ഡിവോഴ്സ് (നൗഫു) 730

 

“ബലെ ബേഷ്.. പോകുന്ന പോക്കിലും എനിക്കിട്ട് നല്ലപോലേ താങ്ങിയിട്ടുണ്ട് അവൾ …

വെടിപ്പായി തന്നെ.”

“ഇതിനു മാത്രം ഞാൻ എന്ത്‌ തെറ്റാണ് ചെയ്തതെന്നാണോ നിങ്ങൾ കരുതുന്നത്..

ഇന്നലെ സ്കൂൾ ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു…..

ഞാൻ അതിന് ഒരു റിപ്ലൈ കൊടുത്തു…

അതവൾ കണ്ടു…

മനസ്സിലായോ…

ഇല്ലല്ലോ…എന്റെ പഴയ കാമുകി ആയിരുന്നു മെസ്സേജ് ഇട്ടത്.

ഓളെ മെസ്സേജ് കണ്ടപ്പോൾ സ്വഭാവികമായുള്ള ത്വരയിൽ ഞാൻ ചോദിച്ചു… സബീന നിനക്ക് സുഖമല്ലേ…

ഓള് അത് കണ്ട് എനിക്ക് റിപ്ലൈ പേഴ്സണൽ ആയി വിട്ടു…

ഇക്ക അടുത്തുണ്ട് മെസ്സേജ് അയക്കല്ലേ എന്ന്…

എന്താണ് സംഭവം എന്നറിയാതെ അമ്മളെ പൊണ്ടാട്ടി വന്നപ്പോൾ കാണുന്നത് ഞാൻ ആ മെസ്സേജ് നോക്കി ഇരിക്കുന്നതാണ്..

പോരെ പൂരം….

അമ്പട ജിമ്ജിംജാക്കടി….”..

“എന്നെ അവൾ ഇന്നലെ കൊന്നില്ല എന്നെ ഉള്ളൂ..

ഞാൻ അയച്ച മെസ്സേജ് ആണേൽ ക്ലിയർ ചാറ്റ് ചെയ്തു പോയിരുന്നു…

സബീന അയച്ച മെസ്സേജ് ബുർജ് ടവർ പോലെ മുന്നിലും നിൽക്കുന്നു..

സത്യം തെളിയിക്കാൻ എന്റെ കയ്യിൽ യാതൊരു രേഖയും ഇല്ല..

ഇനി വേണേൽ കൂട്ടുകാരെ വിളിച്ചു ഞാൻ മെസ്സേജ് അയച്ചതിന്റെ സ്ക്രീൻ ഷോട്ട് ചോദിച്ചു പ്രശ്നം സോൾവ് ചെയ്യാമായിരുന്നു…

പക്ഷെ അതിൽ വേറെ ഒരു പ്രശ്നമുണ്ടായിരുന്നു… ഞാൻ അവളോട് സുഖമാണോ എന്നാണ് ചോദിച്ചത്..

ഇനി അതൊരു പ്രശ്നം ആവണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നു..”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.