ജീവിതമാകുന്ന നൗക 7 [Red Robin] 135

ജോണിച്ചായൻ വേഗം തന്നെ വണ്ടിയുമായി കോളേജിന് വെളിയിലേക്കിറങ്ങി. എന്നിട്ട് കുറച്ചു പോയ ശേഷം U ടേൺ അടിച്ചു കോളേജ് ഗേറ്റിൽ നിന്ന് കുറച്ചു മാറി വണ്ടി നിർത്തി.

“എന്തിനാ ജോണിച്ചായ ഇവിടെ കാർ നിർത്തിയിരിക്കുന്നത്?”

“നിനക്ക് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞില്ലേ. കുറച്ചു വെയിറ്റ് ഇപ്പോൾ കാണാം.”

ജോണിച്ചായൻ്റെ ശ്രദ്ധാ മുഴുവൻ കോളേജ് കവാടത്തിലാണ്. പെട്ടന്നാണ് അർജ്ജുവിൻ്റെ കാർ പുറത്തേക്ക് വന്നത്. കാർ അൽപ്പം മുന്നിലേക്ക് നീങ്ങിയതും ഒരു ജീപ്പ് വന്ന് മുൻപിൽ വട്ടം നിർത്തി. ഗുണ്ടകൾ എന്നു തോന്നിക്കുന്ന മൂന്നാലു പേർ ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കയ്യിൽ മര കഷ്‌ണമൊക്കയുണ്ട്.

“ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്.  എൻ്റെ ക്വറിയിലെ പണിക്കരാണ്. ആ തെണ്ടിയുടെ കാല് തല്ലിയൊടിക്കാനാണ് പറഞ്ഞിരിക്കുന്നത് ” ജോണിച്ചായൻ അത് പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്നാളി.

എന്നാൽ കാറിൽ നിന്നിറങ്ങിയ അർജ്ജു  നിമിഷ നേരം കൊണ്ട് അവന്മാരെ അങ്ങോട്ട് അക്രമിക്കുന്നതാണ് കണ്ടത്. അവൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു  ഒരു കൊലച്ചിരി. ഒരുത്തൻ ഓടി പോയി. മൂന്നെണ്ണം നിലത്തു വീണു കിടക്കുന്നുണ്ട്. എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞിരുന്നു.

സംഭവം പാളി എന്ന് മനസ്സിലായതും ജോണിച്ചായൻ കാർ എടുത്തു സ്ഥലം കാലിയാക്കി. കാർ എടുത്തു പോകുന്ന ഞങ്ങളെ നോക്കി നില്ക്കുന്ന അർജ്ജുവിനെയാണ് ഞാൻ കണ്ടത്. അന്ന് എന്നെ ചുംബിക്കാൻ എന്ന പോലെ പിടിച്ചപ്പോൾ ഉള്ള അതേ ചിരി അവൻ്റെ മുഖത്തുണ്ടായിരുന്നു.

ജോണിച്ചായൻ്റെ മുഖത്തു ഭയം നിറഞ്ഞിരുന്നു.  ശീതികരിച്ച കാറിൻ്റെ അകത്തായിട്ടു കൂടി ആളാകെ വിയർത്തിരുന്നു. ജോണിച്ചായൻ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ നടന്നത്.

“ജോണിച്ചായൻ എന്തു പണിയാൻ കാണിച്ചത്?”

മിണ്ടാട്ടമില്ല

“ഇങ്ങനെ എടുത്തു ചാടി ഓരോന്ന് ചെയ്യുന്നതിന് മുൻപ് അവനെ കുറിച്ചന്വേഷിച്ചയായിരുന്നോ ?”

അതിനും ഒന്നും മിണ്ടിയില്ല.

“ജോണിച്ചയൻ ജിമ്മിയുടെ അടുത്ത് ചോദിക്ക്. അവൻ ആരാണ് എന്ന് പറഞ്ഞു തരും.”

അത് കേട്ടപ്പോൾ പുള്ളി പുള്ളി എന്നെ അദ്‌ഭുതത്തോടെ നോക്കി

“കാറു  നിർത്തു എനിക്ക് തിരിച്ചു പോണം. വീട്ടിൽ നിന്ന് വണ്ടി വരും എന്നെയും സ്റ്റീഫനെയും കൂട്ടികൊണ്ട് പോകാൻ.”

ജോണിക്ക് അന്നയെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ടു ചെന്നാക്കണം എന്നുണ്ട്. എന്നാൽ തിരിച്ചു കോളേജിലേക്ക് പോകാൻ അവൻ ഭയപ്പെട്ടു. അതുകൊണ്ട് അവൻ അടുത്തുള്ള ഒരു ബസ് സ്റ്റോപ്പ് നോക്കി കാർ നിർത്തി. അന്ന ഇറങ്ങിയതും ഒന്നും മിണ്ടാതെ സ്ഥലം വിട്ടു.

അന്ന ഒരു യൂബർ വിളിച്ചു ഹോസ്റ്റലിലേക്ക് പോയി. മിക്കവരും വീട്ടിൽ പോയിരിക്കുന്നു. അവൾക്ക് നല്ല വിഷമം തോന്നിയത് കൊണ്ട് എന്ധോക്കയോ ആലോചിച്ചു കൊണ്ട് കുറച്ചു നേരം അവളുടെ കട്ടിലിൽ കിടന്നു. പോകാനായി ബാഗ് പാക്ക് ചെയ്തുകൊണ്ടിരുന്നപ്പോളാണ്  അർജ്ജുവിനായി വാങ്ങിയ എക്സ്ട്രാ ഗിഫ്റ്റ ക്ലാസ്സിൽ തന്നെ ഇരിക്കുന്ന കാര്യം അവൾ  ഓർത്തത്. അവൾ തിരികെ ക്ലാസ്സിൽ ചെന്ന് നോക്കിയെങ്കിലും അത് കണ്ടില്ല.  അവൾ ആരോടും അതിനെ കുറിച്ചന്വേഷിക്കാൻ നിന്നില്ല. കാർ വന്നതും അവൾ സ്റ്റീഫൻ താമസിക്കുന്ന വീട്ടിലേക്ക് പോയി അവിടെന്ന് നാട്ടിലേക്കും.

ഹോസ്റ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോയികൊണ്ടിരുന്നപ്പോളാണ് അന്ന ഫോണിലെ whatsapp സന്ദേശങ്ങൾ നോക്കിയത്. ക്ലാസ്സ് ഗ്രൂപ്പിൽ ക്രിസ്മസ് ആഘോഷങ്ങളുടെ കുറെ ഫോട്ടോസ് കിടക്കുന്നുണ്ട്. അവൾ ഓരോന്നായി നോക്കി. അതിൽ അവൾ അർജ്ജുവിന് ക്രിസ്‌മസ്‌ ഗിഫ്റ്റ് കൈമാറാൻ നിൽക്കുന്ന ഫോട്ടോ ഉണ്ട്. അവൾ കുറെ നേരം അതിൽ തന്നെ നോക്കിയിരുന്നു. അവളുടെ സങ്കടമെല്ലാം എവിടെയോ പോയി മറഞ്ഞു.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.