ജീവിതമാകുന്ന നൗക 7 [Red Robin] 135

എൻ്റെ മുഖത്തെ ചിരി കണ്ട് അവൻ ഞെട്ടി. ഞൊടിയടിയിൽ രണ്ടാമൻൻ്റെ കൈയിൽ നിന്ന് വീണ സൈക്കിൾ ചെയിൻ ഞാൻ കയ്യിലെടുത്തതും അവൻ തിരിഞ്ഞോടി.

മൂക്കിൽ ഇടി കിട്ടിയവൻ എൻ്റെ നേരേ ചീറിയടുത്തു. അവൻ്റെ ഷർട്ട് മുഴുവൻ ചോരയാണ്. ഞാൻ  ഒഴിഞ്ഞുമാറി മുന്നോട്ട് പോയ അവൻ്റെ മുട്ടുകാലിൻ്റെ വശത്തായി ചവിട്ടി. അവൻ്റെ കാലൊടിഞ്ഞു കാണണം. മൂന്നെണ്ണം താഴെ തന്നെ കിടപ്പാണ്. നാലാമൻ എങ്ങോട്ടോ ഓടി പോയിരിക്കുന്നു.

അന്നയുടെ   മറ്റവൻ ഔഡി കാർ പെട്ടന്നനെടുത്തു. സ്കൂട്ടാകാനുള്ള  പരിപാടി ആണ്. കൈയിലിരിക്കുന്ന ചെയിൻ വേണെമെങ്കിൽ ചില്ലിലേക്കെറിയാം. എങ്കിലും എന്തുകൊണ്ടോ ഞാൻ ചെയ്തില്ല.

വഴിയിൽ കൂടി പോകുന്ന ഏതാനും പേർ വണ്ടി നിർത്തി എന്താണ് സംഭവം എന്ന് നോക്കുന്നുണ്ട്. കോളേജ് ഗേറ്റിൽ നിന്ന് സെക്യൂരിറ്റി ഓടി എത്തിയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് എഞ്ചിനീയറിംഗ് കോളേജിലെ ചില സ്റ്റുഡൻസ് എന്താണ് സംഭവം എന്ന് എത്തി നോക്കുന്നുണ്ട്. ഏതു നിമിഷവും ആരെങ്കിലും മൊബൈലിൽ റെക്കോർഡ് ചെയ്യാം. ഞാൻ വേഗം തന്നെ കാറുമെടുത്ത സ്ഥലം കാലിയാക്കി.

അന്ന വേർഷൻ ;-

ക്രിസ്‌മസ്‌ ട്രീ അലങ്കരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അർജ്ജുവും രാഹുലും കടന്ന് വന്നത്. ഞാൻ പുഞ്ചിരിച്ചു കാണിച്ചെങ്കിലും അവൻ പതിവ് പോലെ എന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയി. ഫോട്ടോസ് അവോയിഡ് ചെയ്യാൻ ആണെന്ന് തോന്നുന്നു ഏറ്റവും പിന്നിൽ മൂലയിലെ ഒരു സീറ്റിൽ പോയിരുന്നു. അൽപം കഴിഞ്ഞു ക്രിസ്‌മസ്‌ ആഘോഷങ്ങൾ തുടങ്ങി. എല്ലാം പരിപാടികളും ഒന്നിലൊന്നു മെച്ചം.

അവസാനം ക്രിസ്മസ് ഗിഫ്റ്റ കൈമാറുന്ന പരിപാടിയിലേക്ക് കടന്നു. റോൾ നം. വിളിക്കുന്നതിനനുസരിച്ച ക്രിസ്‌മസ്‌ ഗിഫ്റ്റ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറുന്നത്. അത് കൊണ്ട് അവന് സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല. എങ്കിലും അവൻ്റെ കാര്യമായത് കൊണ്ട് ഒന്നും പറയാൻ  പറ്റില്ല.

എൻ്റെ ഊഴം വന്നതും ഞാൻ ഗിഫ്റ്റെടുത്തു അവനായി വെയിറ്റ് ചെയ്‌തു നിന്നു.  ക്ലാസ് മൊത്തം ആവേശത്തോടെ ഞങ്ങളുടെ പേര് വിളിക്കുന്നുണ്ട്. പക്ഷേ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു പോലുമില്ല.  ബീന മിസ്സിനോട് അനുവാദം ചോദിച്ചിട്ട് ഞാൻ ഗിഫ്റ്റുമായി അവൻ്റെ അടുക്കലേക്ക് തന്നെ ചെന്ന്.  മെറി ക്രിസ്മസ് പറഞ്ഞുകൊണ്ട് സമ്മാനം കൈമാറി. ഒന്നും മിണ്ടാതെ അവൻ അത് എൻ്റെ കൈയിൽ നിന്ന് വാങ്ങി.

