ജീവിതമാകുന്ന നൗക 7 [Red Robin] 135

പക്ഷേ ഞാൻ അവിടെ സീറ്റിൽ തന്നെ ഇരുന്നു. പൊടുന്നെനെ ക്ലാസ്സ് നിശബ്ദമായി.  എല്ലാവരും എന്നെ തിരിഞ്ഞു നോൽക്കുന്നുണ്ട്. രാഹുൽ മാത്രം തല കുമ്പിട്ടിരിക്കുകയാണ്.

ബീന മിസ്സ് അർജ്ജുൻ എന്ന് വിളിച്ചു. കലിപ്പ് മോഡ് ആകാതെ ഒരു രക്ഷയുമില്ല  എന്ന് എനിക്ക് മനസ്സിലായി. ഞാൻ എൻ്റെ മുഖത്ത്  രൗദ്രത വരുത്തി എന്നിട്ട് ബീന മിസ്സിനെ കലിപ്പിച്ചു നോക്കി.  സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഗിഫ്റ്റ് ഒന്നും കൈയിലില്ല എന്ന് ആംഗ്യം കാണിച്ചു.

ക്ലാസ്സിലെ അത് വരെയുള്ള സന്തോഷ് നിമിഷത്തിന് കരി നിഴൽ വീണിരിക്കുന്നു ബീന മിസ്സ് എന്നെ തുറിച്ചു നോൽക്കുന്നുണ്ട്. അവരെന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്നേൽ എന്ന് വരെ ഞാൻ ആശിച്ചു. അരുൺ സർ മിസ്സിൻ്റെ ചെവിയിൽ എന്തോ പറഞ്ഞതും അവർ അടുത്ത ആളെ വിളിച്ചു. പിന്നെ കുറച്ചു നേരത്തേക്ക്  ക്ലാസ്സിൽ ആരവമൊന്നുമുണ്ടായില്ല.

ഞാൻ ഒന്ന് അന്നയെ നോക്കി. ബാക്ക് നിരയിലെ  പതിവ് സീറ്റിൽ തന്നയാണ് അവളിരിക്കുന്നത് അവളുടെ മുഖത്തെ സന്തോഷം ഒക്കെ മാഞ്ഞിരിക്കുന്നു. അവളാണ് എൻ്റെ ക്രിസ്മസ് ഫ്രണ്ട് എന്നത് ക്ലാസ്സിൽ ആർക്കും തന്നെ മനസ്സിലായിട്ടില്ല. പക്ഷേ അവൾ അത് ഊഹിച്ചെടുത്തു എന്ന് ഉറപ്പാണ്. കണ്ണുകളൊക്കെ ചെറുതായി  നിറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.

സമ്മാന കൈമാറ്റം മുന്നോട്ട് നീങ്ങിയപ്പോൾ പഴയ ലെവലിലേക്ക് ആഘോഷം തിരിച്ചു കയറി. പരിപാടി കഴിഞ്ഞപ്പോൾ ഏകദേശം ഒരു മണിയായി. മുഴുവൻ പരിപാടിയും കഴിഞ്ഞപ്പോൾ ക്ലാസ്സിൽ എല്ലാവർക്കും തന്നെ മനസ്സിലായി എൻ്റെ ക്രിസ്മസ് ഫ്രണ്ട് അന്ന ആണെന്ന്. കാരണം അവൾക്കു മാത്രമേ ഗിഫ്റ്റൊന്നും കിട്ടാതിരുന്നുള്ളു. അവളുടെ കൂട്ടുകാരികൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അമൃതയുടെ നോട്ടത്തിൽ നിന്ന് തന്നെ എന്നെ കുറിച്ചാണ് സംസാരം എന്ന് വ്യക്തം. ബീന മിസ്സും അടുത്ത് വന്നിട്ടുണ്ട്.

അന്ന തന്ന ഗിഫ്റ്റുമെടുത്ത  രാഹുലിൻ്റെ അടുത്തേക്ക് പോയി. ജെന്നിയുടെ മുഖത്തു എന്നോടൊരു പുച്ഛ ഭാവം.

“എന്നെ ഇങ്ങനെ നോക്കേണ്ട. ഈ നിൽക്കുന്നവൻ്റെ ഉപദേശമാണ്.

ഡാ ഞാൻ പുറത്തു പോകുകയാണ് നിൻ്റെ സല്ലാപം കഴിയുമ്പോൾ ഫോൺ വിളിച്ചാൽ മതി.”

എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ ക്ലാസ്സ്‌സിൽ നിന്ന് വെളിയിലേക്കിറങ്ങി. വരാന്തയിൽ എത്തിയപ്പോൾ ഞാൻ അന്നയുടെ അടുത്ത് ഒരു സോറി എങ്കിലും പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അവൾ പുറത്തേക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് കരുതി അവിടെ തന്നെ നിന്ന്. മിക്കവരും എല്ലാവരും ക്ലാസ്സിൽ തന്നയാണ്.

അപ്പോഴാണ് ഔഡി കാർ അങ്ങോട്ട് വന്നത്. നോക്കിയപ്പോൾ മനസ്സിലായി അന്നയെ കെട്ടാൻ പോകുന്നവൻ , ആ ജിമ്മിയുടെ ചേട്ടൻ. എന്നെ കണ്ടതും അവൻ നോക്കി ചിറയാൻ തുടങ്ങി. ഞാൻ തിരിച്ചും. പെട്ടന്ന് അന്ന ഇറങ്ങി വന്ന് അവൻ്റെ കാറിൽ കയറി. അതോടെ അവൻ നോട്ടം മാറ്റി ഒന്നും സംഭവിക്കാത്ത പോലെ അവളോട് എന്ധോ സംസാരിച്ചുകൊണ്ട് അവൻ  വണ്ടി എടുത്തു. കാറിൽ ഇരുന്നു കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ട്  അവളുടെ മുഖത്തു അപ്പോളും സങ്കടം തളം കെട്ടി നിന്നിരുന്നു.

“ആ സുമേഷിനോട് ചോദിച്ച ഫോൺ നം. വാങ്ങി ഒരു സോറി മെസ്സേജ് ഇട്ടേക്കാം”

ഞാൻ മനസ്സിൽ കരുതി

അവര് പോയതിനു പിന്നാലെ ഞാൻ കാറുമെടുത്ത കോളേജിൻ്റെ വെളിയിലേക്കിറങ്ങി. അന്ന കയറി പോയ  ഓഡികാർ കുറച്ചു മാറി ഇങ്ങോട്ട് തിരിച്ചു നിർത്തിയിട്ടുണ്ട്. എന്താ ഇവർ പോകാത്ത എന്നാലോചിച്ചു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

പെട്ടന്നാണ് ഒരു ജീപ്പ് എന്നെ മറികടന്ന് എൻ്റെ കാറിനു വട്ടം വെച്ച് നിർത്തിയത്. ജീപ്പിൽ നിന്ന് നാല് പേരോളം ചാടി ഇറങ്ങി. കൈയിൽ തടിക്കഷണം  സൈക്കിൾ ചെയിൻ  ഒക്കെ ഉണ്ട്. വടി വാൾ പോലെയുള്ള ഒന്നുമില്ല. അന്നയുടെ മറ്റവൻ്റെ ക്വോറ്റേഷനാണ് എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്ന് പെട്ടന്ന് തന്നെ ഇറങ്ങി. അവന്മാർ എന്നെ വളയുന്നതിന് മുൻപ് തന്നെ ആദ്യം കണ്ടവനെ ലക്ഷ്യമാക്കി ഓടി. എൻ്റെ വരവ് കണ്ടവർ അമ്പരന്നു എന്നുറപ്പാണ്. കാരണം എൻ്റെ നേരെ വന്ന അവൻ അവിടെ നിന്ന്. ആദ്യം നിന്നവനിട്ട് ഫ്ല ഒരു യിങ് കിക്ക്‌ അങ്ങ് കൊടുത്തു. കാലുകുത്തിയതും രണ്ടാമത്  നിൽക്കുന്നവൻ്റെ മൂക്ക് നോക്കി ഒരൊറ്റ ഇടിയും. അതോടെ രണ്ടും താഴെ വീണു. അപ്പോഴേക്കും മൂന്നാമത് നിന്നവൻ മരക്കഷ്ണം എൻ്റെ തലയെ ലക്ഷ്യമാക്കി വീശി. ഞാൻ എളുപ്പത്തിൽ ഒഴിഞ്ഞു മാറി  എന്നിട്ട്  അവൻ്റെ അടി വയറു നോക്കി ഒരു ചവിട്ട് കൊടുത്തു അവനും മറിഞ്ഞു വീണു. അവൻ്റെ മുട്ട കലങ്ങി കാണുമെന്ന് ഉറപ്പാണ്. ഇതൊക്കെ കണ്ട നാലാമൻ മരവിച്ചു നിൽക്കുകയാണ്.

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.