ഡിവോഴ്സ് (നൗഫു) 726

ഡിവോഴ്സ്

Author : നൗഫു 

 

“ഇനി നിങ്ങളുടെ കൂടേ ജീവിക്കാൻ എനിക്കാവില്ല…

കണ്ണിൽ കണ്ട സ്ത്രീകൾക്കെല്ലാം മെസ്സേജും അയച്ച്…. അവരോട് ശ്രിങ്കരിക്കുന്ന നിങ്ങളെ എനിക്കിനി വേണ്ടാ…

ഞാൻ എന്റെ വീട്ടിൽ പോവാണ്…

ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല…”

 

 

“പത്രം വായിച്ചു കൊണ്ടു ഇരിക്കുന്ന സമയത്താണ് സംല യുടെ വാക്കുകൾ എന്റെ ചെവിയിലേക് കയറിയത്…

ലോട്ടറി അടിച്ചപ്പോൾ ഇന്നസന്റട്ടൻ നിന്നത് പോലെ ആയിരുന്നു അപ്പൊ എന്റെ ഭാവം…

കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്…എന്നുള്ള ഒരേ ഇരിപ്പ്…”

“ഞാൻ ശ്രദ്ധിക്കുന്നില്ല എന്നത് കണ്ടിട്ടാവും…എന്റെ കൈയിലെ മനോരമ പത്രം നെടുകെ കീറി മാറ്റി എന്നെ ഒന്നു നോക്കി…”

ഞാൻ ഉണ്ടോ വിടുന്നു.. ആ ഭാഗത്തേക്കേ മൈന്റ് ചെയ്യാതെ ഇരുന്നു…

“ദെ മനുഷ്യ….

നിങ്ങളെ അടിയും ഇടിയും കൊണ്ടു ജീവിക്കാനല്ല എന്റെ ഉപ്പയും ഉമ്മയും ഇങ്ങക്ക് പത്തു പതിനഞ്ചു പവൻ സ്വർണ്ണം സ്ത്രീധനമായി തന്നു ഇങ്ങളെ കൂടേ ഇറക്കി വിട്ടത്…

നിങ്ങൾക് ഒന്നിനും ഉത്തരം ഇല്ലെങ്കിൽ ഇനി നമുക്ക് കുടുംബ കോടതിയിൽ വെച്ച് കാണാം…

ഗുഡ് ബൈ…”

“അതും പറഞ്ഞു ചവിട്ടി തുള്ളി….

വീടിനുള്ളിൽ നിന്നും പെട്ടിയും കുട്ടിയേയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങി പോയവളെ ഒരു നോട്ടം കൊണ്ടു പോലും ഞാൻ മടക്കി വിളിച്ചില്ല…”

 

7 Comments

  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Comments are closed.