ഡിവോഴ്സ് (നൗഫു) 730

 

“ഇതിനൊക്കെ ആരെങ്കിലും പ്രശ്നം ഉണ്ടാകുമോ മോനേ…”

സംലയുടെ ഉപ്പ അവർ ഉള്ളിലേക്കു പോയ ഉടനെ എന്നോട് ചോദിച്ചു..

“ഇല്ല ഉപ്പ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല..

ഓള് തന്നെ യാണ് ഞാൻ എന്റെ വീട്ടിലേക് പോകുകയാണെന്നും പറഞ്ഞു രാവിലെ പെട്ടിയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങിയത്..”

ഞാൻ ഉപ്പയോട് പറഞ്ഞു നല്ല കുട്ടിയായി നിന്നു…

“അല്ലെങ്കിൽ നമ്മൾ ആണുങ്ങൾ പൊതുവെ സമാധാന പ്രിയരാണ്.. പെണ്ണിന്റെ പീഡനം ഉണ്ടേലും നമ്മൾ ഒന്നും പ്രതികരിക്കാർ ഇല്ലല്ലോ…

പെണ്ണ് പീഡിപ്പിച്ചെന്ന് പറഞ്ഞു നമുക്ക് കേസ് കൊടുക്കാൻ പറ്റുമോ മാനം പോകില്ലേ…

നാറ്റ കേസ് അല്ലേ അതൊക്കെ .. ”

അതെന്റെ ഉപ്പയായിരുന്നു പറഞ്ഞത്..

“ശരിയാ… നമ്മളെ അവർ എന്തേലും ചെയ്താൽ മിണ്ടാതെ നിന്നോണം..

നീ ഇത് കണ്ടോ ഇന്നലെ നിന്റെ അമ്മായി ഉമ്മ ചെയ്ത കലാ പരിവാടിയണിത്…

അതും പറഞ്ഞു ഉപ്പ…ഉപ്പാന്റെ കൈ യിൽ നിന്നും ഷർട്ട് പൊക്കി കാണിച്ചു തന്നു..

അവിടെ ആരോ കടിച്ച അടയാളം പോലെ തിണർത് പൊന്തിയിട്ടുണ്ടായിരുന്നു..”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.