ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

ഡെറിക് എബ്രഹാം 13
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 13

Previous Parts

 
എല്ലാവരും പ്രതീക്ഷിച്ചത് പോലെ അതെന്നെന്നേക്കുമുള്ള വിടപറയലായിരുന്നില്ല..ആദിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്..
അവന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായിരുന്നു ആ യാത്ര….

IPS ട്രെയിനിങ്ങിന്റെ പേപ്പർ വന്നു…
അത് വേറാരുമറിഞ്ഞിരുന്നില്ലെങ്കിലും ഇതൊക്കെ അറിയുന്ന ഒരാൾ ആ വീട്ടിലുണ്ടായിരുന്നു….സരസ്വതി മാമി…
മാമിക്ക് എല്ലാമറിയാമായിരുന്നു….അത് കൊണ്ട് തന്നെ മനസ്സിൽ പിരിയുന്നതിന്റെ സങ്കടം ഒരുപാടുണ്ടെങ്കിലും , ആദിയെ എതിർക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു…
വീട്ടിലുള്ളവരുടെ സങ്കടങ്ങളൊക്കെ അവഗണിച്ചു കൊണ്ട് തന്നെ കുട്ടികളെയും കൂട്ടി അവൻ യാത്രയായി… മീരയുടെയും മറ്റുള്ളവരുടെയും വാക്കുകളെ അവഗണിക്കാതിരിക്കാൻ പറ്റില്ലായിരുന്നു അവന്…. അതവന്റെ ലക്ഷ്യങ്ങളെ തകർക്കുന്ന രീതിയിലേക്ക് നീങ്ങുമെന്ന് അവനുറപ്പായിരുന്നു..

ഹിമാചൽ പ്രദേശിലെ മസൂറിയിലാണ് ആദ്യഘട്ട ട്രെയിനിങ്…
അവിടെ മധുവങ്കിൾ സീതാന്റിയേയും കൂട്ടിക്കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു.,. ആദി ട്രെയിനിങ്ങിന് പോകുമ്പോൾ കുട്ടികൾക്ക് കൂട്ടായി നിൽക്കുവാനാണ് സീതാന്റി വരുന്നത്…
അവരവിടെ എത്തുന്നതിന് മുന്നേ തന്നെ അങ്കിളും ആന്റിയും എത്തിച്ചേർന്നിരുന്നു..മധുവങ്കിൾ അവർക്ക് വേണ്ടി വീടും മറ്റുള്ള കാര്യങ്ങളും ആദ്യമേ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു..

മാമിയെയും ചേച്ചിമാരെയും വിട്ടു വരുന്ന സങ്കടം ജൂഹിയുടെയും കീർത്തിയുടെയും മുഖത്തുണ്ടായിരുന്നുവെങ്കിലും , ആദിക്ക്‌ അവന്റെ ലക്ഷ്യങ്ങളിലേക്കെത്താൻ ആ വിടപറയൽ അനിവാര്യമാണ് എന്നറിയുന്നത് കൊണ്ട് തന്നെ , അവരുടെ സങ്കടം പുറത്ത് കാണിക്കാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചു…കുട്ടികളെ കൂടെ കൂട്ടേണ്ട എന്ന് മധുവങ്കിൾ പറഞ്ഞിരുന്നുവെങ്കിലും , തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായതിനാൽ അദേഹത്തിന്റെ വാക്കുകൾക്ക് ആദി പരിഗണന നൽകിയില്ല…ആദിയെയും കുട്ടികളെയും സീതാന്റിയെ ഏല്പിച്ചതിന് ശേഷം മധുവങ്കിൾ അന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു…

