ഒരു പെൺകുട്ടി അവിടെ ഞങ്ങളെ വെയിറ്റ് ചയ്തു നില്കുന്നു… ഞാൻ ഒരു അന്ധാളിപ്പോടെ രണ്ടു പേരെയും നോക്കി…. എന്റെ കണ്ണ് അറിയാതെ നിറഞ്ഞു…. ഞാൻ അവരെ നോക്കിനിന്നു…. പെട്ടന്ന് അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു….. പുള്ളികാരന്റ frnds…. അവരുടെ വൈഫ്… ആയിരുന്നു…
പുള്ളി എന്റെ അടുത്ത് വന്നു എന്നെ ചേർത്തു പിടിച്ചിട്ടു പറഞ്ഞു…. നമുക്ക് ബൈക്ക് എടുത്തു കറങ്ങിയാലോ എന്ന് ചോദിച്ചു… ഞാൻ ചിരിച്ചു കൊണ്ട് അതെ എന്ന് തലയാട്ടി…
പുള്ളി ഒരു ബുള്ളറ്റ് ആയിട്ട് വന്നു അതിന്റെ പുറകിൽ കയറി…. പുള്ളിയുടെ ഫ്രണ്ട്സും… എല്ലാവരും കൂടി വണ്ടിയെടുത്തു….. വണ്ടി നിന്നത് വയനാട് ചുരത്തിന്റ മുകളിൽ… നല്ല മഞ്ഞും …. കട്ട തണുപ്പ്… കൂടെ ഒരു കട്ടനും….
അവിടെ കുറച്ച് നേരം സംസാരിച്ചു…. നൈസ് ആയിട്ട് ചുരമിറങ്ങി വീട്ടിൽ എത്തി…. റൂമിലെ അലമാരയിൽ നിന്നും ഒരു ഫോണിന്റെ ബോക്സ് കൈയിൽ തന്നിട്ട് പറഞ്ഞു….
പെണ്ണുകാണലിന്റ അന്ന് നിനക്ക് ഫോൺ തന്നിരുനെങ്കിൽ ഇന്ന് നമുക്ക് സംസാരിക്കാൻ ഒന്നും ഉണ്ടാവില്ല….
ഇങ്ങനെ ആവുമ്പോൾ…. നമുക്ക് ഇനി കുറച്ച് കാലം പ്രേമിച്ചും ഫോണിൽ സംസാരിച്ചും നടക്കാം….
എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് തനിക്കും ഉണ്ടാവും അഗ്രങ്ങൾ…. നമ്മുടെ രണ്ടു പേരുടെയും അഗ്രങ്ങളിൽ പകുതി എടുത്തു mix ചയ്തു…. നമ്മുടെ ആഗ്രഹങ്ങൾ ആക്കി അടിച്ചു പൊളിച്ചു ജീവിക്കാം
ഇനിമുതൽ എന്റെ വൈഫ് ആയിരിക്കണം എന്റെ ബെസ്റ്റ് ഫ്രണ്ട്…..