ഞാന്‍ ഹനുമാന്‍ [Santhosh Nair] 958

Views : 1824

പഴയ വീടിനു രണ്ടു വഴികളുണ്ട്, ഒന്ന് ചെറിയ രണ്ടു മൂന്ന് പടികളുള്ള വഴിയും മറ്റേതു ചെറിയ വണ്ടികള്‍ കയറി വരാനുള്ള വഴിയും. ഈ വണ്ടികള്‍ വരുന്ന വഴിയുടെ വലതു വശത്ത് ഒരു പഴയ കല്ല്‌ വെട്ടാന്‍ കുഴി ഉണ്ടായിരുന്നു (മഴക്കാലത്ത് അതില്‍ വെള്ളം നിറയും).

ആ കുഴിയുടെ കരയില്‍ നിന്നു കൊണ്ട് “ഞാന്‍ ഹനുമാന്‍” മറുകരയിലേക്ക് നോക്കി. മറുകരയില്‍ അതാ ലങ്ക. അടുത്ത് കിടന്ന മടല്‍ (ഗദ) എടുത്തു തോളില്‍ വച്ച് “ജയ് ശ്രീ രാം”എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു.
എന്നിട്ട് ഉയര്‍ന്നു പൊങ്ങി.കൊള്ളാം, പൊക്കം വെച്ച് തുടങ്ങി. പുറകോട്ടു നീങ്ങി, മുന്നോട്ടു ആഞ്ഞു എടുത്തു ചാടി. ചങ്കും തല്ലിത്തന്നെ കുഴിയിലേക്ക് വീണതിനാൽ കുറെ നേരത്തേക്ക് എണീക്കാന്‍ പറ്റിയില്ല..

ഞാന്‍ ആദ്യം ഓര്‍ത്തത്‌ അപ്പോള്‍ ഹനുമാന്‍ സ്വാമി യെ പറ്റി ആയിരുന്നു — അദ്ദേഹം ഇങ്ങനെ വീണിരുന്നെങ്കില്‍ എന്ത് ചെയ്തേനെ?

മടല്‍ (ഗദ ഇപ്പോൾ ഊന്നുവടി യായി – വല്ലഭനുക്കു പുല്ലുമായുധം) കൊണ്ട് കുത്തിപ്പിടിച്ചു ഞാന്‍ എണീറ്റു. ഭാഗ്യം ആരും കണ്ടില്ല.

പഴയവീടിന്റെ ചാർത്തിന്റെ പുറകില്‍ എന്നെ പോലുള്ള മഹാന്മാര്‍ക്ക് മാത്രം കയറാവുന്നപോലെ ഒരു വാതിലുണ്ടായിരുന്നു (ഗാപ്). അതിലെ കയറി കട്ടിലില്‍ വന്നു കിടന്നു. ശരീരം മുഴുവന്‍ വേദന, അവിടെ ഇവിടെ ഒക്കെ രക്തം വനുന്നു. അപ്പുപ്പനോ അമ്മാവനോ കണ്ടാല്‍ അടി ഉറപ്പാണേ. വേദന കടിച്ചമര്‍ത്തി.. കാരണം ഞാന്‍ അപ്പോഴും ഹനുമാന്‍ തന്നെ “താഴെ വീണ ഹനുമാന്‍” ആണെന്ന് മാത്രം.

അപ്പോള്‍ അമ്മാവന്‍ കയറി വന്നു, അടുത്തുള്ള കട്ടിലില്‍ കിടന്നു, ഞാന്‍ കിടക്കുന്നത് കണ്ടു എന്നെ വിളിച്ചു “എടാ മോനെ അമ്മാവന്റെ കാല്‍ ഒന്ന് വലിക്കെടാ” എന്ന് പറഞ്ഞു. ഞാന്‍ കുനിഞ്ഞു കൂടി എണീറ്റു വന്നു തറയില്‍ ഇരുന്നു അമ്മാവന്റെ കാല്‍ വിരലുകള്‍ പിടിച്ചു വലിച്ചു.

