“രണ്ട് പേരും അങ്ങോട്ടൊന്നിരുന്നേ”
ആ ഉദ്യോഗസ്‌ഥൻ ആജ്ഞപിക്കുന്ന സ്വരത്തിൽ ഒന്ന് കൂടി പറഞ്ഞതും അവരിരുവരും വേഗം തന്നെ ഇരുന്നു.
“സർ ഞങ്ങളല്ല. ഞങ്ങൾക്കൊന്നുമറിയില്ല സർ ആരോ ഞങ്ങളെ ചതിച്ചതാണ്.”
അയാൾ കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല. വീണ്ടും ജിമ്മി പറയാൻ തുടങ്ങിയപ്പോൾ അയാൾ മതി എന്നർത്ഥത്തിൽ കൈ ഉയർത്തി കാട്ടി.
“ചോദിക്കുന്നതിന് കൃത്യമായ ഉത്തരം മാത്രം മതി അല്ലാതെ ഇങ്ങോട്ട് ഒന്നും പറയരുത്.”
ഇന്നലെ കോളേജിൻ്റെ മുന്നിൽ എന്താണ് ഉണ്ടായത്? അത് കേട്ടതും ജിമ്മി ജോണിച്ചായനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ആ ഉദ്യോഗസ്ഥൻ ഉടനെ തന്നെ റിവോൾവർ എടുത്ത് മേശയിലേക്ക് വെച്ച്.
“നിങ്ങളെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരം എനിക്കുണ്ട് അതു കൊണ്ട് കൃത്യമായ ഉത്തരം മാത്രം”
“അയ്യോ ഞാനല്ല ഈ ജോണിച്ചായൻ ആണ്.”
അയാൾ ജോണിയെ നോക്കി ജോണി എന്ധോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. പിന്നിൽ നിൽക്കുന്ന ആളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അയാൾ പുറത്തു പോയി ഒരു കുപ്പിയും രണ്ട് ഗ്ളാസ്സും അവർക്കു മുൻപിലായി വെച്ചു. ഗ്ലാസ്സിലേക്ക് വെള്ളമൊഴിക്കാൻ ജോണി ശ്രമിച്ചപ്പോൾ കൈ വിറക്കുന്നതു കാരണം പകുതി വെള്ളം പുറത്തു പോയി. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ നടന്ന കാര്യങ്ങൾ മണി മണിയായി അങ്ങ് പറഞ്ഞു
അവരെ ചോദ്യം ചെയ്‌തത് ഹരിയും റിഷിയുമായിരുന്നു. ഹരി പുറത്തിറങ്ങി അരുണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പറയത്തക്ക പ്രശനമൊന്നുമില്ല. അർജ്ജുവിനെ അക്രമിച്ചവർക്ക് IEM ബന്ധമൊന്നുമില്ല.
രണ്ട് പേരെയും നല്ലത് പോലെ ഒന്ന് താക്കിത് ചെയ്‌ത് വിട്ടയക്കാൻ നിർദേശിച്ചു
ഹരി തിരിച്ചെത്തി. എന്താണ് സംഭവിക്കുക എന്ന ആകാംഷായിലാണ് ഇരുവരും.
“ഇത്തവണ കൂടി നിങ്ങളെ വിട്ടയക്കുന്നു. ഇനി അർജ്ജുവിനെതിരെ തിരിയുകയോ ഇവിടെ നടന്ന കാര്യങ്ങൾ ആരോടെങ്കിലും പറയുകയോ ചെയ്‌താൽ രണ്ട് പേരും പുറം ലോകം കാണില്ല.
രണ്ട് മണിയുടെ ഫ്ലൈറ്റിൽ ടിക്കറ്റ് റെഡിയാക്കിയിട്ടുണ്ട്. “
ഇത്രയും പറഞ്ഞിട്ട് മയക്കമരുന്നിൻ്റെ പൊതിയുമെടുത്തിട്ട് അവർ രണ്ട് പേരും റൂമിൽ നിന്നിറങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോൾ വേറെ ഒരു CRPF ജവാൻ വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. സെക്യൂരിറ്റി ചെക്കിങ്ൻ്റെ അവിടെ എത്തിയപ്പോൾ ചെക്കിൻ ബാഗ്ഗജ് ഒരു ഫ്ലൈറ്റ് അറ്റെൻഡറുടെ കൈയിൽ കൊടുത്തയച്ചു, എന്നിട്ട് രണ്ട് പേർക്കും പുതിയ ഫ്ലൈറ്റ് ടിക്കറ്റ് നൽകി.
ഫ്‌ളൈറ്റിൽ കയറുന്നതു വരെ രണ്ട് പേരും പരസ്പരമൊന്നും മിണ്ടിയില്ല. ഫ്ലൈറ്റിൽ എത്തിയപ്പോളാണ് അവർ ഒന്ന് കൂടി ഞെട്ടിയത്. രണ്ടു പേർക്കും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റാണ് കിട്ടിയിരിക്കുന്നത്. എങ്കിലും അത് എന്ജോയ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഇരുവരും. എങ്ങനെയെങ്കിലും ദുബായിൽ ഒന്ന് എത്തിയാൽ മതി.
വീട്ടിൽ എത്തി രണ്ടാമത്തെ ദിവസം തന്നെ അന്നയും സ്റ്റീഫനും ക്രിസ്‌മസ് ആഘോഷിക്കാനാണെന്ന് പറഞ്ഞു ബാംഗ്ലൂർക്ക് പോയി. അളിയൻ്റെ വീട്ടിലേക്ക് ആയത് കൊണ്ട് അപ്പൻ കുര്യൻ പ്രത്യകിച്ചൊന്നും പറഞ്ഞില്ല. പോരാത്തതിന് രാഷ്ട്രീയ പ്രവർത്തനവും പണം സമ്പാദിക്കലും മാത്രമേ അങ്ങേർക്കു അറിയൂ.
എയർപോർട്ടിൽ അവരെ സ്വീകരിക്കാനായി അവരുടെ കസിൻ ജിനു എത്തിയിരുന്നു. അവിടെ നിന്ന് നേരെ ജോയ് അങ്കിളിൻ്റെ വീട്ടിലേക്ക്. അന്നയുടെ അമ്മയുടെ ഒരേ ഒരു അനിയനാണ് ജോയ്. പുള്ളി ബാംഗ്ലൂരിൽ ബാങ്ക് മാനേജറാണ്. ആന്റി സ്മിത. രണ്ടു പേർക്കും അന്നയെയും സ്റ്റീഫൻയും വലിയ കാര്യമാണ് വീട്ടിൽ ചെന്ന് കുറച്ചു നേരം വിശേഷങ്ങളൊക്ക സംസാരിച്ചിരുന്നു.
will there be any chance to complete this story?
ബാക്കി എവിടെ ബ്രോ?
Super
ഏതു സൈറ്റ് ലാ
Appurath ith 9th part iragi
Evide
Evide anu 9th ppart. Evide publish cheyyulle