അർജ്ജുന് ക്രിസ്‌മസ്‌ ഗിഫ്റ്റ കൈമാറാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിച്ചു. ഞാൻ കരുതിയത് പോലെ അവൻ അത് സ്വീകരിക്കാതെ ഇരിക്കുകയോ എറിഞ്ഞുടക്കുകയോ ചെയ്തില്ല. പക്ഷേ എൻ്റെ സന്തോഷത്തിന് നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായുള്ളൂ.

അർജ്ജുവിൻ്റെ ഊഴമായപ്പോൾ അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റതു തന്നെ ഇല്ല. മാത്രമല്ല ബീന മിസ്സിനെ വരെ കലിപ്പിച്ചു നോക്കുന്നുണ്ട്. അതോടെ ക്ലാസ്സ്‌ മൊത്തം ശോകം മൂടിലായി.

അവൻ അങ്ങനെ പ്രവർത്തിക്കണമെങ്കിൽ അതിന് ഒരു കാരണമേ കാണൂ. ഞാനായിരിക്കണം  അവൻ്റെ ക്രിസ്‌മസ്‌ ഫ്രണ്ട്. അതുകൊണ്ട് അവൻ ക്രിസ്‌മസ്‌ ഗിഫ്റ്റ കൊണ്ട് വന്നിട്ടില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പോലുമോർത്തില്ല. അവന് ഗിഫ്‌റ്റ് കൊടുക്കാനുള്ള ചിന്തയിൽ എന്നെ ക്രിസ്മസ് ഫ്രണ്ടായി ആർക്കാണ് കിട്ടിയിരുന്നത് എന്ന് ഞാൻ അന്വേഷിച്ചു പോലുമില്ല.

അപമാനിക്കപെട്ടു എന്ന സഹതാപത്തോടെ ചിലരൊക്കെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ എനിക്കതിൽ വിഷമം ഒന്നും തോന്നിയില്ല. കാരണം ആരുടെയും സഹതാപം എനിക്കവിശ്യമില്ല  അവൻ്റെ കൈയിൽ നിന്ന്  ഒരു ഗിഫ്റ്റും  ഞാൻ പ്രതീക്ഷിക്കാൻ പാടില്ല. എങ്കിലും ഒരു ക്രിസ്‌മസ്‌ ഫ്രണ്ട് ആയിട്ടു കൂടി എന്തെങ്കിലും ഒരു ഗിഫ്റ്റ്‌ തരാതിരിക്കാൻ മാത്രം അവൻ എന്നെ വെറുക്കുന്നുണ്ടോ? എൻ്റെ ഉള്ള് സങ്കടത്താൽ നിറഞ്ഞു. പരിപാടി കഴിഞ്ഞതും അമൃതയും അനുപമയും പിന്നെ ബീന മിസ്സും  എന്നെ ആശ്വസിപ്പിക്കാനായി എത്തി അവർ എന്ധോക്കയോ പറയുന്നുണ്ട്. എൻ്റെ മനസ്സ് ശരിയല്ലാത്തതിനാൽ ഞാൻ മൂളുക മാത്രമാണ് ചെയ്‌തത്‌.

അപ്പോളാണ് ജോണിച്ചായൻ എന്നെ ഫോണിൽ വിളിച്ചത്. പുള്ളിക്കാരൻ   പുറത്തു നിൽക്കുന്നുണ്ട്  ഒരു സർപ്രൈസ് ഉണ്ട് പോലും.

എല്ലാവരുടെയും സഹതാപ കണ്ണുകളിൽ നിന്ന് രക്ഷപെടാനായി ഞാൻ വേഗം തന്നെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ വെയിറ്റ് ചെയ്‌തു നിൽക്കുന്ന അങ്ങേരുടെ വണ്ടിയിൽ കയറി. പുറത്തേക്ക് നോക്കിയപ്പോൾ വരാന്തയിൽ  അർജ്ജുൻ നിൽക്കുന്നുണ്ട്.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.