ഡിവോഴ്സ് (നൗഫു) 730

 

ആ സമയം തന്നെ എന്റെ ഉപ്പ വീടിനുള്ളിലേക് നോക്കി ആരേലും വരുന്നുണ്ടോ എന്ന്..

“ടാ നീ ഇങ്ങോട്ട് നോക്കിക്കേ…

നിന്റെ ഉമ്മ ചെയ്ത പണി…

ഉപ്പ ബനിയൻ പൊന്തിച്ചു വെച്ച് ഉപ്പയുടെ ദേഹത്തു ഉണ്ടായിരുന്ന അടയാളങ്ങൾ എല്ലാം മയിലാട്ടം സിനിമയിൽ അഗസ്റ്റിന് പറയുന്നത് പോലെ നീ ഇങ്ങോട്ട് നോക്ക് അങ്ങോട്ട്‌ നോക്കെന്നും പറഞ്ഞു… കുറേ ഏറെ കാണിച്ചു തന്നു…”

എന്റെ റബ്ബേ ഞാൻ എന്താണിത് കാണുന്നത്…

ഞങ്ങൾ പറഞ്ഞില്ലേ നിന്നോട്…

നമ്മളിൽ ആണുങ്ങളിൽ ഭൂരിപക്ഷത്തിനും ഒരു പെണ്ണ് അനുഭവിക്കുന്നതിനേക്കാൾ പീഡനം അനുഭവിക്കുന്നുണ്ട്…പക്ഷെ നമ്മൾ അതൊന്നും പുറത്ത് പറയുകയോ കേസ് ആക്കുകയോ ചെയ്യില്ലെന്ന് മാത്രം…

എന്താ കാരണം…

നമ്മുടെ ആണത്തം ചോദ്യം ചെയ്യപ്പെടും…അത് കൊണ്ടു തന്നെ കിട്ടിയത് വാങ്ങും ഒരു ഭാഗത്ത്‌ മിണ്ടാതെ നിന്ന് കൊള്ളുക… അല്ലെങ്കിൽ പിന്നെ ആ ക്രിക്കറ്റ് കളിക്കാരൻ ചെയ്‍തത് പോലെ മാനം പോയാലും വേണ്ടില്ല ഇവിടുന്ന് രക്ഷപ്പെടണം എന്നാണേൽ കേസ് കൊടുക്കുക…

അതൊന്നും നമ്മൾ ചെയ്യില്ലടാ…

ഇതൊക്കെ സ്വന്തം പെണ്ണിന്റെ കുസൃതി ആയേ ഭൂരിപക്ഷം പേരും കാണൂ..

അത് കൊണ്ടു എന്റെ മോൻ ഓളെയും കൂട്ടി അടുത്ത മഴ പെയ്യുന്നതിന് മുമ്പ് വീട്ടിൽ കയറാൻ നോക്കിക്കൊ എന്നും പറഞ്ഞു ഉമ്മയെ വീടിനുള്ളിൽ നിന്നും വിളിച്ചിറക്കി അവരുടെ വീട്ടിലേക് പോയി..

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.