ഞാന്‍ കുനിഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ അമ്മാവന്‍ എന്നെ പൊക്കി എണീപ്പിച്ചു.
ഇപ്പോള്‍ അടി പൊട്ടും എന്ന് ഞാന്‍ കരുതി. പക്ഷെ എന്റെ അമ്മാവന് വളരെ സങ്കടം ആണ് വന്നത് “അയ്യോ എന്താടാ കുട്ടാ, എവിടാ നീ വീണത്‌?” എന്ന് പറഞ്ഞു കൊണ്ട് എന്നെ പൊക്കി എടുത്തു കൊണ്ടുപോയി ശരീരത്തെ രക്തം ഒക്കെ കഴുകി, മുറിവില്‍ ഒക്കെ ഏതോ പൌഡര്‍ ഒക്കെ ഇട്ടു

എന്റെ ഹനുമാന്‍ കഥ ഒന്നും ഞാന്‍ അമ്മാവനോട് പറഞ്ഞില്ല. എന്നെ അടുത്ത് കൊണ്ട് വന്നു കട്ടിലില്‍ കിടത്തി.

എന്തായാലും വൈകുന്നേരം ആയപ്പോള്‍ അല്പം പനീക്കോള്‍ ഉണ്ടായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വലിയമ്മച്ചി പറഞ്ഞത് കേട്ട് അമ്മാവന്‍ എന്നെ എടുത്തു കൊണ്ട് തന്നെ ആശുപത്രിയില്‍ പോയി. കുറെ നാളുകളായി ഇൻജെക്ഷൻ ഇടാൻ ആളെ കിട്ടാതിരുന്നതിനാലോ എന്തോ ഡോക്ടര്‍ മധുവമ്മാവൻ വളരെ സന്തോഷത്തോടു കൂടിത്തന്നെ എന്റെ സ്വന്തം പാവം കുഞ്ഞു ചന്തിയില്‍ നല്ല ഒരു കുത്തും മേലു മുഴുവന്‍ വെച്ചുകെട്ടും തന്നു. പിന്നെ കയ്പും ചവര്‍പ്പും ഉള്ള കുറെ ഗുളികകളും. മധുവമ്മാവന്റെ നിർദേശപ്രകാരം അമ്മാവന്‍ തന്നെ എനിക്ക് വൈകിട്ട് കഴിക്കാന്‍ എടുത്തു തന്നു.

അടുത്ത നാള്‍ അമ്മാവന്റെയും അപ്പുപ്പന്റെയും കൈകളില്‍ തൂങ്ങിക്കിടന്നാണ് “ഞാന്‍ ഹനുമാന്‍” ആശുപത്രിയില്‍ പോയത്.

Recent Stories

The Author

Santhosh Nair

42 Comments

  1. അങ്ങനെയാണ് ഹനുമാൻ സന്തോഷ്‌കുമാർ എന്ന് പേര് വന്നതല്ലേ 😄

    1. No way
      Athu thaankalude thettiddhaaranayaanu 😀😀

  2. ♥♥♥♥

    1. Kure naal kandillallo
      Mattu kadhakal koodi vaayikkoo 🙏

  3. Nannayittundu iniyum ezhuthuka

    1. Nandi saho 🙏
      Mattu kadhakal vaayikkoo, pls

  4. 🤣🤣. നന്നായിട്ടുണ്ട്.

    1. 🙏 Nandi 🙏🙏❤️

  5. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. Nandi, dear 👍

  6. സംഭവം ഉഷാറായി😂😂..കുട്ടിക്കാലം ഓർമ്മ വന്നു എനിക്ക്.. രസകരമായി തോന്നി.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ😍😍

    1. Theerchayaayum 👍👍👍
      Britannia avatharippicha Hanuman swamiyane sathyam

  7. Rajeev (കുന്നംകുളം)

    ജയ് ശ്രീരാമന്‍

    1. Sri Rama Jayam🙏🙏🙏
      Jai Bajrang Bali

  8. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    😂😂😂 ഈ ഹനുമാനെ കൊണ്ട് തോറ്റു

    1. Hanuman the first super hero
      Tholppikkaanaayi piranna man 😀😀😀

      1. ശക്തിമാൻ ആയിരുന്നു ഒരു കാലത്തെ എല്ലാവരുടെയും സൂപ്പർ ഹീറോ. കറങ്ങി തിരിഞ്ഞു ബെഡിൽ നിന്നും വീണത്തിനു ഒരു കണക്കും ഇല്ല😁😂

