ഡിവോഴ്സ് (നൗഫു) 813

 

അവൻ എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുന്നത് പോലെ പറഞ്ഞു..

“ഞാൻ അത് ആ സമയം തന്നെ വിട്ടു കളഞ്ഞിരുന്നു…

പക്ഷെ ഇന്നാണ് ആദ്യമായി ഒരു അനുഭവം ഉണ്ടാവുന്നത്..

ഇനി ജിന്ന് തന്നെ ആണോ.. അതോ യക്ഷിയോ മറ്റോ ആണോ…

ജിന്ന് കടിക്കുമോ…? “..

അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി ഞാൻ എന്റെ പെണ്ണിന്റെ വീട്ടിലേക് എത്തി…

പുറത്ത് തന്നെ എന്റെ വീട്ടിലെ ഉപ്പയുടെ സ്കൂട്ടർ കാണുന്നുണ്ട്…

ഈ പെണ്ണ് ഞങ്ങളുടെ വിഷയം ബല്യ വിഷയം ആക്കിയ മട്ടുണ്ട്…

പുറത്ത് സിറ്റൗട്ടിൽ തന്നെ എന്റെ ഉപ്പയും ഓളെ ഉപ്പയും ഇരിക്കുന്നുണ്ട്…

ചിരിച്ചു കളിച്ചാണ് ഇരിക്കുന്നത് കൊണ്ടു തന്നെ വീട്ടുകാർക് വല്യ പ്രശ്നം ഒന്നുമില്ലെന്ന് മനസിലാക്കി ഞാൻ സലാം ചൊല്ലി അവർക്കിടയിലേക് കയറി…

ആ വാ ഇരിക്ക്…

അവർ സലാം മടക്കി എന്നെ അടുത്തുള്ള കസേരയിലേക് ഇരുത്തി…

“എന്താ മോനേ വീട്ടിൽ പ്രശ്നം.. നീ അവളെ തല്ലിയെന്നൊക്കെയാണ് അവൾ ഇവിടെ വന്നു പറഞ്ഞത്… അവൾക് നിന്റെ കൂടേ ഇനി ജീവിക്കണ്ട എന്നും പറയുന്നുണ്ട്…നിങ്ങളിങ്ങനെ തൊട്ടതിനും പിടിച്ചതിനും വഴക്ക് ഉണ്ടാക്കാൻ തുടങ്ങിയാൽ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ… കുറച്ചു കൂടേ പ്രാക്റ്റിക്കൽ ആവണ്ടേ രണ്ടാളും…”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.