ഡിവോഴ്സ് (നൗഫു) 813

 

“പക്ഷെ ജീവിക്കാൻ നല്ല സുഖമാണ്…

മറ്റേ പ്രകൃതി രമണിയുടെ (രാമണീയ മായ)സ്ഥലമില്ലേ… അത് പോലെ തന്നെ..

വീടിന് ചുറ്റിലും വലിയ വലിയ മരങ്ങൾ പടർന്നു പന്തലിച്ചു നല്ല തണൽ ആയിരിക്കും എപ്പോഴും…അത് കൊണ്ടു തന്നെ ac യുടെയോ എന്തിന് ഒരു ഫാനിന്റെ കാറ്റ് പോലും ആവശ്യമില്ല…

വീടിന് തൊട്ടു പുറകിലായി ഒരു ചെറിയ കുന്നും.. അതിൽ നിന്നും കള കള എന്ന് ശബ്ദമുണ്ടാക്കി താഴെക് ഒഴുകി വരുന്ന ഒരു ചെറിയ അരുവി യും ഉണ്ടായിരുന്നു .

സിറ്റൗട്ടിൽ കിടന്നാൽ പോലും സാധാ സമയവും നല്ല തണുപ്പുള്ള മന്ദ മാരുതൻ തലോടി പതിയെ ഉറക്കത്തിലേക് വീണു പോകും…”

‘ഇവിടെ നിൽക്കാനായി വന്നാൽ ഒരാഴ്ച നിന്നിട്ടെ ഉമ്മയും ഉപ്പയും പോകാറ് പോലുമുള്ളു…”

+++++

“പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞാണ് ഞാൻ അവിടെ നിന്നും എഴുന്നേറ്റത്…”..

നേരത്തെ പറഞ്ഞ ഇളം കാറ്റ് ഉള്ളത് കൊണ്ടാണെ…

“നേരെ അടുക്കളയിൽ കയറി നോക്കി..

എന്തേലും കഴിക്കാൻ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കണ്ടേ…

ഇജ്ജെന്തു പൊട്ടനാടോ ഒരാള് പിണങ്ങി പോകുമ്പോൾ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടാണോ പോവുക എന്നൊന്നും ചോദിക്കരുത്..

എന്റെ പൊണ്ടാട്ടി എനിക്ക് നല്ല ബീഫ് ബിരിയാണി തന്നെ ഉണ്ടാക്കി വെച്ചിട്ടാണ് പോകാറുള്ളത്…

ഇന്നത്തെ വിഷയം കുറച്ചു സീരിയസ് ആയിട്ടാണ് ആള് കണ്ടിട്ടുള്ളതെന്ന് തോന്നുന്നു…

ഓള് ഓൾക് വേണ്ട സാൾട്ട് മംഗോ ട്രീ മാത്രം ഉണ്ടാക്കി കഴിച്ച്.. ആ പത്രം പോലും കഴുകാതെ വാഷ് ബേസിൽ കൂട്ടിയിട്ട് വേണേൽ കഴുകി വെച്ചോ എന്ന പോക്കാണ് പോയിട്ടുള്ളത്..”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.