ജോക്കിയുടെ പരിഭവം
Author : പൂച്ച സന്ന്യാസി
പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം ! പരിഭവങ്ങൾ ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ ആയി. പലപ്പോഴും അതിനു ചെവികൊടുക്കാറില്ല. പക്ഷേ ഇന്ന് സ്വല്പനേരം അതിനു മുൻപിൽ തന്നെ നിന്നു. കാരണം ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ല. അപ്പോൾ സാവധാനം ലാപ്റ്റോപ്പ് തുറന്നാൽ മതി. ഓൺ ലൈൻ ക്ലാസ്സ് ആയതുകൊണ്ട് അധികം ചമയവും വേണ്ട. ഷർട്ട് അല്ലെങ്കിൽ ഓവർകോട്ട് മാത്രം മതി.
വീണ്ടൂം ചെറിയ പരിഭവവും മൂളലും..ഉള്ളിലേക്ക് ഒന്ന് കൂടി നോക്കി. കുടുംബത്തിലെ മൂപ്പനായ ബ്ലേസർ ആണു തുടക്കമിട്ടത്.
‘എന്തു ചെയ്യാം , ഇപ്പൊ സ്കൂൾ ഇല്ലാത്തത് കാരണം ഞാൻ നിന്നെ എങ്ങനെ സ്കൂളിൽ കൊണ്ടുപോകും? പാർട്ടികളോ ഫംങ്ങ്ഷനുകളോ ഇല്ല..” അപ്പോഴേക്കും അംഗങ്ങൾ കൂടുതലുള്ള ഫുൾ കൈയ്യന്മാരും മുറി കൈയ്യന്മാരും ഏറ്റു പിടിച്ചു.
“ദിവസവും ഞങ്ങൾ ഓരൊരുത്തർ വെളിയിൽ പൊയ്ക്കോണ്ടിരുന്നതാ , ദാ ഇപ്പോൾ , പത്തു മാസമായി വെളിച്ചം കണ്ടിട്ട്. റൂമിനുള്ളിൽ പോലും ഞങ്ങൾക്ക് ഒന്ന് ഇരിക്കാൻ പറ്റുന്നില്ലല്ലൊ…ങാ പിന്നെ ഒരാശ്വാസമുള്ളത് , അടിയും നനയും ഏൽക്കണ്ടാല്ലോ…ഇവിടെ ഇങ്ങനെ ഹാംഗറിൽ കിടക്കാം.”
അപ്പോഴേക്കും ജോക്കി പിള്ളാർ കൂട്ടമായി എത്തി, ഒരു യുദ്ധത്തിനെന്നപോലെ. അവരും എണ്ണത്തിൽ മുറിക്കൈയ്യന്മാരൊട് കിടപിടിക്കും..
“എന്തേ ? നിങ്ങൾക്കും പിണക്കമാണോ? നിങ്ങളൊട് നേരത്തേ പറഞ്ഞതല്ലേ, ഈ കോവിഡ് കാരണം സ്കൂൾ ഇല്ല, വെളിയിൽ പോകുന്നില്ല, പിന്നെ 24 മണിക്കൂറും ഞാൻ ഈ റൂമിൽ തന്നെ അല്ലേ?”
“ശരി ശരി.. കോവിഡ് ആയതുകൊണ്ട് ഞങ്ങളും ഒന്നും പറയുന്നില്ല..ഇനി എത്രനാൾ ഈ കബോർഡിൽ ഇങ്ങനെ മടങ്ങി ഇരിക്കണം ഈശ്വരാ..!”
അപ്പോഴാണു റ്റേബിളിൽ ഇരുന്ന മൊബൈൽ ശബ്ദിച്ചത്. ഓ..രാവിലെ പഞ്ച് ചെയ്യാനുള്ള സമയമായി. എല്ലാ ദിവസവും ക്യത്യം 8 മണിക്ക് തന്നെ ഗൂഗിൾ ഫോം പഞ്ച് ചെയ്യണം, ഇല്ലെങ്കിൽ ലീവ് അങ്ങ കൂടും, പെട്ടന്ന് തന്നെ കബോർഡ് അടച്ച് , ഐപാഡ് ഓൺ ചെയ്തു. പഞ്ചിംഗ് കഴിഞ്ഞിട്ട് വേണം ബ്രേക്ക്ഫാസ്റ്റിലോട്ട് കേറാൻ. അപ്പോഴും സ്റ്റൌവിൽ ഇരുന്ന പുട്ടുകുറ്റിയിൽ നിന്നും ആവി മുകളിലേക്ക് വന്നുകൊണ്ടിരുന്നു.
Puttanalle breakfast ..??
നന്നായിട്ടുണ്ട് ???
Thank you so much
??
വീട്ടിലെ പല വസ്തുക്കളുടെയും അവസ്ഥ ഇതൊക്കെ തന്നെ പ്രത്യേകിച്ച് വണ്ടി lipstick…
ആദ്യം ഒക്കെ വല്ലാത്ത ഒരു കൗതുകം ആയിരുന്നു ലോക് down ആഴ്‌ചയില്‍ 5 ദിവസവും 8 50 inu എണീറ്റ് 9 inu കോളേജിൽ ചെന്ന് കളിയും കുളിയും ഒക്കെ കഴിഞ്ഞ് രാത്രി ചെന്ന് കിടക്കുമ്പോള്‍ എങ്ങനെ എങ്കിലും ശനി ഞായര്‍ വന്നാൽ മതി എന്ന് ആയിരുന്നു ഇപ്പൊൾ ശനി ഏതാ ഞായർ ഏതാണ് എന്ന് ആർക്കറിയാം
കാലത്തെ വിഭജിച്ച് ഒരു കൊച്ചു keedanu
നല്ല രചന വീണ്ടും കഥകളുമായി വരൂ..
☺️☺️❤️❤️❤️
Thank You DD..
കൊള്ളാം..? അവസ്ഥ.. മര്യാദക്ക് ഒന്ന് പുറത്തിങ്ങിയിട്ട് കാലം കുറച്ചായി.. ?
Lol…Same pinch
❤️❤️❤️
അടിപൊളി..
Thank you
Superb?
Thanks a lot
സംഭവം കൊള്ളാട്ടോ.,.,.
പുത്തനുടുപ്പുകളും മറ്റുമൊക്കെ.,.,
അലമാരയിലെ പൊടിയിൽ കിടക്കുന്നു.,.,
ഈ പാന്റമിക് മാറുന്നത് വരെ.,.,
ഇതൊക്കെ തന്നെയാണ്.,.,
എങ്ങും അവസ്ഥ.,.,
സ്നേഹം.,.,
??
Thanks ..
കൊള്ളാം?
Thank u
???
Lol..
Ethra nalayi orone ittitte
Ha ha ….
????
Thank You
???????????
ചിരിക്കണ്ടാ ഹഷീർ…lol
???
??
പേര് കണ്ടു വായിച്ചതാ… അടിപൊളി ?… ഒരുവിധം എല്ലാരുടേം അവസ്ഥ… വർണ്ണശബളമായ ഷർട്ടും പാന്റും അണ്ടർ വെയർ ഒക്കെ അലമാരയിൽ പൊടി പിടിച്ചിരുപ്പുണ്ട് ??
??? എല്ലാവരുടെയും അവസ്ഥ ഇതൊക്ക് തന്നെ..
?????????????????????
താങ്ക്യൂ… ??