ജീവിതമാകുന്ന നൗക 7 [Red Robin] 134

അവർ രണ്ടു പേരും പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പോകാൻ തീരുമാനിച്ചു.

വൈകിട്ടോടെ അരുണും കൂട്ടരും അർജ്ജുവിനെ ആക്രമിച്ചത് ആരാണ് എന്ന് കണ്ടെത്തിയിരുന്നു. കോളേജിന് അടുത്തുള്ള  ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സമയം വെച്ചു സംശയം തോന്നിയ വണ്ടികളുടെ നമ്പറുകൾ കണ്ടെത്തി ഔനേർഷിപ്പ് ഡീറ്റെയിൽസ് എടുത്തു. അതിൽ രണ്ട് വണ്ടികൾ ഒരേ കമ്പനിയുടെ പേരിൽ  ജെ.ജെ ഗ്രാനൈറ്റ്സ്. കൂടുതൽ അന്വേഷിച്ചപ്പോൾ അത് ജിമ്മിയുടെ അപ്പൻ മാർക്കോസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എന്ന് മനസ്സിലായി. ജിമ്മിയുടെ ഫോൺ സംഭാഷണത്തിൽ നിന്ന് അവനും അവൻ്റെ ചേട്ടനും കൂടി ദുബായിലേക്ക് പോവുകയാണ് എന്നറിഞ്ഞു. രണ്ടു പേരെയും ആരുമറിയാതെ പൊക്കാൻ പദ്ധിതി തയാറാക്കി.

 

കീർത്തന വീട്ടിൽ എത്തിയതും ദീപു തന്ന  ഗിഫ്റ്റ് ആണ് അവൾ ആദ്യം തുറന്ന് നോക്കിയത്. വളരെ ഭംഗിയുള്ള ഒരു വാൽക്കണ്ണാടി. “എൻ്റെ സുന്ദരിക്ക് മുഖം നോക്കാൻ” എന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡ്. പിന്നെ കുറച്ചു ചോക്കോലറ്റും. കീർത്തനക്ക് അത് നന്നേ ബോധിച്ചു. ദീപുവിന് തന്നോടിപ്പോളും ഇഷ്ടമാണെന്ന് അവളുറപ്പിച്ചു. തന്നെ സ്നേഹിക്കുന്നവരെയാണ് സ്‌നേഹിക്കേണ്ടതു എന്നവളുടെ മനസ്സിൽ തോന്നി. എങ്കിലും ദീപു ക്രിസ്ത്യാനി ആയതുകൊണ്ട് അവൾ ആ ആഗ്രഹത്തിന് സ്വയം കടിഞ്ഞാണിട്ട്.  ഫ്രണ്ട്സായി തന്നെ തുടർന്നാൽ മതി  എന്ന് തീരുമാനിച്ചു. എങ്കിലും അവൾ ദീപുവിന്  ഒരു താങ്ക്യൂ മെസ്സേജ് അയച്ചു.

 

അന്ന അർജ്ജുവിനായി വാങ്ങിയ ഗിഫ്റ്റ് കീർത്തന  കയ്യിലെടുത്തു നോക്കി, നല്ല ഭംഗിയായ പൊതിഞ്ഞിട്ടുണ്ട്. എന്തായിരിക്കും എന്ന് ആകാംഷ അവളിൽ ഉണർന്നു. തൻ്റെ കയ്യിൽ ഇതുണ്ടെന്ന് ആർക്കും തന്നെ അറിയില്ല. അത് കൊണ്ട് തുറന്നു നോക്കിയാലും അരുമറിയില്ല. എങ്കിലും അവൾ തുറന്നു നോക്കിയില്ല. അന്നയുടെ ഗിഫ്റ്റ് അവളുടെ  ഷെൽഫിൽ കയറ്റി വെച്ചു.

പിറ്റേ ദിവസം രാവിലെ തന്നെ കീർത്തന അവളുടെ അച്ഛൻൻ്റെ വീട്ടിലേക്ക് പോയി. ക്രിസ്‌മസ്‌ കഴിഞ്ഞു  പിറ്റേ ദിവസം തന്നെ തിരിച്ചെത്തി പരീക്ഷക്ക് പഠിത്തം തുടങ്ങണം എന്നാണ് ചെറിയമ്മയുടെ ഉത്തരവ്.