        1. തീർച്ചയായും i agree, 😀😀😀 സഹോ ഇന്ദു
          പക്ഷെ അവിടെയും ഹനുമാന്റെ തട്ട് താന്നു തന്നെയിരിക്കും. അക്കാലത്തെ കിടപിടിക്കാനാവാത്ത സൂപ്പർഹീറോ ആയിരുന്നെങ്കിലുംശക്തിമാൻ കുറച്ചു വർഷങ്ങളെ ഉണ്ടായിരുന്നുള്ളു. പക്ഷെ ഹനുമാൻ അന്നും ഇന്നും എന്നും 👍👍👍

          1. അത് ശരിയാണ്

        2. Nandi Ragendu

  9. എന്റെ അനുഭവം വേറെയാ…
    രാമ രാവണ യുദ്ധം കളിച്ചതാ.. മുളങ്കമ്പു കൊണ്ട് വില്ലും ഈർക്കിൽ അമ്പും ആയി യുദ്ധം പൊടി പിടിച്ചപ്പോ.. ലക്ഷ്മണൻ ഏയ്ത അമ്പു രാവണന്റെ കണ്ണിനു തൊട്ടു താഴെ കൊണ്ടു ചോരവന്നു.. എല്ലാ കുട്ടി യോദ്ധാക്കളെയും വീട്ടുകാർ മൃഗീയമായി തല്ലുകയും… ഈ ഉള്ളവനെ ആ രണ്ടു മാസത്തിന്റെ അവധിയുടെ മൂന്നാം പക്കം അമ്മ വീട്ടിലേക്കു നാട് കടത്തുകയും ചെയ്തു… 😄😄😄 വല്യമ്മ ക്കു കുറച്ചു ചെവി കുറവാരുന്നു… ഒരേയൊരു അമ്മാവൻ എയർ ഫോഴ്‌സിലും…
    ഞാനും വല്യമ്മയും… പിന്നെ .. പറയണോ…. അതൊക്കെ ഒരു കാലം… 🥰🥰🥰🥰
    അപ്പൊ ഒരിക്കൽ കൂടി ബാല്യം ഓർമിപ്പിച്ചതിനു 💖💖💖

    1. പണ്ട് രാമായണം TV യിൽ വന്ന സമയത്തു നാട് മുഴുവൻ രാമന്മാരും അമ്പെയ്തു കാരും ആയിരുന്നു. ഈർക്കിലി സംഭവങ്ങൾ സാധാരണയും.🤔🤔🤔
      ആളൊരു വില്ലാധിവീരനാണെന്നു മനസ്സിലായി ജോർജേ.🥰🥰
      ബിന്ദുവിനോടും അന്വേഷണം പറയൂ കുട്ടികളെ സ്നേഹം അറിയിക്കണേ. ♥️♥️♥️

      1. ആലപ്പുഴ എത്തി..8 ദിവസം ഇവിടെ… 😍😍😍. ഏഴുമറ്റൂർ പോകും നാളെ വെളുപ്പിന്.. ബിന്ദുന്റെ വീട്ടിൽ….. എല്ലാവരും സുഖായി ഇരിക്കുന്നു…

        1. Rajeev (കുന്നംകുളം)

          എഴുമറ്റൂര്‍ il സുഹൃത്ത് ഉണ്ട്.. ആലപ്പുഴയിലും സുഹ്രുത്ത് ഉണ്ട് 😁😁

          1. ആണോ.. 💖💖💖.

          2. അതെ രാജീവ്‌.. വളരെ മനോഹരം ആണവിടം… ഒരു മൂന്ന് നാലു മാസം കൂടുമ്പോ അവിടെ പോകും…. ആലപ്പുഴയിൽ വീട് വെച്ച്പോയി.. ഇല്ലേ വൈഫിന്റെ ഓഹരി ഉള്ള സ്ഥലത്ത് വീട് വെച്ചേനെ…😄😄

          3. Pathanamthitta onnum athra pidiyilla
            Enikku avidunnum aarumilla

          4. എഴുമറ്റൂർ രാജ രാജ വർമ്മ എന്നൊരു പ്രശസ്ത വ്യക്തി ഉണ്ടല്ലോ?

        2. Athu pathanamthitta alle?
          I am confused, bro
          Okay have a great time 🎈🎈🎈 have a blast
          Ente kottayam ethra sundaram🥰♥️
          I’ve not been to Alappuzha.

