ഡിവോഴ്സ് (നൗഫു) 730

 

“ആ……”

“ഇല്ല..

ആരുമില്ല…

എന്റെ അടുത്ത് ആരും തന്നെ ഇല്ല…”

“ഞാൻ എന്റെ തല ഒന്നു കുടഞ്ഞു…

എനിക്കെന്താണ് സംഭവിച്ചിരിക്കുന്നത്…

ഞാൻ ആ റൂമിന്റെ ചുറ്റിലുമായി കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു നേരത്തെ എന്റെ സിരകളിലൂടെ ലഹരി പടർത്തിയ മണം എന്റെ മൂക്കിലേക് വീണ്ടും അടിച്ചു കയറിയത്…

ഞാൻ പെട്ടന്ന് തന്നെ ആ റൂമിൽ നിന്നും പുറത്തേക് ഓടി…

പടച്ചോനെ എന്താണിത്… ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ…

പെട്ടന്നായിരുന്നു എന്റെ ചുമലിൽ നല്ല വേദന എനിക്ക് അനുഭവപ്പെട്ടത്…

അവിടെ ആരോ കടിച്ചു മുറിവ് ആക്കിയിരിക്കുന്നു…

എന്റെ കയ്യും കാലും വിറക്കുവാനായി തുടങ്ങി..

കിട്ടിയ വസ്ത്രം ധരിച്ചു ഞാൻ ആ വീടിനുള്ളിൽ നിന്നും പുറത്തേക് ചാടി കാറും എടുത്തു എന്റെ പെണ്ണിന്റെ വീട്ടിലേക് വിട്ടു.. ”

ഫോൺ എടുത്തു ഈ വീട് എടുത്തു തന്നവനെ വിളിക്കാനായി നോക്കുമ്പോഴാണ് എന്റെ ഫോണിൽ ഒരുപാട് മിസ് കാൾ വന്നിരിക്കുന്നു…

എന്റെ പെണ്ണിന്റെയും ഉമ്മയുടെയും ഉപ്പയുടെയും അവളുടെ ഉപ്പയുടെയും അങ്ങനെ ഒരുപാട് കാൾ വന്നിട്ടുണ്ട്..

ഇനി ഏതായാലും അങ്ങോട്ട് ആണല്ലേ പോകുന്നതെന്ന് കരുതി ഫോൺ എന്തിനാ എടുത്തതെന്ന് മറന്നു വണ്ടിയിൽ തന്നെ തിരികെ വെച്ചു..

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.