ജീവിതമാകുന്ന നൗക 7 [Red Robin] 135

“ഇനി നിങ്ങൾ എല്ലാവരും വെയിറ്റ് ചെയ്യുന്ന ക്രിസ്മസ് ഗിഫ്റ്റ കൈമാറ്റം. റോൾ നമ്പർ അനുസരിച്ചാണ് കൈമാറ്റം. നമ്പർ അനുസരിച്ചു താഴെ വന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് ഗിഫ്റ്റ എടുത്ത് അവരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണോ അവർക്ക് കൈമാറണം.”

ബീന മിസ്സ് കാര്യങ്ങൾ വിശുദ്ധീകരിച്ചതോടെ സംഭവം കൈ വിട്ടു പോയി  എന്ന് എനിക്ക് മനസ്സിലായി.

ഞാൻ കരുതിയത് ഗിഫ്റ്റ വെറുതെ എപ്പോഴെങ്കിലും കൈമാറിയാൽ മതി എന്നായിരുന്നു. ഇതിപ്പോ എല്ലാവരുടെയും മുൻപിൽ വെച്ചാണ്  കൈമാറ്റം. പോരാത്തതിന് ടീച്ചിങ് സ്റ്റാഫും വന്നിരിക്കുന്നു. സംഭവം പാളി എന്ന് രാഹുലിനും മനസ്സിലായി അവൻ എന്നെ തിരിഞ്ഞു നോക്കി എന്താ ചെയ്യുക എന്നൊക്കെ ആംഗ്യം കാണിച്ചു ചോദിക്കിക്കുന്നുണ്ട്. അവൻ്റെ കോപ്പിലെ ഐഡിയ ആണെല്ലോ കൈയ്യും വീശി ചെല്ലുക എന്നത്.

 

ആദ്യ റോൾ നം.  വിളിച്ചതും  അബി  എഴുന്നേറ്റ് ചെന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് അവൻ കൊണ്ടുവന്ന ഗിഫ്റ്റ എടുത്തു സീനാ എന്ന് കുട്ടിയെ വിളിച്ചു ഒരു ഹാപ്പി ക്രിസ്‌മസ്‌ പറഞ്ഞു ഗിഫ്റ്റ് കൊടുത്തു.  കുറെ പേർ  ആർപ്പുവിളിച്ചു.

മൂന്നാമതായി അന്നയുടെ ഊഴമാണ് ഞാൻ അങ്ങോട്ട് ചെല്ലേണ്ടി വരും അഞ്ചാമതായി ഞാനും. കൈയും വീശി വന്ന ഞാൻ എന്തു എടുത്തു കൊടുക്കാൻ. ക്രിസ്‌മസ്‌ ട്രീയുടെ അടിയിൽ നിന്ന് ചുമ്മാ ഏതെങ്കിലും  എടുത്ത് കൊടുത്താൽ മാത്രം  രക്ഷപെടാം. പക്ഷേ ഒർജിനലായി ഗിഫ്റ്റി വാങ്ങിയ ആൾ അപ്പൊ തന്നെ കണ്ടുപിടിക്കും.

‘അന്ന’ ‘അന്ന’  ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’

എന്ന്  ആരവം കേട്ടപ്പോളാണ് ഞാൻ മുന്നോട്ട് നോക്കിയത്. അവൾ സ്മാർട്ടായി നടന്നു  ചെന്ന് നല്ല ഭംഗിയായി റാപ് ചെയ്‌ത ഒരു ഗിഫ്‌റ്റ എടുത്ത് തിരിഞ്ഞു നിന്ന് എന്നെ നോക്കി. ഞാൻ സീറ്റിൽ തന്നെ ഇരുന്നു. അവൾക്ക് ഗിഫ്റ്റൊന്നും കൊടുക്കാത്ത സ്ഥിതിക്ക് അവളുടെ കൈയിൽ നിന്ന് വാങ്ങുന്നത് ശരിയല്ലല്ലോ

അന്ന പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സ്വയം വരത്തിന് മാലയുമായി നിൽക്കുന്ന കന്യകയുടെ  പോലെയാണ് അവളുടെ നിൽപ്പ്. കണ്ണിൽ ഒരു തിളക്കമൊക്കെയുണ്ട്.

ക്ലാസ്സിൽ അതോടെ

‘അർജ്ജു’ ‘അന്ന’ ‘അർജ്ജു’ ‘അന്ന’ ‘അർജ്ജു ‘അന്ന’ അർജ്ജു’ ‘അന്ന’ എന്നായി ആരവം.

പെണ്ണുങ്ങളടക്കം പലരും വിളിച്ചു കൂകുന്നുണ്ട്. പെട്ടന്ന് അവൾ ബീന മിസ്സിൻ്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞിട്ട് എന്നെ ലക്ഷ്യമാക്കി നടന്നു വന്നു. അതോടെ ക്ലാസ്സ് നിശബ്‌ദമായി. എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. അവൾ വന്ന് ഗിഫ്റ്റ എൻ്റെ നേരേ നീട്ടി. എനിക്കെന്തോ അന്നേരം അവളെ അപമാനിക്കാൻ തോന്നിയില്ല. ഞാൻ എഴുന്നേറ്റ് നിന്ന് അത് സ്വീകരിച്ചു.

“മെറി ക്രിസ്മസ് അർജ്ജു”

അതോടെ ക്ലാസ്സിൽ ഹർഷാരവം മുഴങ്ങി. അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. അല്പനേരത്തിനകം അത് സങ്കടമായി മാറും. അവൾ സീറ്റിലേക്ക് പോയി. അടുത്തത് അനുപമ അത് കഴിഞ്ഞാൽ പിന്നെ ഞാൻ. കൈയും വീശി വന്നിട്ട് അവസാനം അവളുടെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയിരിക്കുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.

 

എൻ്റെ പേര് വിളിച്ചതും എല്ലാവരും പഴയതു പോലെ വിളിച്ചു കൂവി.

‘അർജ്ജു ‘അർജ്ജു’  ‘അർജ്ജു  അർജ്ജു

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.