ജെനിഫർ സാം 3 [sidhu] 89

ഇന്ദ്രൻ ഈ സമയത്താണ് ബിൽഡിങ്ങിലേക്ക് വാനിൽ ഇരുന്ന ജോമോനും സൈമണും രണ്ട് ലാപ്ടോപ്പുകളും പിന്നെ കുറച്ചു സിഗ്നൽ എമിറ്റേഴ്സും റീസിവേര്സ് ഒക്കെയുമായി വരുന്നത് .

‘ഇന്ദ്രൻ നീ ഇവിടെ തന്നെ ഉണ്ടാവണം അവരുടെഭാഗത്തുനിന്നും എന്തെങ്കിലും അനക്കം ഉണ്ടായാൽ ഇൻഫോം ചെയ്യണം .പിന്നെ സൈമൺ നീയും ഇന്ദ്രന്റെ കൂടെ ഉണ്ടാവണം ഇതാ ഗൺ ജെനി അവളുടെ കൈയിൽ ഇരുന്ന ak47 സൈമണ് കൊടുത്തു ,ജോമോൻ ഈ തൂണുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കാൻ ഞങ്ങളെ സഹായിക്കൂ ഇതാ ഡ്രില്ലർ .’

അങ്ങനെ ഓരോരുത്തരും അവരവരുടെ പണി തുടങ്ങി .

ഇരുപത് മിനിറ്റുനുള്ളിൽ ആ നിലയിലെ എല്ലാ തൂണുകളും തുരന്ന് കഴിഞ്ഞിരുന്നു .അഭിയും ജോണും ഈ സമയം അവർക്ക് കൊടുത്ത ജോലികൾ പൂർത്തി ആക്കി വന്നിരുന്നു .

‘ഇന്ദ്രനും സൈമണും ഞാനും വില്ലി ചേട്ടനും ഇവടെ നിന്നോളം നിങ്ങൾ മുകൾ നിലയിലെ തൂണുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കൂ ,ഇനി ഉള്ള നിലകളിൽ ഒന്നിടവിട്ട തൂണുകളിൽ മതി ഡ്രില്ലിങ് .’ ജെനി പറഞ്ഞു

അവർ നാലുപേർ ഒഴിച്ചു ബാക്കി ഉള്ളവർ മുകളിലേക്ക് പോയി പണി തുടങ്ങി .

‘വില്ലി ചേട്ടാ ബോംബ് വെക്കാം .’ ജെനി ചിരിയോടെ പറഞ്ഞു അവർ രണ്ടുപേരും കൂടി ലോറിയിൽ ഇരുന്ന ചാക്കുകെട്ടുകൾ ഉള്ളിൽ എത്തിച്ചു അതിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ബോംബ് ഉണ്ട് കൂട്ടത്തിൽ നൂറു മീറ്ററിൽ അധികം നീളം ഉള്ള തിരികളും .

വില്ലി അതെല്ലാം തുറന്നു ഓരോ തൂണുകളിലും വെക്കാൻ തുടങ്ങി ജെനി അയാൾ ചെയുന്നത് കണ്ട് അത്ര വേഗത്തിൽ അല്ലെങ്കിലും ചെയ്യാൻ തുടങ്ങി .

**************************************************************************************************
———————————————————————

one hour later

തൂണുകളിൽ ബോംബ് വെക്കാനുള്ള തുളകൾ ഇട്ടു കഴിഞ്ഞു , ബോംബ് ഏകദേശം എല്ലാ തൂണുകളിലും വെച്ചുകഴിഞ്ഞു മിച്ചം ഉള്ളതിൽ വില്ലി വെച്ചുകൊണ്ടിരിക്കുന്നു . അസ്‌ലം എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്ന് മുകളിലേക്ക് കയറിയാൽ പോലീസിന് തോൽപിക്കാൻ എളുപ്പം ആയിരിക്കും പോലീസിനെ തോല്പിക്കണമെങ്കിൽ അവർ ബേസ്‌മെന്റിലേക്ക് ഇറങ്ങണം .ഡ്രില്ലിങ് നടക്കുന്ന ശബ്ദം കേൾക്കുന്ന കൊണ്ട് പോലീസ് എവിടെയും പോയില്ലെന്ന് അസ്‌ലമിനു മാനസിലാവുന്നുണ്ടായിരുന്നു പക്ഷെ പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം .

