല…
നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
അടുത്ത പാർട്ട് നാളെ വരും ♥
കൊള്ളാം നല്ല part ആയിരുന്നു ഇതു
താങ്ക്സ് ഡിയർ ❤️
❤️❤️❤️❤️❤️
❤️❤️❤️
മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….
അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ബ്രോ…
അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
അടുത്ത ഭാഗം നാളെ ഉണ്ടാകും ♥
Thank u
❤❤❤❤???
താങ്ക്സ് ♥
??
താങ്ക്സ് ♥
??
♥♥♥♥
വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
സൂപ്പർ♥️♥️♥️♥️
Thank u♥
???
♥♥♥
Nannayittund ketto
First seven pages nerathe vannathanallo
അത് ശരിയാ ഞാനും ഓർത്തു
അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ് ആയത് കൊണ്ട് തിരുത്തിയിരുന്നു….
അതിന്റെ തുടർച്ചയാണിത്…
താങ്ക്സ് ഡിയർ ♥
First❤❤❤
♥♥♥