ഞങ്ങളുടെ പ്രണയ മഴ [വിച്ചൂസ്] 116

അങ്ങനെ പല രീതിയിൽ ഒളിഞ്ഞും തെളിഞ്ഞും പലരുടെയും ഉപദേശം.. പക്ഷേ അതൊന്നും ഞങ്ങളെ ബാധിച്ചില്ല…

അങ്ങനെ ഇരിക്കെ അച്ഛന്റെ ഒരു അകന്ന ബന്ധു വീട്ടിൽ വന്നു… ഒരു അമ്മായി….വഴിയിൽ കൂടി പോയ പണി അവരു ചോദിച്ചു…

“അല്ല മോളെ നിങ്ങളുടെ കല്യാണം കഴിഞ്ഞു ഒരു വർഷമായിലെ… വിശേഷം ഒന്നുമില്ലേ”??

“ഞാൻ പഠിക്കുവല്ലേ അമ്മായി… അതിന്റെ ഒപ്പം ഞാൻ ഗർഭിണി ആയാൽ പഠിത്തം മുടങ്ങും…”

“അല്ലേലും ഇപ്പോൾ പഠിച്ചിട്ടു എന്തിനാ മോളെ അമ്മായിയോട് പറ ആർക്കാ കൊഴപ്പം അവനാണോ??”

“അമ്മായി ഒരു കാര്യം ചെയ്യു ഇന്ന് തിരിച്ചു പോകണ്ട… എന്നിട്ടു രാത്രി ആകുമ്പോൾ ഞങ്ങളുടെ റൂമിൽ വാ.. അപ്പോ മനസിലാവും ആർക്കാ കൊഴപ്പമെന്നു ”

“വെറുതെ അല്ലടി നിനക്ക് കൊച്ചുങ്ങൾ ഇല്ലാത്തത്… നിന്റെ ഈ അഹങ്കാരം കൊണ്ടാണ്..”

“ആണെങ്കിൽ നിങ്ങൾക്കു എന്താ തള്ളേ… നിങ്ങളുടെ ചിലവിനു ആണോ ഞാൻ ജീവിക്കുന്നെ ഇപ്പോൾ ഇറങ്ങി പൊക്കോണം… ഇല്ലേൽ നിങ്ങൾ ഈഴഞ്ഞേ പോകു ”

അവളുടെ സംസാരത്തിൽ നിന്നു അമ്മായിക്ക് മനസിലായി….ഇനി നിന്ന പ്രായം നോക്കാതെ അവള് പിടിച്ചു തല്ലുമെന്നു…

അന്ന് രാത്രി അമ്മായിയുടെ കാര്യം പറഞ്ഞു ഞാനും അവളും ചിരിച്ചതിനു കണക്കില്ല….പക്ഷേ അത് കഴിഞ്ഞു അവള് ഒരു കാര്യം പറഞ്ഞു അത് എന്നെ ശെരിക്കും ഞെട്ടിച്ചു…..

“അതെ കെട്ടിയോനെ എനിക്ക് ഒരു പതിനൊന്നു പിള്ളേരെ വേണം ”

“എന്തിനാ ക്രിക്കറ്റ്‌ കളിക്കാൻ ആണോ??”

“അല്ല നമ്മക്കു വളർത്താനാണ്…”

“നീ കാര്യം ആയിട്ട് പറഞ്ഞതാണോ??”

“അതെ എനിക്ക് അത്രെയും കുഞ്ഞുങ്ങൾ വേണം….അഹ് അമ്മായി തള്ളെയെ ഞെട്ടിക്കണം….”

“അതിനു ഇത്രെയും വേണോ??”

“വേണം”

ഞാൻ പിന്നെ അവളോട് ഒന്നും പറഞ്ഞില്ല….

24 Comments

  1. വളരെ നന്നായിട്ടുണ്ട് വിച്ചൂസ്.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ??

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  2. Adipoli ? oru Nimisham pravasine orthpoyi ? raksha pettu…. nice vichussss keep rocking✌️✌️✌️✌️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤❤

  3. നിധീഷ്

    1. വിച്ചൂസ്

      ❤❤

  4. നോ കമന്റ്സ് സൂപ്പർ……..?????

    വീണ്ടും മഴ.. 11 എണ്ണം ദൈവമെ………

    1. വിച്ചൂസ്

      ആഗ്രഹങ്ങൾക്കു ലിമിറ് ഇല്ല ബ്രോ ❤❤

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. വിച്ചൂസ്

      ❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. വിച്ചൂസ്

      ❤❤

  7. ഞാൻ vicharichu sadakumenu…..kollammm…..??

    1. വിച്ചൂസ്

      ❤❤

  8. Poyii ചട്ടമ്പിക്കല്യാണി എഴുത്….????

    1. വിച്ചൂസ്

      എഴുതണം ?❤

      1. Ethokey azhuthuna samaythu nii athu kudii ezhuthu……chumma erikubol……

        1. വിച്ചൂസ്

          എടാ ഞാൻ ഇപ്പോൾ എഴുതിയ കഥകൾ എല്ലാം ഒരു ദിവസം കൊണ്ട് എഴുതിയതാ… പക്ഷേ കല്യാണി… അത് കുറച്ചു ടൈം വേണം

        2. വിച്ചൂസ്

          എഴുതി തുടങ്ങിയതാ അപ്പോഴേക്കും മടി പിടിച്ചു…

  9. ഏക - ദന്തി

    കൊള്ളാം മിസ്റ്റർ ….

    തോനെ ഹാർട്സ്

    1. വിച്ചൂസ്

      Thanks monuse?❤

    1. വിച്ചൂസ്

      Thnks bro❤

Comments are closed.