 

ജോണിയും ജിമ്മിയും രാവിലെ തന്നെ എയർപോർട്ടിലേക്ക് തിരിച്ചു. അവരുടെ പെട്ടന്നുള്ള പോക്ക് അപ്പൻ മാർക്കോസിന് അത്ര ഇഷ്ടപെട്ടില്ല. ക്രിസ്‌മസ്‌ അവധി ആഘോഷിക്കാൻ രണ്ടും കൂടി ദുബായിക്ക് പോകുന്നു പോലും. എയർപോർട്ടിൽ ഡ്രൈവർ ഡ്രോപ്പ് ചെയ്‌തു സെക്യൂരിറ്റി ചെക്ക് നടന്നു കൊണ്ടിരുന്നപ്പോളാണ് ഒരു CRPFകാരൻ  വന്ന് രണ്ട് പേരുടെയും അടുത്തു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് പറഞ്ഞു ഒരു റൂമിലേക്ക് കൂട്ടികൊണ്ടു പോയി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അവരെ ഒരു റൂമിലാക്കി വാതിലടച്ചു. ചെറിയ ഒരു റൂം ഒരു ടേബിളും നാലു കസേരയും മാത്രം. കുടിക്കാൻ വെള്ളമോ ഒന്നുമില്ല.

രണ്ട് പേരും പരസ്‌പരം നോക്കിയതല്ലാതെ ഒന്നും സംസാരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ചെക്കിൻ ബാഗും പെട്ടിയുമൊക്കെ ഒരാൾ കൊണ്ടുവന്നു  ഒരു സൈഡിൽ ആയി വെച്ചു. അതോടെ അവരുടെ ദുബായ് യാത്ര അവസാനിച്ചു എന്ന് ഇരുവർക്കും മനസ്സിലായി. രണ്ടു പേരും പേടിച്ചൊന്നും തന്നെ മിണ്ടിയില്ല. എന്തെങ്കിലും സംസാരിച്ചാൽ അത് സിനിമയിൽ ഒക്കെ കാണുന്ന പോലെ റെക്കോർഡ് ചെയ്യപ്പെടുമെന്ന് അവർ ഭയപ്പെട്ടു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് പേർ റൂമിലേക്ക് വന്നു. രണ്ടും ചെറുപ്പക്കാരാണ്. കസ്റ്റംസ് എന്ന് എഴുതിയ ഐഡി കാർഡ് ധരിച്ചിട്ടുണ്ടെങ്കിലും യൂണിഫോമിൽ അല്ല. മുൻപിൽ വന്നയാളുടെ ബെൽറ്റിൽ കൊളുത്തിയിട്ടുള്ള ഒരു ഉറയിൽ റിവോൾവറുണ്ട്.  അയാൾ അവരുടെ എതിർവശത്തെ കസേരയിലിരുന്നു. മറ്റെയാൾ  ജിമ്മിയുടെ suitcase എടുത്ത് മേശപുറത്തു വെച്ചിട്ട് തുറക്കാൻ അവിശ്യയപ്പെട്ടു. പെട്ടി തുറന്നതും ഇരുവരും ഞെട്ടി. ഒരു ചെറിയ പാക്കറ്റിൽ ബ്രൗൺഷുഗർ. ജോണിക്ക് തല കറങ്ങുന്നതായി തോന്നി.

“അത് എടുത്ത് ഇവിടെ വെക്ക്.”

അതിലൊരുദ്യോഗസ്ഥൻ മേശയുടെ ഒഴിഞ്ഞ ഭാഗം ചൂണ്ടികാണിച്ചു പറഞ്ഞു. രണ്ടാമൻ പെട്ടി തിരികെ വെച്ച്.

ജിമ്മിക്കും ജോണിക്കും കരച്ചിൽ ഒക്കെ വന്ന് തുടങ്ങി. കാര്യങ്ങൾ തീരുമാനായി എന്ന് അവർക്ക് മനസ്സിലായി.

രണ്ട് പേരോടും ഒഴിഞ്ഞ കസേര ചൂണ്ടി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. രണ്ടു പേരും ഇരിക്കാൻ മടിച്ചു നിന്ന്.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.