ഞങ്ങളുടെ പ്രണയ മഴ [വിച്ചൂസ്] 116

ഞങ്ങളുടെ പ്രണയ മഴ

Author : വിച്ചൂസ്

 

ഷോപ്പിൽ നിന്നു നേരത്തെ ഇറങ്ങി കുഞ്ഞങ്ങൾക്കു കുറച്ചു സാധനങ്ങളും വാങ്ങി ഞാൻ വീട്ടിലേക്കു എത്തി…

വീടിന്റെ ഉള്ളിൽ ചെന്നപ്പോഴേ മനസിലായി മക്കള് മൂന്നും വീട് പൊളിച്ചു അടുക്കിയിട്ടുണ്ട്… ഞാൻ നേരെ അടുക്കളയിൽ എത്തി അമ്മ അവിടെ ഉണ്ടായിരുന്നു…അമ്മ എന്നെ കണ്ടു…

“നീ വന്നോ??”

“മം പിള്ളേരു ഉറങ്ങിയോ??”

“അഹ് കുറച്ചു നേരമായി… ഇത്രെയും നേരം അമ്മ അമ്മ എന്നുപറഞ്ഞു കരച്ചിൽ ആയിരുന്നു… പിന്നെ അവളുടെ ഫോട്ടോ കാണിച്ചു കൊടുത്തിട്ട ഒന്ന് ഉറങ്ങിയത്..”

“മം ഞാൻ ഒന്ന് പോയി നോക്കട്ടെ… ”

അതും പറഞ്ഞു ഞാൻ നേരെ പോയത്.. പിള്ളേരുടെ അടുത്തായിരുന്നു…മൂന്നും നല്ല ഉറക്കം മോന്റെ കൈയിൽ അവളുടെ ഫോട്ടോ ഉണ്ട്…ഞാൻ അത് അവന്റെ കൈയിൽ പതുക്കെ എടുത്തു മാറ്റി… അതിലേക്കു നോക്കി…

“ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട് നിന്നെ ”

എന്റെ ഓർമ്മകൾ പിന്നിലേക്കു പോയി…

ചെറിയ പ്രായത്തിലെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നു… ജാതകത്തിന്റെ കളിയിൽ ഇരുപതിനാലാം വയസിൽ ഞാൻ ഒരു ഭർത്താവായി…അച്ഛന്റെ മരണശേഷം… അച്ഛൻ നടത്തിയ ഷോപ്പ് ഞാൻ എടുത്തു നടത്താൻ തുടങ്ങി…. അതുകൊണ്ട് പറയാൻ ഒരു ജോലി ഉണ്ട്…

അവളുടെ പത്തൊൻപതാം വയസിൽ അവൾ എന്റെ ഭാര്യ ആയി അവിടെയും വില്ലൻ ജാതകം തന്നെയിരുന്നു….പെണ്ണുകാണാൻ ചെന്നപ്പോൾ അവള് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ…

“എനിക്ക് പഠിക്കണം ഒരു ജോലി വേണം … അതിനു അനുവദിക്കണം..”

അതൊരിക്കലും ഒരു ഡിമാൻഡ് അല്ലായിരുന്നു അപേക്ഷ ആയിരുന്നു… എനിക്ക് അതിൽ ഒരു തെറ്റും തോന്നിയില്ല…

ഞങ്ങളുടെ വിവാഹം വളരെ പെട്ടന്നായിരുന്നു… ആദ്യമൊക്കെ അവൾക്കു ചെറിയ പേടി ഉണ്ടായിരുന്നു..

പുതിയ ചുറ്റുപാട്… പുതിയ ആൾകാർ അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാവുമെന്നു എനിക്ക് അറിയാമായിരുന്നു… അതുകൊണ്ട് തന്നെ ഞാൻ അവളെ ഒന്നിനും നിർബന്ധിച്ചില്ല…അവൾക്കും അത് ഒരു ആശ്വാസമായി…

ഞാൻ അവൾക്കു ഭർത്താവ് മാത്രമല്ലായിരുന്നു… ഒരു കൂട്ടുകാരൻ കൂടി ആയിരുന്നു… അവളെ പഠിക്കാൻ വിടുന്നതിൽ എനിക്കോ എന്റെ അമ്മക്കൊ പ്രശ്നമില്ലായിരുന്നു.. പ്രശ്നം നാട്ടുകാർക്കായിരുന്നു….

“കല്യാണം കഴിഞ്ഞ പെണ്ണിനെ പഠിക്കാൻ വിടുന്നത് നല്ലതല്ല…”

“അവള് പഠിക്കാൻ പോയ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും??”

24 Comments

  1. വളരെ നന്നായിട്ടുണ്ട് വിച്ചൂസ്.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ??

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  2. Adipoli ? oru Nimisham pravasine orthpoyi ? raksha pettu…. nice vichussss keep rocking✌️✌️✌️✌️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤❤

  3. നിധീഷ്

    1. വിച്ചൂസ്

      ❤❤

  4. നോ കമന്റ്സ് സൂപ്പർ……..?????

    വീണ്ടും മഴ.. 11 എണ്ണം ദൈവമെ………

    1. വിച്ചൂസ്

      ആഗ്രഹങ്ങൾക്കു ലിമിറ് ഇല്ല ബ്രോ ❤❤

  5. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. വിച്ചൂസ്

      ❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. വിച്ചൂസ്

      ❤❤

  7. ഞാൻ vicharichu sadakumenu…..kollammm…..??

    1. വിച്ചൂസ്

      ❤❤

  8. Poyii ചട്ടമ്പിക്കല്യാണി എഴുത്….????

    1. വിച്ചൂസ്

      എഴുതണം ?❤

      1. Ethokey azhuthuna samaythu nii athu kudii ezhuthu……chumma erikubol……

        1. വിച്ചൂസ്

          എടാ ഞാൻ ഇപ്പോൾ എഴുതിയ കഥകൾ എല്ലാം ഒരു ദിവസം കൊണ്ട് എഴുതിയതാ… പക്ഷേ കല്യാണി… അത് കുറച്ചു ടൈം വേണം

        2. വിച്ചൂസ്

          എഴുതി തുടങ്ങിയതാ അപ്പോഴേക്കും മടി പിടിച്ചു…

  9. ഏക - ദന്തി

    കൊള്ളാം മിസ്റ്റർ ….

    തോനെ ഹാർട്സ്

    1. വിച്ചൂസ്

      Thanks monuse?❤

    1. വിച്ചൂസ്

      Thnks bro❤

Comments are closed.