ഡിവോഴ്സ് (നൗഫു) 730

 

“അതും ഇത് വരെ ഇല്ലാത്തൊരു ആരോപണവുമായാണ് അവൾ പടി ഇറങ്ങി പോയിരിക്കുന്നത്…

ഞാൻ അവളെ അടിച്ചെന്ന്…

ഇന്നലെ തമ്മിൽ സംസാരിക്കുന്നതിന് ഇടയിൽ നി അങ്ങനെ പറയരുതെന്ന് പറഞ്ഞു ഒരടി ഞാൻ കൊടുത്തെന്നത് നേര് തന്നെയാണ്..

അതും കയ്യിൽ…അത് അതിനും മാത്രം വേദന ഉണ്ടാവുകയൊന്നും ഇല്ല തന്നെ ..

പതിയെ ഒരു എറുമ്പ് കടിച്ചാൽ ഉണ്ടാകുന്ന വേദനയെ ഉണ്ടാവൂ…

ഇനി അടിയുടെ പവർ കൂടുകയെങ്ങാനും ചെയ്തോ…”

ഞാൻ ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു…

“ഞാൻ ജലീൽ.. മലപ്പുറം ജില്ലയിൽ കോട്ടക്കലിന് അടുത്ത് ഒതുക്കുങ്ങൽ എന്ന സ്ഥലത്തു ഭാര്യയും ഒരു മകനുമായി ജീവിക്കുന്നു…

ഉപ്പയും ഉമ്മയും അനിയന്റെ കൂടേ തറവാട്ടിലാണ്..

അവന് കല്യാണ പ്രായം ആയപ്പോൾ ആകെ രണ്ടു മുറി മാത്രമുള്ള വീട്ടിൽ നിന്നും ഒരു വാടക വീട്ടിലേക് മാറി താമസിച്ചതാണ് ഞങ്ങൾ…

ഇതൊരു പഴയ തറവാട് വീടാണ്….

തറവാട് എന്നൊക്കെ പറയുമ്പോൾ ഒരുപാട് മുറികൾ ഉള്ള ഇല്ലം ആണെന്നൊന്നും കരുതണ്ട…

ഒരു കുഞ്ഞു വീട്…അതിൽ മൂന്നു ബെഡ്‌റൂം ഒരു അടുക്കള… ഒരു ഹാൾ. … പുറത്തേക് ഇറങ്ങുമ്പോൾ ഒരു കുഞ്ഞു വരാന്ത യോട് കൂടിയ സിറ്റൗട്ടും …”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.