‘അഭി തിരി കൂടി കെട്ടി തുടങ്ങിക്കോ .’താര പറഞ്ഞു

അഭിരാം രണ്ട് വലിയ റോൾ കരിമരുന്നു തിരി കൊണ്ടുവന്നു.വിളിയും ഇന്ദ്രനും ഒഴിച്ചു ബാക്കി ഉള്ളവരെല്ലാം തിരി തൂണിൽ വെച്ച ബോംബുകളുമായി കൂട്ടികെട്ടാൻ തുടങ്ങി ബാക്കി വരുന്ന അറ്റം മെയിൻ എൻട്രൻസിലൂടെ പുറത്തേക്കും .

പത്തു മിനുകൾക്കുള്ളിൽ കെട്ടിടത്തിലുള്ള എല്ലാ ബോംബുകളുമായി തിരി കൂടി വെച്ച് കഴിഞ്ഞിരുന്നു .

‘വില്ലി ചേട്ടാ എല്ലാം ഓക്കേ അല്ലെ .’ ബിൽഡിങ്ങിനു പുറത്തിറങ്ങികൊണ്ട് ഇന്ദ്രൻ ചോദിച്ചു

‘അതെ ‘

‘സൊ ഗയ്‌സ് നമുക്ക് പടക്കത്തിന് തീ കൊളുത്തിയാലോ .’ജെനി എല്ലാവരോടുമായി ചോദിച്ചു

എല്ലാവരും തലയാട്ടി

ബാക്കി ഉള്ളവരൊക്കെ ലോറിയിൽ കയറി ലോറി സ്റ്റാർട്ട് ചെയ്‌തപ്പോൾ
ജെനി എല്ലാ നിലകളിൽ നിന്നുമുള്ള നൂറോളം തിരികളുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റൊരു തിരിയിൽ തീ കൊടുത്തു .

‘ഇന്ദ്രാ വണ്ടി എട് .’
ജെനി ലോറിയിലേക്ക് ചാടി കയറികൊണ്ട് പറഞ്ഞു .

ഇന്ദ്രൻ ജെനി കയറിയതും ആക്‌സിലേറ്റർ അമർത്തി ലോറി കുതിച്ചു അടഞ്ഞു കിടന്ന ഗേറ്റ് പൊളിച്ചു പുറത്തിറങ്ങി കുറച്ചു മുൻപിലേക്ക് പോയതും ലോറി നിർത്തി .ജെനിയും അഭിയും ഇന്ദ്രനും ലോറിയിൽ നിന്നിറങ്ങി മിനിറ്റുകൾക്കുള്ളിൽ തകരാൻ പോകുന്ന ആ കെട്ടിടത്തിലേക്ക് നോക്കി .

ബോംബുകൾ ബോംബുകൾ പൊട്ടി തുടങ്ങി അതിനൊപ്പം തൂണുകളും പൊട്ടിച്ചിതറി ശബ്ദം കേട്ട അസ്ലമിന്റെ കൂട്ടാളികൾ മുകളിലേക്ക് കയറി പക്ഷെ ഡോർ തുറന്നതും ജെനിയും കൂട്ടാളികളും വെച്ചിരുന്ന ഇരുപത് ഗ്രനേഡുകളും പൊട്ടിച്ചിതറി അസ്ലമിന്റെ പത്തോളം കൂട്ടാളികൾ തൽക്ഷണം മരണപെട്ടു .
ഗ്രനേഡ് പൊട്ടി കഴിഞ്ഞതും കെട്ടിടം നിലംപതിക്കാൻ തുടങ്ങി രക്ഷപെടാൻ ശ്രെമിച്ചെങ്കിലും അസ്ലമിന്റെ തലയിൽ പൊട്ടിയ കല്ല് കഷ്ണം വീണു അയാൾ ബോധം മറഞ്ഞു നിലത്തു വീണു . സെക്കന്റുകൾക്കകം കെട്ടിടം പൂർണമായി തകർന്നു ചുറ്റും പൊടിയും പുകയും വ്യാപിച്ചു .

***********

16 Comments

  1. കൊള്ളാം.. ??????❤❤

    1. thanks brother

  2. Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??

    1. ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്

  3. Hi dear nice story, when coming next part

    1. tomorrow or day after tomorrow

  4. സിദ്ദു,
    ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
    നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
    കാത്തിരിക്കാം…

  5. സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…

    1. കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ

      ബൈ ദി വേ എങ്ങനെ മനസിലായി

  6. ❤️❤️❤️?❤️

  7. രുദ്ര രാവണൻ

    കൊള്ളാം അടിപൊളി ❤❤❤

    1. Thankzz bro ?

  8. Mridul k Appukkuttan

    ?????
    സൂപ്പർ
    കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
    നല്ല fight പ്രതീക്ഷിച്ചിരുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ???????

    1. Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum

Comments are closed.