          1. Rajeev (കുന്നംകുളം)

            എഴുമറ്റൂര്‍ പത്തനംതിട്ട ജില്ലയിലെ ഒരു sundara മനോഹര ഗ്രാമം

          2. അവള് പത്തനംതിട്ടക്കാരി ആണ് പഠിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ..ഞാൻ ജോലി ചെയ്തിരുന്നത് കോട്ടയം ജില്ലയിൽ. മെഡിക്കൽ Rep ആയിട്ട്. 🤣🤣.. ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് പിടികിട്ടി കാണുമല്ലോ ല്ലേ.. 😄😄

          3. The amazing George Man 😀😀 I’m your big fan da
            പാവം ഞാൻ പണ്ടേ നാട് വിട്ടതാണ് (PGDCA കഴിഞ്ഞു ജോലി അന്വേഷിച്ചു). കേരളം ബാംഗ്ലൂർ ഡൽഹി ബാംഗ്ലൂർ ചെന്നൈ. ഇപ്പോൾ ചെന്നൈ (വന്തവരെ വാഴ വെയ്ക്കും ചെന്നൈ മഹാനഗരം). വലിയ തെറ്റില്ലാതെ ജീവിതം മുൻപോട്ടു പോകുന്നു (കാവിലമ്മയുടെയും ശ്രീമൻ നാരായണന്റെയും അനുഗ്രഹത്തിനാൽ)

  10. അശ്വിനി കുമാരൻ

    ഹനുമാൻ 💞 ഉയിർ
    പണ്ട് കുട്ടിക്കാലത്തു ഞാനും ഇതു പോലെ ശ്രീകൃഷ്ണൻ ആവാൻ നോക്കിയതാ. പപ്പായയുടെ ഇലതണ്ട് ഓടകുഴലാക്കി ഊതി ഇങ്ങനെ വിലസി നടന്നിട്ടുണ്ട്. അന്ന് ഞാൻ താമസിക്കുന്നിടത്തുള്ള വീടുകളിൽ എല്ലാം കൂടെ നാലഞ്ചു പെൺപ്പിള്ളേര് ഉണ്ടായിരുന്നു.. I mean എല്ലാവരും ഒരു 6-10 വയസ്സ് പ്രായം വരും എനിക്കന്നു ഒരു 7 or 8 വയസ്സ് പ്രായം.. കിഷ്ണൻ ആവാൻ നോക്കിയ എനിക്ക് നേരെ അന്ന് ഉണ്ടായ പരിഹാസത്തിനു ഒരു കുറവുമില്ലായിരുന്നു… ഹാ അതൊക്കെയൊരു കാലം 😌

    1. ,☺️😃😂😀
      അമേസിങ്♥️
      കൃഷ്ണൻ ആവാൻ അല്പം നവരസങ്ങളും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ കയ്യിൽ കിട്ടില്ല.
      പരിഹസിക്കുന്ന വരോട് പോയി പോയിരുന്നു പുല്ലു പറിക്കാൻ പറയുക അത്ര തന്നെ.

  11. ഞാൻ ഭീമൻ ആവാൻ നോക്കിയതാ പണ്ട്.. കൈ ചുരുട്ടി പിടിച്ചു ഭിത്തിക്ക് നല്ല ഇടി ഒരെണ്ണം കൊടുത്തു…. നാലാം ദിവസം ആണ് പിന്നെ കൈ പൊക്കാൻ പറ്റിയത്

    1. 😂😂😂😂
      Swaabhaavikam…
      Superman sakthiman okke undu 👍👍👍

  12. ഹാവൂ… അങ്ങനെ ഞാനും ഹനുമാനായി… പാവം ഹനുമാൻ,
    നന്നായി എഴുതി, ആശംസകൾ…

    1. Hanuman is not paavam. I was paavam. Poor I 🥺🥺😳😳
      (He’s super strong and powerful)

  13. പാവം😂.ഞാനും അങ്ങനെയാ കുട്ടിയിൽ വീഴുബോ ആരോടും ഒന്നും പറയാതെ വന്ന് കിടക്കും..
    നല്ലൊരു കഥ തന്നതിന് സ്നേഹം♥️

    1. Paavam😃😃😃😃😃

  14. ജെയ്.. ആഞ്ജനേയസ്വാമി തിരുവടി അവർകളെ . 🙏🏻🙏🏻🙏🏻🙏🏻😆😆😆❤❤

    1. Thx dear
      Jai shree Bajrang Bali

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com