ഡിവോഴ്സ് (നൗഫു) 813

 

“മിണ്ടാതെ ഇരുന്നപ്പോൾ അവൾക് ദേഷ്യം കൂടുകയായിരുന്നു… അവൾ എന്നെ മിണ്ടിക്കാനായി കയ്യിലും പുറത്തും നീണ്ട നഖം കൊണ്ടു കോറി വരച്ചു.. അതും പോരാഞ്ഞിട്ട് കുറേ ഏറെ കടിയും കിട്ടി…

പ്രതികരിക്കാൻ കഴിയാതെ അവസാനമായിരുന്നു എന്റെ അടുത്ത് കിടക്കുന്നവളെ ഞാൻ ഒന്നു തള്ളി മാറ്റുകയും ഒരു അടി കൊടുക്കുകയും ചെയ്തത്..

അതിന് ശേഷമാണ് അവളൊന്ന് അടങ്ങി.. എന്നോട് മിണ്ടാതെ മോനെയും കെട്ടിപിടിച്ചു. കിടന്നുറങ്ങിയത്…”

“ആ…

ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഈ പ്രശ്നം ഏതായാലും സോൾവ് ആവും.. അവളെ കൂട്ടാനായി അവളുടെ വീട്ടിലേക് പോകേണ്ടിയും വരും…”

+++++

“എന്തായാലും വേണ്ടിയില്ല നോമ്പിന് അല്ലാതെ പട്ടിണി കിടക്കൂല എന്നൊരു നിയ്യത്ത് എനിക്ക് ആദ്യമേ ഉള്ളത് കൊണ്ടു തന്നെ ചോറും ഒരു തക്കാളി കറിയും ഉണ്ടാക്കി… ഒരു ഡബിൾ ഓംലറ്റും…നോ നോ തൃബിൾ ഓംലറ്റ്…

കെട്ടിയോൾ പിണങ്ങി പോയ സന്തോഷം അല്ലേ കിടക്കട്ടെ ന്ന്..”

ഭക്ഷണം കഴിച്ച് അടുക്കളയും മറ്റും ക്‌ളീൻ ആക്കി ഒന്നു കിടക്കാനായി ബെഡ്‌റൂമിലേക്ക് കിടന്നു..

അവിടെ കിടന്നപ്പോഴാണ് ഒറ്റപ്പെടലിന്റെ പിരിമുറുക്കം എനിക് അനുഭവപ്പെടാൻ തുടങ്ങിയത്…

അവൾ ഉണ്ടെങ്കിൽ എന്തേലും ഫിത്‌ന ഉണ്ടാക്കി…എന്നെ ഇടങ്ങേറ് ആക്കി ഒന്നും രണ്ടും പറഞ്ഞു അവസാനം കെട്ടിപ്പിടിച്ചേ ഞങ്ങൾ ഉറങ്ങാറുള്ളു…

കിടന്നിട്ട് ഉറക്കം വരാതെ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് ഹാളിലേക്കു ഇറങ്ങി…

എന്റെ റൂമിന്റെ തൊട്ടടുത്തുള്ള റൂം ഉമ്മയും ഉപ്പയും വരുമ്പോൾ ഉപയോഗിക്കുന്നതാണ് … അവിടെ അവരുടെ സാധനങ്ങൾ നിറച്ചിട്ടുണ്ട്”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.