പിറ്റേന്ന് തന്നെ ആദി ട്രെയിനിങ്ങിന് പോകുവാൻ ആരംഭിച്ചു..ക്യാമ്പിന്റെ അടുത്ത് തന്നെ വീട് കിട്ടിയത് കൊണ്ട് , ട്രെയിനിങ് കഴിഞ്ഞു വീട്ടിലേക്ക് വരാൻ പ്രത്യേക അനുമതി ലഭിച്ചിരുന്നു….എങ്കിലും , രാവിലെ പോയാൽ നേരം ഇരുട്ടുന്നത് വരെ ആദി ക്യാമ്പിൽ തന്നെയായിരുന്നു….
ക്യാമ്പ് ഇത്തിരി കഠിനമായിരുന്നുവെങ്കിലും തന്റെ ലക്ഷ്യം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ , അവൻ അതിന്റെ വിഷമങ്ങളൊന്നുമറിഞ്ഞിരുന്നില്ല….

ജൂഹിയ്ക്കും കീർത്തിയ്ക്കും ആദിയില്ലാത്ത പകലുകൾ ശരിക്കും മുഷിപ്പ് നിറഞ്ഞതായിരുന്നു….സീതയാന്റി കുട്ടികളുമായി നല്ല അടുപ്പമായിരുന്നുവെങ്കിലും ആദിയുടെ അഭാവം നികത്താൻ അവർക്കായില്ല…ആദിയില്ലാതെ പാർക്കുകളിലോ ഷോപ്പിങ് മാളുകളിലോ പോകുവാനും കുട്ടികൾ കൂട്ടാക്കിയില്ല…

ദിവസങ്ങൾ പതിയെ കൊഴിഞ്ഞു പോയി..

Updated: July 4, 2021 — 9:53 pm

31 Comments

  1. ഗംഭീരം

  2. Ath kalakki…. ✌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥

  3. Mussoorie is in the Dehradun district of the state of Uttarakhand and not in Himachal Pradesh.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Yes… Bro….
      എന്റെ ഭാഗത്ത് തെറ്റ് പറ്റിയതാണ്…
      മാറ്റാൻ മറന്നു പോയി..
      Thanks for thw info

  4. ബ്രോ,
    പതിവ് പോലെ ഈ ഭാഗവും കിടുക്കി, ആദിയുടെ മാറ്റം, ഒപ്പം അവൻ യൂണിഫോമിൽ വീട്ടിലേക്ക് വരുന്ന ഭാഗം ഒക്കെ എഴുത്ത് സൂപ്പർ, ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കി..
    തുടർഭാഗങ്ങൾ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      നിങ്ങളുടെയൊക്കെ കമെന്റുകളാണ് ഞങ്ങളെ പോലെയുള്ളവർക്ക് പ്രചോദനം ♥
      അടുത്ത പാർട്ട്‌ നാളെ വരും ♥

  5. കൊള്ളാം നല്ല part ആയിരുന്നു ഇതു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. മുൻപത്തെ പാർട്ടുകൂടി ചേർത്തണല്ലോ ഈ ഭാഗം എന്തു പറ്റി ബ്രോ ……….

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      അതിന് മുമ്പുള്ള കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് അത് മാറ്റി പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു….അതിന്റെ ബാക്കിയാണിത്….
      അടുത്ത ഭാഗം നാളെ ഉണ്ടാകും ♥

      Thank u

  8. ❤❤❤❤???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. സൂര്യൻ

    വന്നത് വീണ്ടും. ബാക്കി ഇതിൽ ചേർത്തിട്ട് ഇല്ലിയോ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  10. സൂപ്പർ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  11. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  12. Nannayittund ketto

  13. First seven pages nerathe vannathanallo

    1. വിരഹ കാമുകൻ???

      അത് ശരിയാ ഞാനും ഓർത്തു

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് ഡിലീറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടായിരുന്നു… അതിന് മുമ്പുള്ള ഭാഗങ്ങൾ മിസ്സ്‌ ആയത് കൊണ്ട് തിരുത്തിയിരുന്നു….
      അതിന്റെ തുടർച്ചയാണിത്…
      താങ്ക്സ് ഡിയർ ♥

  14. വിരഹ കാമുകൻ???

    First❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

Comments are closed.