ജെനിഫർ സാം 3 [sidhu] 89

Views : 4524

‘ജെനി പ്ലീസ് മതി അന്ന് ഞാൻ അനാർക്കലി സിനിമ കണ്ടിട്ട് നല്ലപോലെ പ്രായവത്യാസമുള്ള ഒരാളെ കെട്ടുന്നതും സ്വപ്‌നം  കണ്ട് നടക്കുവല്ലാരുന്നോ അന്ന് ഒന്നും അറിയാത്ത പ്രായത്തിൽ  നിന്നെ കുറെ കളിയാക്കി  നീ എന്നോട് ക്ഷമിക്ക് .’

 

ഇന്ദ്രൻ ജെനിയുടെ മുൻപിൽ കൈകൂപ്പി നിന്ന് കണ്ണടച്ചു ,ഇടക്ക് ജെനിയുടെ ഭവവത്യാസങ്ങൾ  അവൾ അറിയാതെ നോക്കുന്നുമുണ്ട്  .

 

‘മ്മ് ശെരി ക്ഷമിച്ചു .’

 

‘എനിക്കറിയാമായിരുന്നു നീ സപ്പോർട്ട് ആയിരിക്കുമെന്ന് നീ പൊന്നല്ലെ ജെനിമോളെ .’

 

‘മതി മതി …നിങ്ങൾ എങ്ങനെയാ ഉടനെ  കെട്ടാൻ പ്ലാൻ ഉണ്ടോ ‘

 

‘ഒരു രണ്ട് കൊല്ലം കൂടി കഴിഞ്ഞിട്ടേ ഉള്ളൂ  അതുവരെ ഇങ്ങനെ അടിച്ചുപൊളിക്കുക പിന്നെ ആറ് മാസത്തിനുള്ളിൽ  അവളുടെ കമ്പനിയുടെ ബ്രാഞ്ച് ചേർത്തലയിൽ തുടങ്ങും അപ്പൊ അവൾ ഇങ്ങോട്ട് വരും .’

 

‘ഫുൾ പ്ലാനിങ് ആണല്ലേ കള്ളൻ .അവൾ വന്ന് കഴിഞ്ഞു വേറെ ട്രീറ്റ് ചെയ്യണം .’

 

‘എല്ലാം ചെയാം .’

 

‘അപ്പൊ ശെരി മോനെ ദേ ബസ് ഇപ്പൊ പോവും നീ കേറിക്കോ .’

 

‘ബൈ ഡി .’

ഇന്ദ്രൻ ജെനിയെ കെട്ടിപിടിച്ചു യാത്രചോദിച്ചു .

 

*****

ഇന്ദ്രനെ യാത്ര ആക്കിയ ശേഷം ജെനി ടോണിയുടെ കടയിലേക്ക് പോയി .

 

‘ഡാ ടോണി ആഷ്‌ലി പോയോ .’

 

‘ആ അവൻ പോയി .നിയ വന്നിട്ടുണ്ട് അവൾക്കുള്ള മന്തി എടുത്തുകൊണ്ട് വരാൻ പറഞ്ഞു ‘അമ്മ അവനെ വിളിച്ചിരുന്നു  .’

 

‘ആ നാശം ലാൻഡ് ചെയ്തോ കോപ്പ് .’

 

‘ഇന്നിനി അവളുടെ ശല്യം ഉണ്ടാവില്ല, ഫുഡ് അടിച്ചാൽ ഉടനെ കിടന്നുറങ്ങിക്കോളും, നീ ചെല്ലുമ്പോ ഉറക്കമായിരിക്കും  പക്ഷെ രാവിലെ പണി ആവും .’

Recent Stories

The Author

sidhu

16 Comments

  1. കൊള്ളാം.. 👍🏻👍🏻👍🏻❤❤

    1. thanks brother

  2. Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??

    1. ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്

  3. Hi dear nice story, when coming next part

    1. tomorrow or day after tomorrow

  4. സിദ്ദു,
    ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
    നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
    കാത്തിരിക്കാം…

  5. സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…

    1. കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ

      ബൈ ദി വേ എങ്ങനെ മനസിലായി

  6. ❤️❤️❤️😁❤️

  7. രുദ്ര രാവണൻ

    കൊള്ളാം അടിപൊളി ❤❤❤

    1. Thankzz bro 😇

  8. Mridul k Appukkuttan

    💙💙💙💙💙
    സൂപ്പർ
    കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
    നല്ല fight പ്രതീക്ഷിച്ചിരുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    💙💙💙💙💙💙💙

    1. Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com