ഡിവോഴ്സ് (നൗഫു) 813

 

“മോനേ എന്തിനാ കൊണ്ടു പോകുന്നെ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും…

മറുപടി രൂക്ഷ മാവുമെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവിടെ തന്നെ ഇരുന്നു…”

“സ്വഭാവികമായും ആഘോഷം നടത്തേണ്ട സുദിനമാണ്

ഇന്നലെ ഏതോ വിഡിയോയിൽ കണ്ടത് പോലെ മദ്യ മൊക്കെ കഴിച്ചു കൂടേ ചിക്കാനോ ബീഫോ കടിച്ചു പറിച് ആഘോഷമാക്കേണ്ട സുദിനം…”

“പക്ഷേങ്കിൽ മുകളിൽ ഉള്ള മൂപ്പര് നമ്മക്കതു ഹറാം എന്നൊരു റെഡ് ലൈൻ വരിച്ചു കുടിക്കരുതെന്ന് പറഞ്ഞത് കൊണ്ടു തന്നെ ഇന്ന് വരെ ഒരു തുള്ളി പോലും കുടിച്ചിട്ടില്ല…”

“പിന്നെ ഓള് പോയാൽ തൊട്ടു പുറകെ തന്നെ ഓളെ പുറകെ ഞാൻ വാലും ചുരുട്ടി പോകുന്നത് കൊണ്ടു തന്നെ അങ്ങനെ ഒരു അവസരം അമ്മക് വന്നില്ല എന്നതായിരുന്നു ശരി…

പക്ഷെ ഇന്നെന്തോ.. എനിക്കും തോന്നി…ഓള് പോകുന്നത് തന്നെയാണ് ശരി… രണ്ടു മൂന്നു ദിവസം അവിടെ പോയി നിന്നാൽ…ഓൾക് എന്റെ വില മനസ്സിലാവൂ…

അല്ലെങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ പിണങ്ങി പോയാൽ എന്താ ചെയ്യാ…”

 

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.